തിരുപ്പതി ക്ഷേത്രത്തിൽ നിന്നും മൂന്നു സ്വർണ്ണ കിരീടങ്ങൾ കാണാതായി

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രീ ഗോവിന്ദ രാജസ്വാമി ക്ഷേത്രത്തില്‍നിന്നു ശനിയാഴ്ച വിശിഷ്ടമായ കല്ലുകള്‍ പതിപ്പിച്ച കിരീടങ്ങൾ മോഷണം പോയി .മലയപ്പ, ശ്രീദേവി, ഭൂദേവി എന്നീ വിഗ്രങ്ങളിലെ കിരീടങ്ങളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഇതിന് 1.3 കിലോഗ്രാം ഭാരം വരും.വൈകിട്ട് പൂജയുടെ സമയത്താണ് മോഷണം നടന്നതെന്നു സംശയിക്കുന്നു.

 
തിരുപ്പതി ക്ഷേത്രത്തിൽ നിന്നും  മൂന്നു സ്വർണ്ണ കിരീടങ്ങൾ കാണാതായി

12-ാം നൂറ്റാണ്ടിലെ കിരീടങ്ങളാണ് കാണാതായിരിക്കുന്നതെന്ന് ക്ഷേത്രം സൂപ്രണ്ടന്റ് ശ്രീ ജ്ഞാനപ്രകാശ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്രം ജീവനക്കാരെ ചോദ്യം ചെയ്തു.

പതിറ്റാണ്ടുകളോളം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളുടെ പട്ടികയിൽ ഒന്നാമതായിരുന്നു തിരുപ്പതി തിരുമല വെങ്കിട്ടേശ്വര ക്ഷേത്രം. എന്നാൽ കുറച്ച് വർഷങ്ങൾക്കു മുന്‍പ് മറ്റൊരു ക്ഷേത്രം ഈ സ്ഥാനം കൈയ്യടക്കിയിരിക്കുകയാണ്. ഇവിടെ ഭക്തർ തിരുപ്പതി ഭഗവാന് കാണിക്കയായി സമർപ്പിക്കുന്ന മുടി ലേലം ചെയ്തു കിട്ടുന്ന പണമാണ് പ്രധാന വരുമാനം. ലോകത്തിൽ ഏറ്റവും അധികം വിശ്വാസികൾ വരുന്ന ഒരു ക്ഷേത്രം കൂടിയാണിത്.

Read more about: gold
English summary

Golden crowns missing from world's-richest Tirupati temple

Golden crowns weighing 1.3 kg missing from world's-richest Tirupati temple
Story first published: Monday, February 4, 2019, 14:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X