ഏതൊക്കെ ചാനലുകള്‍ വേണമെന്ന് തെരഞ്ഞെടുക്കാനുള്ള അധികാരം ഉപഭോക്താവിന് നല്‍കുകയും ചാനലുകള്‍ക്ക് ഈടാക്കാവുന്ന തുക നിജപ്പെടുത്തുകയും ചെയ്തുകൊണ്ടുള്ള ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ താരിഫ് നയം നടപ്പിലാക്കാന്‍ മാര്‍ച്ച് 31 വരെ സമയം നീട്ടി നല്കി. ഡിടിഎച്ച് ഓപ്പറേറ്റര്‍മാരും മള്‍ട്ടി സിസ്റ്റം ഓപ്പറേറ്റര്‍മാരും ജനുവരി 31നകം പുതിയ താരിഫിലേക്ക് മാറണമെന്നായിരുന്നു നേരത്തേ ട്രായ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അന്യായമായി ഉപഭോക്താക്കളെ കൊള്ളയടിക്കുകയും തങ്ങള്‍ക്കു തോന്നുന്ന ചാനലുകള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സേവനദാതാക്കളുടെ നയങ്ങള്‍ക്ക് തിരിച്ചടി നല്കി കഴിഞ്ഞ ഡിസബംര്‍ 29നായിരുന്നു ട്രായ് പുതിയ താരിഫ് നയം പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ രീതിയില്‍ നിന്ന് പുതിയ താരിഫിലേക്ക് ഉപഭോക്താക്കളെ മാറ്റാന്‍ കമ്പനികള്‍ക്ക് സമയം നല്കുന്നതിനു വേണ്ടിയാണ് ജനുവരി 31 വരെ പദ്ധതി നടപ്പിലാക്കുന്നത് നീട്ടിയത്.
നിലവില്‍ 10 കോടി ഡിടിഎച്ച് ഉപഭോക്താക്കളും 6.7 കോടി കേബ്ള്‍ ടിവി വരിക്കാരുമാണ് രാജ്യത്തുള്ളത്. ഇതില്‍ 65 ശതമാനം കേബ്ള്‍ വരിക്കാരും 35 ശതമാനം ഡിടിഎച്ചുകാരും പുതിയ താരിഫിലേക്ക് മാറിക്കഴിഞ്ഞു. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയെന്ന നിലക്ക് ചിലയിടങ്ങളില്‍ ഉപഭോക്താക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പുതിയ രീതിയിലേക്ക് മാറ്റാന്‍ പ്രയാസമുള്ളതായും കൂടുതല്‍ സമയം വേണമെന്നും സേവനദാതാക്കള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് 31 വരെ സമയം അനുവദിച്ചത്.
ജിഎസ്ടി ഉള്‍പ്പെടെ 153.40 രൂപയ്ക്ക് പേ ചാനല്‍ ഉള്‍പ്പെടെ ഇഷ്ടപ്പെട്ട 100 ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ടെലകോം അതോറിറ്റി ഓഫ് ഇന്ത്യ ഡിടിഎച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ നയത്തിലൂടെ നല്‍കിയിരിക്കുന്നത്. നിലവില്‍ ബൊക്കെ എന്ന പേരില്‍ വേണ്ടതും വേണ്ടാത്തതുമായ ചാനലുകള്‍ ഉപഭോക്താവിന്റെ മേല്‍ അടിച്ചേല്‍പ്പിച്ച് പണം പിടിങ്ങുകയാണ് സേവനദാതാക്കളുടെ രീതി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
