ബി.എസ്.എൻ.എൽ എഫ്ടിടിഎച്ച് ബ്രോഡ്ബാന്‍ഡ് പ്ലാനുകൾ വഴി ഇനി ദിവസവും 170 ജിബി ഡാറ്റ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപഭോക്താക്കളെ ആകർഷിക്കാൻ , സ്റ്റേറ്റ് ടെലികോം ഓപ്പറേറ്ററായ ബി.എസ്.എൻ.എൽ ഇപ്പോൾ നിലവിലുള്ള ആറ് ഫൈബർ-ടു-ഹോം ബ്രോഡ്ബാൻഡ് പദ്ധതികൾ പരിഷ്‌കരിച്ചു. ഈ അടുത്തിടെ ആണ് ബിഎസ്എൻഎൽ 2,499 സ്പീഡ് ബ്രോഡ്ബാൻഡ് പ്ലാൻ അവതരിപ്പിച്ചത്. അതേ സമയം, നിലവിലുള്ള ബ്രോഡ്ബാൻഡ് പദ്ധതികൾ ദിവസേനയുള്ള ഡാറ്റ പ്ലാനുകളാക്കി മാറ്റുകയും ചെയ്തു. ബി.എസ്.എൻ.എൽ. എഫ്ടിടിഎച്ച് പ്ലാനുകളായ 777 രൂപ, 1,277, 3,999, 5,999, 9,999, 16,999 എന്നിവയാണ് പരിഷ്കരിച്ചതു.

 
ബി.എസ്.എൻ.എൽ എഫ്ടിടിഎച്ച് ബ്രോഡ്ബാന്‍ഡ്  പ്ലാനുകൾ വഴി  ഇനി ദിവസവും 170 ജിബി ഡാറ്റ

പ്രതിദിനം 170 ജിബി ഡാറ്റ 100 Mbps വേഗതയിലാണ് ബി.എസ്.എൻ.എൽ വാഗ്ദാനം ചെയ്യുന്നത്. ബി.എൻ.എൻ.എൽ. യുടെ ഈ മാറ്റം ഇതിനകം പാൻ ഇന്ത്യാ അടിസ്ഥാനത്തിൽ ഫലപ്രദമാണ്.നിങ്ങൾ നിലവിലുള്ള ഒരു ഉപയോക്താവാണെങ്കിൽ പോലും, പുതിയ പദ്ധതിയിലേക്ക് നിങ്ങളുടെ പ്ലാൻ മാറുന്നതാണ്. കഴിഞ്ഞ വർഷം, ഇന്റർനെറ്റ് സേവന ദാതാവ് (ഐ.എസ്.പി ) അതിന്റെ എഫ്ടിടിഎച്ച് ബ്രോഡ്ബാൻഡ് പദ്ധതികൾ ദിവസേനയുള്ള ഡാറ്റ പ്ലാനുകളാക്കി മാറ്റിയിരുന്നു. ഈ നീക്കം ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് ഗുണം ചെയ്തിരുന്നില്ല.

എഫ്ടിടിഎച്ച് ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പ്രതിദിന ഡാറ്റ പ്ലാനുകളിക്കലേക്കു മാറ്റി

എഫ്ടിടിഎച്ച് ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പ്രതിദിന ഡാറ്റ പ്ലാനുകളിക്കലേക്കു മാറ്റി

പദ്ധതികൾ പുതുക്കി എന്നത് കൂടാതെ ബിഎസ്എൻഎൽ പുതിയ പേരുകളും എഫ്ടിടിഎച്ച് പദ്ധതികൾക്ക് നൽകിയിട്ടുണ്ട്. എഫ്സി കോർപ്പോ ULD 777 പ്ലാൻ ഇപ്പോൾ 18 ജിബി പ്ലാൻ എന്ന പേരിൽ അറിയപെടും. പ്ലാനിൽ 50 എംബിപിഎസ് വേഗതയിൽ ദിവസേന 18 ജിബി ഡാറ്റ ലഭ്യമാക്കും. പ്രതിമാസം പ്ലാനിന്റെ നികുതി ഒഴിവാക്കിയുള്ള നിരക്ക് 777 രൂപയാണ്. ഫൈബ്രോ കോംബോ യു.എൽ.ഡി 1277 രൂപയുടെ പദ്ധതി, ഇപ്പോൾ 25 ജിബി പ്ലാൻ ആയി മാറിയിട്ടുണ്ട്. പ്ലാനിൽ 100 Mbps വേഗതയിൽ പ്രതിദിനം 25 ജിബി ഡാറ്റ ലഭിക്കുന്നതാണ്.

ഫൈബ്രോ കോമ്പോ യു.എൽ.ഡി 3999 രൂപയുടെ പ്ലാൻ ഇപ്പോൾ '50GB പ്ലാൻ' ആക്കി മാറ്റിയിട്ടുണ്ട്, ഈ പ്ലാൻ വഴി 100 Mbps വേഗതയിൽ ഒരു ഉപയോക്താവിന് പ്രതിദിനം 50GB ഡാറ്റ ലഭിക്കുന്നു.

ബിഎസ്എൻഎലിന്റെ 5,999 എഫ്ടിടിഎച്ച് ബ്രോഡ്ബാൻഡ് പ്ലാനും ദിവസം 100 ജിബിഎസ് വേഗതയിൽ ദിവസം 80 ജിബി ഡാറ്റ എന്ന എന്ന രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. 9,999 രൂപയുടെയും 16,999 രൂപയുടെയും ബ്രോഡ്ബാൻഡ് പ്ലാനുകൾ ബി.എസ്.എൻ.എൽ. വാഗ്താനം ചെയ്യുന്നു. 120 ജിബി, 170 ജിബി ഡാറ്റ, 100 എം.ബി.പി.എസ് വേഗതയിൽ ഉപഭോക്താവിന് ലഭിക്കുന്നതാണ്. ഡാറ്റാ ബെനിഫിറ്റിനൊപ്പം, മുകളിൽ സൂചിപ്പിച്ച എഫ്ടിടിഎച്ച് പ്ലാനുകളുൾ വഴി ഏതു നെറ്റ് വർക്കിലേക്കും പരിധിയില്ലാത്ത വോയിസ് കോളിംഗ് സൗകര്യങ്ങളും ലഭിക്കുന്നതാണ്. എന്നിരുന്നാലും, മിക്ക സ്ഥലങ്ങളിലും ബി.എസ്.എൻ.എൽ. എഫ്ടിടിഎച്ച് സേവനം ലഭ്യമാക്കുന്നില്ലെന്ന കാര്യം ശ്രദ്ധിക്കുക.

ബിഎസ്എൻഎൽ 2,499 രൂപയുടെ എഫ്ടിടിഎച്ച് ബ്രോഡ്ബാന്‍ഡ് പദ്ധതി അവതരിപ്പിക്കുന്നു

ബിഎസ്എൻഎൽ 2,499 രൂപയുടെ എഫ്ടിടിഎച്ച് ബ്രോഡ്ബാന്‍ഡ് പദ്ധതി അവതരിപ്പിക്കുന്നു

കഴിഞ്ഞയാഴ്ച ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് 2,999 രൂപയുടെ പുതിയ 40 ജിബി പ്ലാൻ അവതരിപ്പിച്ചു. 1,277 രൂപയ്ക്കും 3,999 രൂപയ്ക്കും ഇടയിലുള്ള ബ്രോഡ്ബാൻഡ് പ്ലാനുകളും ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. പ്ലാനിന്റെ പേര് പോലെ തന്നെ, BSNL ൽ നിന്നുള്ള 2,499 ബ്രോഡ്ബാൻഡ് പ്ലാൻ 100 Mbps വേഗതയിൽ പ്രതിദിനം 40GB ഡാറ്റയാണ് ഉപഭോക്താവിന് നൽകുക. ബി.എസ്.എൻ.എല്ലിന്റെ 40 ജിബി പ്ലാൻ വഴി രാജ്യത്തുടനീളം ഉള്ള ഏതു നെറ്റ് വർക്കിലേക്കും പരിധിയില്ലാത്ത വോയ്സ് കോളിംഗ് ബെനഫിറ്റും നൽകുന്നുണ്ട്. എഫ്ടിടിഎച്ച് സേവനങ്ങൾ ലഭ്യമാകുന്ന എല്ലാ സർക്കിളുകളിലും ബിഎസ്എൻഎൽ ഈ പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്.

എഫ്ടിടിഎച്ച് അല്ലാത്ത ബ്രോഡ്ബാൻഡ് പ്ലാനുകളും ബി.എസ്.എൻ.എൽ പുതുക്കിയിട്ടുണ്ട്

എഫ്ടിടിഎച്ച് അല്ലാത്ത ബ്രോഡ്ബാൻഡ് പ്ലാനുകളും ബി.എസ്.എൻ.എൽ പുതുക്കിയിട്ടുണ്ട്

കഴിഞ്ഞ വർഷം ഡിസംബറിലാണ് ബി.എസ്.എൻ.എൽ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ വലിയ മാറ്റം വരുത്തുന്ന ആദ്യ നീക്കം നടത്തിയത്. 2500 രൂപയ്ക്കു താഴെ ഉള്ള എല്ലാ പ്ലാനുകൾക്കും പ്രതിദിന ഡാറ്റ നൽകുക എന്നതായിരുന്നു ആ മാറ്റം. ഐ.എസ്.പി, ബിബി 249 ബ്രോഡ്ബാൻഡ് പദ്ധതിയുടെ നിരക്ക് 299 രൂപയാക്കി ഉയർത്തുകയും ചെയ്തിരുന്നു. ആ പ്ലാൻ വഴി 8 Mbps അപ്ലോഡ് ഡൗൺലോഡ് വേഗതയിൽ പ്രതിദിനം 1.5GB ഡാറ്റ വാഗ്ദാനം ചെയ്തു. 675 രൂപ, 845 രൂപ, 999 രൂപ, 1,199, 1,495, 2,295 എന്നീ മറ്റ് അടിസ്ഥാന ബ്രോഡ്ബാൻഡ് പദ്ധതികളും പരിഷ്കരിച്ചു.

English summary

BSNL Now Converts Six FTTH Broadband Plans to Offer Up to 170GB Daily Data

BSNL Now Converts Six FTTH Broadband Plans to Offer Up to 170GB Daily Data
Story first published: Monday, February 11, 2019, 10:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X