ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ ജിയോ ഇന്‍ഫോ കോം വന്നതോടെ തകര്‍ന്നു തരിപ്പണമായ അനുജന് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അതിന്റെ ആസ്തികളെല്ലാം വില്‍ക്കാനൊരുങ്ങുന്നു. കമ്പനിയുടെ ഏഴ് ബില്യന്‍ ഡോളര്‍ വരുന്ന കടബാധ്യത തീര്‍ക്കാനാണ് ഇത്തരമൊരു നിര്‍ദ്ദേശവുമായി അനില്‍ അംബാനി രംഗത്തെത്തിയിരിക്കുന്നത്.
കടങ്ങള്‍ വീടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി നാഷനല്‍ കമ്പനി ലോ ട്രിബ്യൂണലിനെ (എന്‍സിഎല്‍ടി) സമീപിക്കുമെന്ന് കഴിഞ്ഞയാഴ്ച അനില്‍ അംബാനി പറഞ്ഞിരുന്നു.

അതിനിടെ, ടെലികോം വകുപ്പില്‍ നിന്ന് റിലയന്‍സ് വാങ്ങിയ സ്പെക്ട്രം ജിയോയ്ക്ക് നല്കി കടബാധ്യതകള്‍ തീര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും അതുംവിജയിച്ചിട്ടില്ല. ഇതുവഴി 975 കോടി രൂപ ലഭിക്കുമെന്നായിരുന്നു അംബാനിയുടെ കണക്കുകൂട്ടല്‍. ഇതുപയോഗിച്ച് എറിക്സണ് നല്‍കാനുള്ള 550 കോടിയും മൈനോറിറ്റി സ്റ്റേക്ക് ഹോള്‍ഡറായ റിലയന്‍സ് ഇന്‍ഫ്രാടെല്ലിന് നല്‍കാനുള്ള 230 കോടിയും കൊടുത്തുതീര്‍ക്കാനായിരുന്നു പദ്ധതി. എന്നാല്‍ സ്പെക്ട്രം പദ്ധതിയുമായി ബന്ധപ്പെട്ട് ടെലകോം വകുപ്പിന് നല്കേണ്ടിവരുന്ന ബാധ്യതള്‍ ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ ജിയോ വിസമ്മതിച്ചതോടെ ഈ പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു.
അതേസമയം, തങ്ങള്‍ക്ക് നല്‍കാനുള്ള കടം വീട്ടുന്നതില്‍ പരാജയപ്പെട്ട റിലയന്‍സിന്റെ ആസ്തികള്‍ കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കാനിരിക്കുകയാണ് എറിക്സണ്. ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ മുന്‍ ഉത്തരവ് നടപ്പിലാക്കുന്നതില്‍ അനില്‍ അംബാനി പരാജയപ്പെട്ട സാഹചര്യത്തിലാണ് തങ്ങള്‍ ഈ ആവശ്യവുമായി കോടതിയെ സമീപിക്കുന്നതെന്ന് സ്വീഡിഷ് കമ്പനിയായ എറിക്സണ് വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
