പതഞ്‌ജലി പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളുമായി കൈകോർക്കുന്നു

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വർഷം ഫെബ്രുവരി ഒന്നിന് വിദേശ നിക്ഷേപം അനുവദിക്കണമെന്ന കേന്ദ്രസർക്കാർ തീരുമാനം, ചില്ലറ വ്യാപാര മേഖലയിലുള്ള എല്ലാവർക്കും , ഓൺലൈൻ വ്യാപാര മേഖലയെ അടുത്തറിയാനും , നല്ലതും ആരോഗ്യകരവുമായ മത്സരം പ്രോത്സാഹിപ്പിക്കുവാനും സഹായിക്കുമെന്ന് രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ പതഞ്ജലി ആയുര്‍വേദയുടെ ഉടമസ്ഥൻ ബാബാ രാംദേവ് പറഞ്ഞു .

 
പതഞ്‌ജലി പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളുമായി കൈകോർക്കുന്നു

ആമസോൺ, ഫ്ളിപ്കാർട്ട്, പേടിഎം തുടങ്ങിയ പ്രമുഖ ഇ-റീട്ടെയിലർ വ്യാപാരികളുമായി സഹകരിക്കാൻ പതഞ്ജലി കരാറിൽ ഒപ്പു വച്ചതായും അദ്ദേഹം പറഞ്ഞു . ചില്ലറ വ്യാപാര മേഖല ഇന്ത്യയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ചത് കൊണ്ട് ഞങ്ങളുടെ കാഴ്ചപ്പാടിൽ, എല്ലാ ചില്ലറവ്യാപാര മേഖലകൾക്കും ഓൺലൈനിൽ തുല്യ അവസരമാവശ്യമാണ്. എന്ന് പതഞ്ജലി ആയുർവേദ വക്താവ് എസ് കെ ടിജെർവാല പറഞ്ഞു.

ഇ-കൊമേഴ്സ് കമ്പനികളുമായി സഹകരിക്കുമ്പോൾ വരും ദിവസങ്ങളിൽ ഷോപ്പിംഗ് നടത്തുന്നതിന് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഇഷ്ടപ്പെടുന്നതും ഉപയോഗിക്കുന്നതുമായ യുവാക്കളിലേക്കു കമ്പനി എത്തിച്ചേരുമെന്ന് രാംദേവ് പറഞ്ഞിരുന്നു .

അടുത്തകാലത്തായി പെട്ടന്ന് വിറ്റു പോകുന്ന കൺസ്യൂമർ ഗുഡ്സ് (എഫ്.എം.സി.ജി) മേഖലയിലെ ഏറ്റവും വലിയ കമ്പനിയായി പതഞ്ജലി വളർന്നു . അതുകൊണ്ടു തന്നെ എച്ച്എൽഎൽ, കോൾഗേറ്റ്, പാമോലിവ് തുടങ്ങിയ കമ്പനികൾ ഹെർബൽ-ആയുർവേദ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കാൻ നിർബന്ധിതരായി.
2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 8,148 കോടി രൂപയുടെ കൺസ്യൂമർ ഉൽപ്പന്നങ്ങളുടെ വരുമാനം പതഞ്ജലിക്കു നേടാനായെന്നു , കെയർ റേറ്റിംഗ് റിപ്പോർട്ട് പറയുന്നു. ചരക്കുകളും സേവനങ്ങളും നികുതി ഭരണവും അടിസ്ഥാന സൌകര്യങ്ങളും വിതരണ ശൃംഖലയും വികസിപ്പിച്ചെടുക്കാൻ പതഞ്ജലിക്കു സാധിച്ചിട്ടില്ലെന്നും റിപ്പോർട്ട് പറയുന്ന . പതഞ്ജലി വിറ്റുവരവിന് 12-15 ശതമാനം വരെ ഓൺലൈൻ വിൽപന സഹായകമാകും. ആമസോൺ, ഫ്ളിപ്കാർട്ട്, പേടിഎംഎന്നിവയ്ക്കു പുറമേ, ബിഗ്ബാസ്കറ്റ്, ഗ്രോഫെർസ് , നെറ്റ് മെഡ്‌സ് , 1 എം ജി ,ഷോപ് ക്ലൂസ് എന്നീ കമ്പനികളുമായും സഹകരിക്കാൻ തീരുമാനമുള്ളതായതും പതഞ്‌ജലി അറിയിച്ചു .

Read more about: online shopping ഓൺലൈൻ
English summary

Patanjali backs government’s revised E-commerce policy

Patanjali had announced tie-ups with BigBasket, Grofers, netmeds, 1mg and Shopclues
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X