ടാറ്റാ മോട്ടേഴ്സ് ലിമിറ്റഡ് ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 26,961 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കമ്പനിയായ ജാഗ്വർ ലാൻഡ് റോവർ (ജെഎൽആർ) നേരിട്ട സാമ്പത്തിക പ്രതിസന്ധിയാണ് നഷ്ടം രേഖപ്പെടുത്താൻ കാരണം. 2017 ഡിസംബർ അവസാനത്തിൽ കമ്പനിയുടെ ലാഭം 1,214.60 കോടി രൂപയായിരുന്നു.ഒക്ടോബർ-ഡിസംബർ കാലയളവിൽ കമ്പനിയുടെ മൊത്തവരുമാനം 5 ശതമാനം ഉയർന്ന് 77,001 കോടി രൂപയിലെത്തിയിരുന്നു.

സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ,"ഞങ്ങളുടെ മൂലധന നിക്ഷേപത്തിന്റെ പുസ്തക മൂല്യം കുറയ്ക്കുന്നതിന് ഞങ്ങൾ ഒരു നോൺ-ക്യാഷ് നിരക്കാണ് പ്രഖ്യാപിക്കുന്നത് എന്ന് ടാറ്റ മോട്ടോഴ്സ് പറഞ്ഞിരുന്നു. മൊത്തം ഓഹരികളുടെ മൂല്യമായ മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ 9123.41 കോടിയാണ് നഷ്ടം. ടാറ്റ ഓഹരിയുടെ തകർച്ച സെൻസെക്സ്, നിഫ്റ്റി സൂചികകൾക്കും തിരിച്ചടിയായി. സെൻസെക്സ് 424.61 പോയിന്റും നിഫ്റ്റി 125.80 പോയിന്റും കുറഞ്ഞു. ലോഹ വ്യവസായം, വാഹന വ്യവസായം തുടങ്ങിയ മേഖലകളിലെ ഓഹരികൾ വൻ തിരിച്ചടി നേരിട്ടു.
ടാറ്റ മോട്ടോഴ്‌സിന്റെ വരുമാനത്തിൽ 72 ശതമാനവും ജെഎൽആറിൽ നിന്നാണ് ലഭിക്കുന്നത്. എന്നാൽ 2018 ജെഎൽആറിന് അത്ര നല്ല വർഷമല്ലായിരുന്നു. ഡീസൽ വാഹനങ്ങൾക്കുള്ള ഡിമാൻഡ് കുറഞ്ഞതും ചൈനയിലെ ബിസിനസ് തളർച്ചയും ബ്രെക്സിന്റെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതാവസ്ഥയും ജെഎൽആറിന് തിരിച്ചടിയായ ഘടകങ്ങളായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
