ടിക് ടോക്കിനും ഹെലോയ്ക്കും മരണമണി? ചൈനീസ് ആപ്പുകളെ നിരോധിക്കാനൊരുങ്ങി കേന്ദ്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ടീനേജുകാരുടെ ഹരമായി മാറിയ മൊബൈല്‍ ആപ്പുകളായ ടിക് ടോക്, ഹെലോ, ലൈക്ക് തുടങ്ങിയവയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ മുന്നോടിയായി ഈ സോഷ്യല്‍ മീഡിയ ആപ്പുകളിലെ കണ്ടന്റുകള്‍ നിയന്ത്രിക്കുന്നതിനുള്ള സംവിധാനമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. തോന്നിയ പോലെ എന്തും ഇത്തരം ആപ്പുകള്‍ വഴി പോസ്റ്റ് ചെയ്യുന്നതിന് ഇതോടെ നിയന്ത്രണം വരും. ഇതുമായി ബന്ധപ്പെട്ട കരട് നിര്‍ദ്ദേശങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.


നിയന്ത്രണം വേണം

നിയന്ത്രണം വേണം

നിലവില്‍ ഉപഭോക്താക്കള്‍ പടച്ചുവിടുന്ന കണ്ടന്റുകള്‍ക്ക് ഒരു നിയന്ത്രണവുമില്ല. ഇത് പാടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പക്ഷം. ഇത്തരം കാര്യങ്ങളില്‍ കൃത്യമായ നിയന്ത്രണങ്ങളും നിബന്ധനകളും കൊണ്ടുവരാന്‍ ഇത്തരം ആപ്പുകളുടെ ഉടമകള്‍ തയ്യാറാവണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അല്ലാത്തപക്ഷം കമ്പനികളായിരിക്കും ഇവയ്ക്ക് ഉത്തരവാദികള്‍.

പ്രാദേശിക ഓഫീസ് വേണം

പ്രാദേശിക ഓഫീസ് വേണം

ടിക് ടോക്, ഹെലോ, ലൈക്ക്, വിഗോ വീഡിയോ തുടങ്ങിയ കമ്പനികള്‍ അവരുടെ ഒരു പ്രാദേശിക ഓഫീസ് ഇന്ത്യയില്‍ തുടങ്ങണമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം വ്യക്തമാക്കി. ഈ ഓഫീസുകളില്‍ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനെ നിയമിക്കുകയും വേണം. 50 ലക്ഷത്തിലേറെ ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് ഈ നിബന്ധന ബാധകമാക്കിയിരിക്കുന്നത്.

നിയമനടപടികള്‍ നേരിടണം

നിയമനടപടികള്‍ നേരിടണം

ഈത്തരം ആപ്പുകളിലൂടെ പുറത്തുവരുന്ന ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നേരിടാന്‍ ഒരു പ്രതിനിധി വേണം എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പ്രാദേശിക ഓഫീസ് രാജ്യത്ത് വേണമെന്ന് സര്‍ക്കാര്‍ പറയുന്നത്. രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് എതിരാവുന്ന കണ്ടന്റുകള്‍ക്ക് ഈ ഓഫീസായിരിക്കും ഉത്തരവാദിയാവുക. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന കേസുകളില്‍ ഇവിടത്തെ ഉദ്യോഗസ്ഥന്‍ ഹാജരാവേണ്ടിവരും.

ഓട്ടോമേറ്റഡ് നിയന്ത്രണം വേണം

ഓട്ടോമേറ്റഡ് നിയന്ത്രണം വേണം

ഇതിനു പുറമെ, രാജ്യത്തെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും എതിരായി വരുന്ന ഉള്ളടക്കങ്ങള്‍ തടയാന്‍ ആപ്പുകളില്‍ തന്നെ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉണ്ടായിരിക്കണമെന്നതാണ് മന്ത്രാലയത്തിന്റെ മറ്റൊരു നിര്‍ദ്ദേശം. ഇത്തരം നിയമവിരുദ്ധ-ദേശ വിരുദ്ധ കണ്ടന്റുകള്‍ പൊതുജനങ്ങളിലെത്തിയാല്‍ അത് നിമിഷ നേരം കൊണ്ട് സമൂഹത്തില്‍ വ്യാപിക്കും എന്നതിനാലാണിത്. ഇവ ആപ്പുകള്‍ വഴി പുറത്തുവരാതെ നോക്കേണ്ടത് സേവന ദാതാക്കളുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

സര്‍വറുകള്‍ ഇന്ത്യയില്‍ വേണം

സര്‍വറുകള്‍ ഇന്ത്യയില്‍ വേണം

ഇന്ത്യയിലെ ആപ്പ് ഉപഭോക്താക്കള്‍ നിര്‍മിക്കുന്ന കണ്ടന്റുകള്‍ സ്‌റ്റോര്‍ ചെയ്യാന്‍ രാജ്യത്തിനകത്ത് തന്നെ സര്‍വര്‍ സംവിധാനം സജ്ജമാക്കണമെന്നും പുതിയ നിയന്ത്രണത്തിന്റെ ഭാഗമായി നിര്‍ദ്ദേശമുണ്ട്. നിലവില്‍ ഇവയൊക്കെ ചൈനയിലെ പ്രധാന സര്‍വറിലേക്കാണ് പോകുന്നത്. ഇത് പാടില്ലെന്നും രാജ്യത്തു നിന്നുള്ള കണ്ടന്റുകള്‍ ഇവിടെ തന്നെ സൂക്ഷിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിയന്ത്രണം മറ്റ് രാജ്യങ്ങളിലും

നിയന്ത്രണം മറ്റ് രാജ്യങ്ങളിലും

ടിക് ടോക്, ഹെലോ തുടങ്ങി യൂസര്‍ ജെനറേറ്റഡ് കണ്ടന്റുകള്‍ വഴി നിലനില്‍ക്കുന്ന ആപ്പുകളുടെ മേല്‍ നിയന്ത്രണം വരുന്നത് ഇന്ത്യയില്‍ മാത്രമല്ല. ഇന്തോനീഷ്യയില്‍ ടിക് ടോക്കിന് നേരത്തേ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അശ്ലീല വീഡിയോകള്‍, മതനിന്ദാപരമായ ഉള്ളടക്കങ്ങള്‍ തുടങ്ങിയവ ഇതുവഴി പ്രചരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്.

ടിക് ടോക് ഉപയോക്താക്കള്‍ കൂടുതല്‍

ടിക് ടോക് ഉപയോക്താക്കള്‍ കൂടുതല്‍

ടിക് ടോക്കിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. 2018ല്‍ രാജ്യത്ത് ഏറ്റവും പ്രചാരമേറിയ അഞ്ച് മൊബൈല്‍ ആപ്പുകളില്‍ എല്ലാ സമയത്തും ഒന്നാമത് ടിക് ടോക്കായിരുന്നു. ആപ്പിന്റെ 500 മില്യണ്‍ ഉപയോക്താക്കളില്‍ 39 ശതമാനവും ഇന്ത്യക്കാരാണെന്നാണ് കണക്ക്.

English summary

india plans to regulate popular chinese apps

india plans to regulate popular chinese apps
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X