ന്യഡല്‍ഹി: സാംസംഗിന്റെ എം സീരീസ് മോഡലുകളായ ഗാലക്സി എം 10, ഗാലക്സി എം 20 എന്നിവ ഇന്ത്യന്‍ വിപണിയിലെത്തിയതോടെ പരുങ്ങലിലായത് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ഭീമന് സിയവോമി. ഗാലക്സിയുടെ പുതിയ ഫോണുകള്‍ ആമസോണില്‍ വില്‍പ്പനയ്ക്കെത്തിയതിനു പിന്നാലെയാണ് റെഡ്മി ഫോണുകള്‍ക്ക് വില കുറച്ചത്. സാംസംഗ് വെല്ലുവിളിക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെയാണ് റെഡ്മി വിവിധ വേര്‍ഷനുകളുടെ വില ഗണ്യമായി കുറച്ചതെന്നാണ് സൂചന.
റെഡ്മിയുടെ പുതിയ പതിപ്പുകളായ റെഡ്മി 6, റെഡ്മി 6എ, റെഡ്മി 6 പ്രൊ എന്നിവയുടെ വില കുറച്ചതായി അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി ആറു മുതല്‍ എട്ടു വരെയുള്ള മൂന്നു ദിവസങ്ങളിലേക്കാണ് റെഡ്മിയുടെ വിലക്കുറവ് ഓഫര്‍. 2 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള റെഡ്മി 6എക്ക് 6499 രൂപയാണ് പുതിയ വില. നേരത്തേ ഇത് 7999 രൂപയായിരുന്നു. 3 ജിബി റാമും 65 ജിബി സ്റ്റേറേജ് കപ്പാസിറ്റിയുമുള്ള റെഡ്മി 6ന് നേരത്തേയുള്ള 10499 രൂപയുടെ സ്ഥാനത്ത് 8499 രൂപയാണ് വില. അതേസമയം, 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള റെഡ്മി 6 പ്രൊ 2500 രൂപ കുറച്ച് 8999 രൂപയ്ക്കും 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള റെഡ്മി 6 പ്രൊ 2500 രൂപ കുറച്ച് 10999 രൂപയ്ക്കുമാണ് വില്‍പ്പന നടത്തുന്നത്.

മികച്ച സ്മാര്‍ട്ട് ഫോണുകള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന ചൈനീസ് കമ്പനികളെ പൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് സാംസംഗ് ഗാലക്സി എം സീരീസുമായി രംഗത്തെത്തിയത്. ഈ തന്ത്രം ഫലം കണ്ടുവെന്നാണ് റെഡ്മിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാവുന്നത്.
ഗാലക്സി എം 10 ന്റെ ഇന്ത്യയിലെ വില തുടങ്ങുന്നത് 7990 രൂപ മുതലാണ്. രണ്ട് ജിബി റാം, 16 ജിബി സ്റ്റോറേജ് വേരിയന്റിനാണിത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ളവയ്ക്ക് 8990 രൂപയാണ് വില. അതേ സമയം 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള എം 20 സീരീസുകള്‍ക്ക് 10,990 രൂപയും 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ളവയ്ക്ക് 12990 രൂപയുമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
