മുംബൈ: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് രംഗം വന്‍ പ്രതിസന്ധിയെ നേരിടുന്നതായി കണക്കുകള്‍. പ്രധാന എട്ട് നഗരങ്ങളില്‍ മാത്രം ബില്‍ഡിംഗ് ഡെവലപ്പര്‍മാര്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള കടങ്ങള്‍ നാല് ലക്ഷം കോടി രൂപയിലധികമാണെന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഗവേഷണ സ്ഥാപനമായ ലിയാസെസ് ഫൊറാസ് പറയുന്നു. 2009ല്‍ ഇത് വെറും 1.2 ലക്ഷം കോടി രൂപ മാത്രമായിരുന്നു.
അതേസമയം, റിയല്‍ എസ്റ്റേറ്റ് രംഗത്ത് 2018 ല്‍ വെറും രണ്ടര ലക്ഷം കോടിയുടെ വ്യാപാരം മാത്രമാണ് നടന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വീടുകളുടെ വില്‍പ്പന 1.28 ഇരട്ടി വര്‍ധിച്ചപ്പോള്‍ പുതിയ വീടുകളുടെ നിര്‍മാണത്തില്‍ 3.33 ഇരട്ടിയുടെ വര്‍ധനവാണുണ്ടായത്.

പുതിയ വീടുകളും കെട്ടിടസമുച്ഛയങ്ങളും നിര്‍മിക്കപ്പെടുന്നതിന് ആനുപാതികമായി അവയുടെ വില്‍പ്പന നടക്കാത്തതാണ് പ്രധാന പ്രശ്നം. വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം കടമെടുത്താണ് പുതിയ റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ തുടങ്ങുന്നത്. ഇവരാവട്ടെ കൂടുതല്‍ വീടുകള്‍ നിര്‍മിച്ചു കൂട്ടുകയും ചെയ്യുന്നു. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും വാങ്ങാന്‍ ആളുകള്‍ മുന്നോട്ടുവരുന്നില്ല. ഡെവലപ്പര്‍മാരുടെ കടം കുന്നുകൂടാന്‍ ഇതാണ് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുംബൈ, ഡല്‍ഹി, ബംഗളൂരു, പൂനെ, ഹൈദരാബാദ്, അഹ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെക്കുറിച്ചാണ് ലിയാസെസ് ഫൊറാസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വരുംദിനങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വ്യാപാരം വന്‍തോതില്‍ വളര്‍ന്നാല്‍ മാത്രമേ ഡെവലപ്പര്‍മാര്‍ക്ക് പിടിച്ചുനില്ക്കാന് സാധിക്കൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അല്ലാത്ത പക്ഷം അവരുടെ വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലാവുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
