മുംബൈ: അടിസ്ഥാന പലിശനിരക്കിൽ കാൽ ശതമാനം കുറവ് വരുത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചു. ഇതോടെ ബാങ്കുകൾ ഭവന-വാഹന വായ്പകളുടെ പലിശനിരക്കിൽ കുറവ് വരുത്തിയേക്കും. അർധവാർഷിക സാമ്പത്തികാവലോകന യോഗത്തിലാണ് കേന്ദ്ര ബാങ്ക് ഈ തീരുമാനമെടുത്തത്. പുതിയ നിരക്ക് 6.25 ശതമാനമാണ്.

രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. പലിശ ഇനത്തിൽ മാറ്റം വരുത്തിയത് റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമുണ്ടാക്കിയേക്കാം. ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്ന പണത്തിന് നൽകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ.
കഴിഞ്ഞ അഞ്ച് മാസമായി പണപ്പെരുപ്പ നിരക്കിൽ കാര്യമായ വർധനവ് ഇല്ലാത്തതാണ് നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചതെന്നു വേണം കരുതാൻ. റിസർവ് ബാങ്ക് ഗവർണറായി ശക്തികാന്ത ദാസ് ചുമതലയേറ്റതിനുശേഷ നടക്കുന്ന ആദ്യ സാമ്പത്തികാവലോകന റിപ്പോർട്ടാണിതെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിൽ വില 60 ഡോളറിന് മുകളിൽ നിന്നും നിരക്ക് കുറയ്ക്കാൻ ആർബിഐ തീരുമാനിക്കാൻ കാരണം കേന്ദ്ര സർക്കാറിൽ നിന്നുള്ള സമ്മർദ്ധമായേക്കും. കാരണം പൊതുതിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ പലിശ നിരക്കിലുണ്ടാകുന്ന കുറവ് ജനങ്ങളെ സ്വാധീനിക്കാനിടയുണ്ട്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
