ജിയോയുടെ കടന്നു കയറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ വൊഡഫോണ്‍-ഐഡിയ; അവസാന പാദത്തിലെ നഷ്ടം 5000 കോടി!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയില്‍ നിന്നുള്ള നടുവൊടിക്കുന്ന മല്‍സരത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ രാജ്യത്തെ ഏറ്റവും വലിയ ടെലകോം കമ്പനിയായ വൊഡഫോണ്‍-ഐഡിയ. തുടര്‍ച്ചയായ രണ്ടാം പാദത്തിലും വന്‍ നഷ്ടമാണ് അവര്‍ക്കു നേരിടേണ്ടി വന്നത്- 5000 കോടി രൂപ. കഴിഞ്ഞ ആഗസ്തില്‍ ഇരു കമ്പനികളും ലയിച്ച് ഒന്നായതിനു ശേഷം പുതിയ പദ്ധതികള്‍ പരീക്ഷിച്ചെങ്കിലും ജിയോയുടെ ശക്തമായ കടന്നുകയറ്റത്തില്‍ വമ്പന്‍മാര്‍ക്ക് അടിതെറ്റുകയായിരുന്നു. അവസാന പാദത്തില്‍ 11.765 കോടിയുടെ വ്യാപാരമാണ് കമ്പനി രേഖപ്പെടുത്തിയത്- രണ്ട് ശതമാനത്തിന്റെ കുറവ്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് രണ്ടും കമ്പനികളും വെവ്വേറെയായിരുന്നതിനാല്‍ താരതമ്യം സാധ്യമല്ല.

 
ജിയോയുടെ കടന്നു കയറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ വൊഡഫോണ്‍-ഐഡിയ; അവസാന പാദത്തിലെ നഷ്ടം 5000 കോടി!

കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുവാനും ജിയോയില്‍ നിന്നുള്ള മല്‍സരത്തെ അതിജീവിക്കാനുമായി 25000 കോടിയുടെ പുതിയ നിക്ഷേപം സമാഹരിക്കാനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് വലിയ തിരിച്ചടി ഉണ്ടായിരിക്കുന്നത്.

എന്നാല്‍ തങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെയാണ് കമ്പനിയുടെ മുന്നോട്ടുപോക്കെന്നും കഴിഞ്ഞ പാദത്തിന്റെ അവസാന ഘട്ടത്തില്‍ നല്ല മാറ്റങ്ങള്‍ ദൃശ്യമായതായും വൊഡഫോണ്‍ ഐഡിയ സിഇഒ ബലേഷ് ശര്‍മ അഭിപ്രായപ്പെട്ടു. ഇരുകമ്പനികളും ഒന്നായതിന്റെ ഗുണങ്ങള്‍ പ്രകടമായി വരുന്നതേയുള്ളൂ. തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ 4ജി നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കുന്നതിലാണ് ഇപ്പോള്‍ കമ്പനി ശ്രദ്ധയൂന്നിയിരിക്കുന്നത്. പുതിയ 4ജി ഉപഭോക്താക്കളുടെ വലിയ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഇ കൊമേഴ്‌സ് സംരംഭം ഉടനെയെന്ന് മുകേഷ് അംബാനി; മൂന്ന് കോടി പേര്‍ക്ക് തൊഴില്‍ നല്‍കും

നേരത്തേ മിനിമം റീചാര്‍ജ് തുക അടക്കാത്തവരെ ഒഴിവാക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ തുടര്‍ന്ന് 3.5 കോടി ഉപഭോക്താക്കളെ വൊഡഫോണ്‍ ഐഡിയക്ക് നഷ്ടമായിരുന്നു. 28 ദിവസത്തെ വാലിഡിറ്റിയില്‍ 35 രൂപ റീചാര്‍ജ് ചെയ്യണമെന്നായിരുന്നു കമ്പനി മുന്നോട്ടുവച്ച നിര്‍ദ്ദേശം. ഇതിന് തയ്യാറാവാതിരുന്ന മൂന്നര കോടി ഉപഭോക്താക്കളെയാണ് നഷ്ടമായത്.

English summary

jio effect rs 5000 crore loss for vodafone idea

jio effect rs 5000 crore loss for vodafone idea
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X