മോദിക്ക് കണക്കുകളെ പേടി; പറയുന്നത് തൊഴില്‍ ഡാറ്റയെ ചൊല്ലി രാജിവച്ച എന്‍എസ്‌സി ചെയര്‍മാന്‍- മലയാളി ഡാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് ശരിയായ കണക്കുകളെ ഭയമാണെന്ന് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ മലയാളി പി സി മോഹനന്‍.

ആറു ലക്ഷം രൂപ വരെ മെഡിക്കല്‍ കവറേജ്; മെഡിസെപ്പ് ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിയേണ്ടതെല്ലാം

പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങി സ്ഥാനമാനങ്ങളില്‍ കടിച്ചുതൂങ്ങുന്നവര്‍ക്കിടയില്‍ ജോലിയോടും സത്യത്തോടുമുള്ള തന്റെ പ്രതിബദ്ധത മുറുകെ പിടിച്ച് നട്ടെന്ന് നിവര്‍ത്തിയാണ് അദ്ദേഹം പടിയിറങ്ങിയത്.

തൊഴില്‍ റിപ്പോര്‍ട്ട് പൂഴ്ത്തി
 

തൊഴില്‍ റിപ്പോര്‍ട്ട് പൂഴ്ത്തി

രാജ്യത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് അനുകൂലമല്ലെന്നതിനാല്‍ പുറത്തിറക്കാന്‍ വിസമ്മതിച്ച മോദി സര്‍ക്കാരിനോടുള്ള പ്രതിഷേധമായിട്ടായിരുന്നു പി സി മോഹനന്‍ എന്ന സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധന്‍ ജനുവരി 28ന് ജോലി വേണ്ടെന്നു വച്ച് ഇറങ്ങിപ്പോന്നത്. അദ്ദേഹത്തോടൊപ്പം കമ്മീഷന്‍ അംഗം ജെ മീനാക്ഷിയും ജോലി ഉപേക്ഷിച്ചു.

മോദിയെ പ്രതിസന്ധിയിലാക്കിയ ചോര്‍ച്ച

മോദിയെ പ്രതിസന്ധിയിലാക്കിയ ചോര്‍ച്ച

മോദി സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാതെ പൂഴ്ത്തിവെച്ച തൊഴില്‍ സ്ഥിതിവിവരക്കണക്കുകള്‍ തൊട്ടുപിന്നാലെ മാധ്യമങ്ങളിലൂടെ ചോരുകയും ചെയ്തു. നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദി സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ റിപ്പോര്‍ട്ടായിരുന്നു ഇത്. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തി പ്രാപിക്കുന്നതോടെ മോദി മുക്കിയ ഈ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന കണക്കുകള്‍ കേന്ദ്രസര്‍ക്കാരിനെ വേട്ടയാടുമെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.

45 കൊല്ലത്തിനിടയില്‍ ഏറ്റവും മോശം

45 കൊല്ലത്തിനിടയില്‍ ഏറ്റവും മോശം

രാജ്യത്തിന്റെ കഴിഞ്ഞ 45 കൊല്ലത്തെ ചരിത്രത്തില്‍ തൊഴില്‍ രംഗത്ത് ഇത്രയേറെ പ്രതിസന്ധി നിറഞ്ഞ വര്‍ഷം വേറെയുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2018 ജൂണില്‍ അവസാനിച്ച റിപ്പോര്‍ട്ട് കാലയളവില്‍ രാജ്യത്തിലെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനിമായി വര്‍ധിച്ചുവെന്നാണ് എന്‍എസ്‌സി തയ്യാറാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിസിനസ് സ്റ്റാന്റേര്‍ഡ് ചോര്‍ത്തി നല്‍കിയ ഈ റിപ്പോര്‍ട്ട് രാജ്യത്ത് വന്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.

നീതി ആയോഗിന്റെ പ്രതിരോധം വെറുതെ

നീതി ആയോഗിന്റെ പ്രതിരോധം വെറുതെ

ബിസിനനസ് സ്റ്റാന്‍ഡേര്‍ഡ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെതിരേ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴിലുള്ള നീതി ആയോഗ് ഉദ്യോഗസ്ഥര്‍ രംഗത്തുവന്നിരുന്നു. തൊഴിലില്ലായ്മയെ കുറിച്ചുള്ള എന്‍ എസ് സി റിപ്പോര്‍ട്ട് കരട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളൂ എന്നുമായിരുന്നു അവരുടെ വാദം. സര്‍ക്കാര്‍ അംഗീകരിക്കാത്ത റിപ്പോര്‍ട്ടാണിതെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയും പറഞ്ഞിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് അന്തിമമാണെന്നും നീതി ആയോഗിന് കണക്കുകളില്‍ ഇടപെടാന്‍ അര്‍ഹതയില്ലെന്നും പി സി മോഹനന്‍ പറയുന്നു.

ജോലി വിട്ടതില്‍ ഖേദമില്ല

ജോലി വിട്ടതില്‍ ഖേദമില്ല

റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കമ്മീഷന്റെ ആക്ടിംഗ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതില്‍ ഒരു പശ്ചാത്താപവും തനിക്കില്ലെന്ന് 63കാരനായ മോഹനന്‍ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം, റിപ്പോര്‍ട്ട് മാധ്യമത്തിന് ചോര്‍ത്തി നല്‍കിയതില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്മീഷനെ സര്‍ക്കാര്‍ അവമതിച്ചു

കമ്മീഷനെ സര്‍ക്കാര്‍ അവമതിച്ചു

രാജ്യത്തെ ബാധിക്കുന്ന സ്ഥിതിവിവരക്കണക്കുകളുടെ ആധികാരിത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എന്‍എസ് സിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മോദി സര്‍ക്കാര്‍ അധാകരത്തില്‍ വന്നതിനു ശേഷം കമ്മീഷനെ മൂലക്കിരുത്താനാണ് ശ്രമിച്ചത്. അതിന്റെ സംവിധാനങ്ങളെല്ലാം വെട്ടിക്കുറച്ചു. റിപ്പോര്‍ട്ട് തടഞ്ഞുവച്ച നടപടി ഇതില്‍ അവസാനത്തെ നടപടിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

കണക്കുകള്‍ പവിത്രമാണ്

കണക്കുകള്‍ പവിത്രമാണ്

തങ്ങള്‍ക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്ന് നോക്കിയല്ല സ്ഥിതിവിവരക്കണക്കുള്‍ അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ടത്. കണക്കുകള്‍ രാജ്യത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തലുകളാണ്. സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമായല്ല കമ്മീഷന്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ ഡാറ്റയും അതിന്റെ സമയത്ത് പുറത്തുവിടണം. അല്ലെങ്കില്‍ വിശ്വാസ്യത നഷ്ടമാവും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃപ്തികരമായ വിശദീകരണമില്ല

തൃപ്തികരമായ വിശദീകരണമില്ല

തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് കമ്മീഷന്‍ അംഗീകാരം നല്‍കിയിരുന്നു. ഉടന്‍ തന്നെ റിലീസ് ചെയ്യുകയാണ് പതിവ്. എന്നാല്‍ അത് സംഭവിച്ചില്ല. ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ പ്രവീണ്‍ ശ്രീവാസ്തവ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ അവര്‍ പറഞ്ഞ കാരണങ്ങള്‍ തൃപ്തികരമായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു തന്റെ രാജിയെന്നും അദ്ദേഹം പറഞ്ഞു.

Read more about: narendra modi
English summary

On 28 January, Mohanan resigned as acting chairman of the National Statistical Commission (NSC), a government-funded advisory body that checks the quality of India’s official data, in protest at a delay in releasing a new set of jobs statistics.

On 28 January, Mohanan resigned as acting chairman of the National Statistical Commission (NSC), a government-funded advisory body that checks the quality of India’s official data, in protest at a delay in releasing a new set of jobs statistics.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X