ദീർഘദൂര ട്രെയിനുകളിൽ ഇനി എസി പാൻട്രി കാറും ശുദ്ധമായ ഭക്ഷണവും!

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിരമായി ട്രെയിനിൽ ദീർഘദൂര യാത്ര നടത്തുന്നവർക്ക് സന്തോഷിക്കാം. നിങ്ങളുടെ യാത്രകളിൽ വൃത്തിയുള്ള ഭക്ഷണവും, പാചകത്തിന് ഇൻഡക്‌ഷൻ സൗകര്യങ്ങൾ ഉള്ള അടുക്കളയും എ. സി പാൻട്രി കാറും ഒരുക്കാനാണ് ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നത്. പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര റെയിൽവേ ഭരണകൂടം റെയിൽവേയുടെ യാത്രാ നിലവാരം ഉയർത്താൻ നിരവധി പദ്ധതികൾ ഒരുക്കുന്നുണ്ട്. ഈ അടുത്തിടെ ഉത്തർപ്രദേശിലെ റായ്ബറേലി മോഡേൺ കോച്ച് ഫാക്ടറി (എംസിഎഫ്) ആദ്യമായി ഒരു എൽബിസി ഹോട്ട് ബഫറ്റ് പാൻട്രി കാർ കോച്ച് നിർമിച്ചിരുന്നു. എം സി എഫിന്റെ പത്രക്കുറിപ്പു പ്രകാരം പുതുതായി നിർമിച്ച എൽബിസി ഹോട്ട് ബഫറ്റ് പാൻട്രി കാർ കോച്ച്, കച്ചവടക്കാർക്ക് മെച്ചപ്പെട്ട കാറ്ററിംഗ് സൗകര്യങ്ങൾ പ്രദാനം ചെയ്യാൻ നിരവധി സവിഷേഷതകളോടെയാണ് നിർമിച്ചിരിക്കുന്നത്.മാത്രമല്ല എൽബിസി ഹോട്ട് ബഫറ്റ് പാൻട്രി കാർ കോച്ച് പൂർണമായി എയർകണ്ടീഷൻഡ് ആണ്.

 
ദീർഘദൂര ട്രെയിനുകളിൽ ഇനി എസി പാൻട്രി കാറും ശുദ്ധമായ ഭക്ഷണവും!

പുതിയ കോച്ചിൽ അഗ്നി പരിശോധനയും വൈദ്യുതി നിയന്ത്രണവും പോലെയുള്ള ആധുനിക സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എംസിഎഫ് അധികൃതർ പറഞ്ഞു. കൂടാതെ, പുതിയ പാൻട്രി കാറിൽ പുകയുടെ ശല്യം ഉണ്ടാകാതിരിക്കാൻ ചിമ്മിണിയും ഘടിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ സ്മാർട്ട് കൗണ്ടറുകൾ, കുപ്പിവെള്ളം, ചൂട് വെള്ളം ,പുകയില്ലാത്ത ഉള്ള ഇലക്ട്രിക് പാചകം, റഫ്രിജറേറ്റർ, വാട്ടർ പ്യൂരിഫയർ, സിങ്ക് എന്നിവയും ഈ എൽബിസി ഹോട്ട് ബഫറ്റ് പാൻട്രി കാർ കോച്ചിൽ സംവിധാനം ചെയ്തിട്ടുണ്ട്. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഹോട്ട് കേസുകൾ, മാനേജർ റൂം, സ്റ്റോർ റൂം എന്നിവയും പാൻട്രിയിൽ നിർമ്മിച്ചിട്ടുണ്ട്. മേൽപറഞ്ഞ സവിശേഷതകളെക്കൂടാതെ, പാൻട്രി കാർ സ്റ്റാഫ് അംഗങ്ങൾക്ക് 15 ബർത്തുകളാണ് കോച്ചിൽ ഒരുക്കിയിട്ടുള്ളത്.

കഴിഞ്ഞ വർഷം പിയൂഷ് ഗോയൽ ഇന്ത്യൻ റെയിൽവേയോട് എയർകണ്ടീഷൻ ചെയ്ത പാൻട്രി കാറുകളും ഇൻഡക്ഷൻ പാചക സൗകര്യങ്ങളും മികച്ച ശുചിത്വ സവിശേഷതകളും ഒരുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ പുതിയ പാൻട്രി കാറുകളെ എൽ.എച്ച്.ബി കോച്ച് ട്രെയിനുകളിലേക്ക് ബന്ധിപ്പിക്കാൻ ഐആർസിടിസിയോടും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി റെയിൽവേ മന്ത്രാലയം റെയിൽവേ നെറ്റ് വർക്കിലെ മുഴുവൻ യാത്രക്കാരും മികച്ച രീതിയിൽ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുകയാണ്.

English summary

indian railways rolls out high-quality AC pantry car for long-distance trains

indian railways rolls out high-quality AC pantry car for long-distance trains
Story first published: Wednesday, February 6, 2019, 10:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X