ടെലികോം മേഖലയിലെ എയർടെൽ, വൊഡാഫോൺ, റിലയൻസ് ജിയോ എന്നീ കമ്പനികൾ ഓരോ തവണയും പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ ഉപഭോക്താക്കള്ക്ക് നൽകി കൊണ്ട് കടുത്ത മത്സരത്തിലാണ് . 4 ജി നെറ്റവർക്ക് ഇന്ത്യയിലേക്ക് കടന്നു വന്നതു മുതൽ പരമ്പരാഗത 1 ജിബി / 2 ജിബി ഡാറ്റ പലരും മറന്നു.ഇപ്പോൾ, ഡാറ്റാ പാക്കേജുകളിൽ അധികവും വോയ്സ് കോളിംഗ് ആനുകൂല്യങ്ങൾ അടക്കം ദിവസവുമുള്ള ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

പ്രതിമാസ ഡാറ്റ പ്ലാനുകൾ കൂടാതെ, ടെലികോം കമ്പനികൾ ദീർഘകാല ഡാറ്റാ പാക്കുകളും വാഗ്ദാനം ചെയ്യുന്നു. എയർടെൽ, വൊഡാഫോൺ, റിലയൻസ് ജിയോ എന്നീ കമ്പനികളിൽ നിന്നുള്ള ഏറ്റവും മികച്ച പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ നോക്കൂ.
എയർടെലിന്റെ 399 രൂപയുടെ പ്ലാൻ
എയർടെലിന്റെ 399 രൂപയുടെ പ്ലാൻ 84 ദിവസത്തേക്ക് 1 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. പരിധിയില്ലാത്ത ദേശീയ കോളുകളും ഒരു ദിവസം 100 നാഷണൽ എസ്എംഎസുകളും പ്ലാനിന്റെ മറ്റു ആനുകൂല്യങ്ങളാണ്.
ദിവസേന ഒരു ജിബിയിൽ കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് എയർടെലിന്റെ 448 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. 82 ദിവസത്തേക്ക് ഇത് 1.5 ജിബി ഡാറ്റ ലഭിക്കും.മറ്റു ആനുകൂല്യങ്ങൾ 399 രൂപയുടെ പ്ലാനിന്റെതു തന്നെയാണ്.
82 ദിവസം കാലാവധിയുള്ള എയർടെലിന്റെ മറ്റൊരു പ്രീപെയ്ഡ് പ്ലാൻ 499 രൂപയുടേതാണ്. ദിവസേനയുള്ള ഡാറ്റ 2 ജിബി ലഭിക്കും.കൂടാതെ പരിധിയില്ലാത്ത ദേശീയ കോളുകളുടെ അതേ അധിക ആനുകൂല്യങ്ങളും പ്രതിദിനം 100 ദേശീയ എസ്എംഎസുകളും.
വോഡാഫോണിന്റെ പ്രീപെയ്ഡ് പ്ലാൻ
വോഡാഫോണിന്റെ 398 രൂപ, 399 രൂപ, 458 രൂപ, 479 രൂപ, 509, 511, 529, 569, 1699 രൂപ, പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ.
വോഡാഫോണിന്റെ 398 പ്രീപെയ്ഡ് റീചാർജ് പ്ലാൻ ദിവസം 69 ദിവസത്തേക്ക് 1.4 ജിബി 3 ജി / 4 ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. പ്ലാനിലെ അധിക ആനുകൂല്യങ്ങൾ ഇന്ത്യയിൽ പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ്.
ദിവസേന 3G / 4G ഡാറ്റ ആനുകൂല്യം ,84 ദിവസത്തേക്ക് പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ, 100 എസ്എംഎസ് ദിവസേന സൗജന്യം തുടങ്ങി ഓഫറുകൾ ഉള്ള അഞ്ചു പ്ലാനുകൾ വോഡഫോണിൽ ലഭ്യമാണ്. 459 പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ, 479 പ്ലാൻ പ്രതിദിനം 1.6 ജിബി ഡാറ്റ, 511 പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ, 569 പ്ലാൻ ദിവസം 3 ജിബി ഡാറ്റ നൽകുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റ ആവശ്യത്തിനനുസരിച്ച് ഒരു പ്രീപെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കാം.
വോഡാഫോണിന്റെ 1699 പ്രീപെയ്ഡ് പ്ലാൻ 365 ദിവസത്തേക്ക് ഒരു ജിബി 3 ജി / 4 ജി ഡാറ്റ ഉപയോക്താവിന് നൽകുന്നു. കൂടാതെ ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ, ഇന്ത്യയ്ക്കുള്ളിൽ 100 ലധികം എസ്എംഎസ്,തുടങ്ങിയവയും .
ജിയോയുടെ ഓഫറുകൾ
ജിയോയുടെ 349, 398, 399, 448, 449, 498 രൂപ, 1699 പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ
349 രൂപയ്ക്ക്,ഒരു ദിവസം 1.5 ജിബി 4 ജി ഡാറ്റ ലഭ്യമാകും, കൂടാതെ ദിവസേന അൺലിമിറ്റഡ് കോളിങ്ങ്, 100 എസ്.എം.എസ് എന്നിവയും.
398 രൂപയ്ക്ക് 70 ദിവസത്തെ ഓഫറുകൾ ഉള്ള മറ്റൊരു ഡാറ്റാ പായ്ക്കും ദിവസേന 2 ജിബി 4 ജി ഡാറ്റ നൽകിവരുന്നു. ജിയോയുടെ 399 പ്രീപെയ്ഡ് റീചാർജ് പ്ലാൻ, പ്രതിദിനം 1.5 ജിബി 4 ജി ഡാറ്റ, 84 ദിവസത്തെ അധിക കോൾ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ നൽകുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications