തിരുവനന്തപുരം: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ കൊള്ളപ്പലിശ ഇനി നടക്കില്ല. കാരണം കടം കൊടുക്കുമ്പോള്‍ പരമാവധി ഈടാക്കാവുന്ന പലിശയുടെ പരിധി 18 ശതമാനമായി സംസ്ഥാന സര്‍ക്കാര്‍ നിജപ്പെടുത്തി. സംസ്ഥാന ബജറ്റിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ധനകാര്യ മന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. ഇതിനായി നിയമഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ പല സ്വകാര്യ സ്ഥാപനങ്ങളും 28 മുതല്‍ 30 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. പുതിയ നിയമം വരുന്നതോടെ ഇക്കാര്യത്തിലും ശക്തമായ നിയന്ത്രണം വരും.

എന്നു മാത്രമല്ല, 2000 രൂപയില്‍ കൂടുതല്‍ കടം കൊടുക്കുന്നത് ചെക്ക് മുഖേന മാത്രമേ പാടുള്ളൂ എന്നും ബജറ്റില്‍ നിഷ്ക്കര്‍ഷിക്കുന്നുണ്ട്. നിയമം നടപ്പില്‍ വരുന്നതോടെ തോന്നിയ പോലെ വട്ടിപ്പലിശയ്ക്ക് കടംകൊടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് മൂക്കുകയര്‍ വീഴും. ഇതോടൊപ്പം രേഖകളില്‍ തിരിമറി നടത്തി, നല്കിയതിനേക്കാള് കൂടുതല്‍ തുക ഈടാക്കാനുള്ള സാധ്യതയും ചെക്ക് മുഖേന പണം നല്‍കുന്നതിലൂടെ ഒഴിവാക്കാനാവും.
കൂടാതെ സ്ഥലം വാങ്ങുമ്പോഴോ വില്‍ക്കുമ്പോഴോ പണമായി കൈമാറാനുള്ള തുകയുടെ പരിധി 25000 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്.

ആധാരം വച്ച് പണയം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മുദ്രവിലയിലും സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. നിലവിലെ 0.5 ശതമാനത്തില്‍ നിന്ന് 0.1 ശതമാനമായി വില കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിന് ഡെവലപ്പര്‍ കമ്പനികള്‍ ഉണ്ടാക്കുന്ന കരാറുകള്‍ക്കുള്ള സ്റ്റാംപ് ഡ്യൂട്ടിയും സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്. നേരത്തേ എട്ട് ശതമാനമായിരുന്നത് ഒരു ശതമാനമായാണ് കുറച്ചിരിക്കുന്നത്. തെറ്റ് തിരുത്തി ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് നിലവില്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നുണ്ട്. ഇതിനു പകരം നേരത്തേ രജിസ്റ്റര്‍ ചെയ്യാന്‍ നല്കിയ മുദ്രവില കഴിച്ച് ബാക്കി തുക നല്കിയാല് മതിയെന്നും ധനമന്ത്രാലയം വ്യവസ്ഥ ചെയ്തിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
