അസ്ഥിരമായി എണ്ണവില, ഇന്ധനം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള സമ്പദ്വ്യവസ്ഥകളുള്ള രാജ്യങ്ങളുടെ കഴിഞ്ഞകാലത്തെ സമ്പത് വ്യവസ്ഥയെ അട്ടിമറിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഉത്പാദകരുടെയും ഉപഭോക്താക്കളുടെയും താത്പര്യം ഒരേരീതിയിൽ സംരക്ഷിച്ചുകൊണ്ട്, മനുഷ്യന്റെ ഊർജാവശ്യങ്ങൾ പരമാവധി നിറവേറ്റപ്പെടാൻ ഉത്തരവാദിത്വത്തോടെയുള്ള ഇന്ധനവില നിർണയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു . കേന്ദ്ര പെട്രോളിയം മന്ത്രാലയം സംഘടിപ്പിച്ച, 13-ാം അന്താരാഷ്ട്ര എണ്ണ - വാതക സമ്മേളനം 'പെട്രോടെക്ക് 2019' -ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എണ്ണ ശുദ്ധീകരണ ശേഷിയിൽ ഇന്ത്യ നാലാമതാണ്. 2030 -ഓടെ 20 കോടി ടൺ ശേഷികൂടി സജ്ജമാകും. ദേശീയ ജൈവ ഇന്ധനനയം കഴിഞ്ഞവർഷമാണ് നടപ്പാക്കിയത്. അനുയോജ്യ വിലയും സ്ഥിരതയുമുള്ള ഇന്ധനലഭ്യതയിലൂടെമാത്രമേ സാമ്പത്തികമേഖലയ്ക്ക് വളരാനും പാവപ്പെട്ടവർക്ക് സാമ്പത്തിക ആനുകൂല്യങ്ങളുടെ പങ്ക് ലഭ്യമാക്കാനും കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications