വരുന്ന അഞ്ചു വർഷങ്ങളിൽ ഉണ്ടാകുന്ന സാങ്കേതിക വളർച്ച ഇവയൊക്കെ ; ഐ.ബി.എം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള വ്യാപകമായി ശാസ്ത്ര സാങ്കേതിക സാമൂഹികരംഗങ്ങളിൽ വൻ മാറ്റത്തിനു ഇടയാക്കിയ ഐ. ബി.എം എന്ന അമേരിക്കൻ കമ്പനി പ്രവചിച്ചിരിക്കുന്നത് വരുന്ന അഞ്ചു വർഷങ്ങളിൽ ഉണ്ടാകുന്ന സാങ്കേതികയുടെ വളർച്ച ജന ജീവിതത്തെ മാറ്റി മറയ്ക്കും എന്നാണ്.

വരുന്ന അഞ്ചു വർഷങ്ങളിൽ ഉണ്ടാകുന്ന സാങ്കേതിക വളർച്ച ഇവയൊക്കെ ; ഐ.ബി.എം

ഐ. ബി.എം ന്റെ ചരിത്രം എന്നത് ആധുനിക കമ്പ്യൂട്ടറിന്റേതു കൂടിയാണ്. ആദ്യത്തെ ഹാർഡ് ഡിസ്ക്, ഡൈനാമിക്ക് മെമ്മറി തുടങ്ങിയവ അവതരിപ്പിച്ചത് ഐ.ബി.എം. ആണ്. അവിടെ നിന്ന്, സൂപ്പർ കംപ്യൂട്ടറിന്റെയും ഇലക്ട്രോൺ മൈക്രൊസ്കൊപ്പിന്റെയും വികാസത്തിലൂടെ സാങ്കേതികലോകത്തിന്റെ നെറുകയിലെത്തിയ ഐ. ബി.എം, മാറ്റത്തിന്റെ കൊടുംകാറ്റായി തന്നെ തുടരുന്നു. ലോകശ്രദ്ധ പിടിച്ചു പറ്റിയ മെയിൻഫ്രെയിം കംപ്യൂട്ടർ മാത്രമല്ല ആളുകളെ വിസ്മയിപ്പിച്ച യൂണിവേഴ്സൽ പ്രൊഡക്‌റ്റും ഐ. ബി.എം -ന്റെ തായിരുന്നു.. ഐ.ബി.എമ്മിന്റെ വാർഷിക "5 ഇൻ 5" പ്രവചനത്തിൽ അടുത്ത 5 വർഷങ്ങളിൽ നമ്മുടെ ജീവിതത്തെ മാറ്റാൻ സഹായിക്കുന്ന അഞ്ച് കണ്ടുപിടുത്തങ്ങൾ ഇവയാണ്.

ഐബിഎം ഗവേഷകർ

ഐബിഎം ഗവേഷകർ

ബുധനാഴ്ച സാൻ ഫ്രാൻസിസ്കോയിൽ പസഫിക് സമയം 10 മണി മുതൽ 11 മണി വരെ നടക്കുന്ന ഐബിഎമ്മിന്റെ തിങ്ക് ഇവൻറ്റിൽ ഇതിനെ കുറിച്ച് ഐ.ബി.എം വിശദീകരിക്കുന്നതാണ് ഭൂമിയിലെ ജനസംഖ്യ വർധിക്കുന്നതിനനുസരിച്ചു പുതിയ സാങ്കേതികതകൾ അത്യാവശ്യമായി വരുകയാണ് എന്ന് ഐബിഎം ക്ലൗഡ് ആന്റ് കോഗ്നിറ്റീവ് സോഫ്റ്റ്വെയറിന്റെ സീനിയർ വൈസ് പ്രസിഡന്റ് അരവിന്ദ് കൃഷ്ണ പറഞ്ഞു. ലോകത്തെ ജനസംഖ്യ 8 ബില്യൺ കവിഞ്ഞുവെന്നാണ് അദ്ദേഹം ബ്ലോഗിൽ പറയുന്നത്. നമ്മുടെ സങ്കീർണ്ണമായ ഭക്ഷ്യധാന്യ ശൃംഖലയും കാലാവസ്ഥാ മാറ്റവും പരിമിതമായ ജലവിതരണവും ഇനിയും പരീക്ഷിക്കപ്പെടും എന്നും അദ്ദേഹം ബ്ലോഗ്ഗിൽ പറയുന്നു. ഇത്രയേറെ ജനങളുടെ ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ നമുക്ക് പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും, ശാസ്ത്രീയ പുരോഗതികളും, ഭക്ഷ്യ സുരക്ഷയും അത് സംബന്ധിച്ച പുതിയ രീതികളും ആവശ്യമാണ്. "ഈ വെല്ലുവിളിയെ നേരിടാനായി ലോകമെമ്പാടുമുള്ള ഐബിഎം ഗവേഷകർ ഇതിനകം തന്നെ ഭക്ഷ്യധാന്യ വിതരണം വർദ്ധിപ്പിക്കാനായി പ്രവർത്തിക്കുന്നു. കർഷകർക്കു വിളവെടുപ്പിനായി പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കുന്നതും, നമ്മുടെ ഭക്ഷണ വിതരണത്തിൽ 45 ശതമാനം നശിപ്പിക്കുന്ന മാലിന്യങ്ങൾ തടയുന്നതിനുള്ള വഴികൾ വികസിപ്പിക്കലും ഇതിൽ ഉൾപ്പെടുന്നു. രോഗബാധിതരാകുന്നതിനുമുമ്പ് രോഗകാരികളും മാലിന്യങ്ങളും തടഞ്ഞ് ഒരു സുരക്ഷാ വലയം സൃഷ്ടിക്കുന്നതിനായും അവർ പ്രവർത്തിക്കുന്നു. ലാൻഡ്ഫില്ലും സമുദ്രങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള കണ്ടുപിടുത്തങ്ങൾക്കും ഗവേഷണം നടത്തുന്നുണ്ട്.

അരവിന്ദ് കൃഷ്ണയുടെ ചില പ്രവചനങ്ങൾ

അരവിന്ദ് കൃഷ്ണയുടെ ചില പ്രവചനങ്ങൾ

കുറച്ച് വിഭവങ്ങൾ ഉപയോഗപ്പെടുത്തി കൂടി വരുന്ന ജനസംഖ്യയെ സഹായിക്കാൻ കാർഷിക ഡിജിറ്റൽ ഡബിൾസ്.

ഇത് വരെ ബാങ്കിൽ പോലും പോകാത്ത ഒരു കര്ഷകന് നിങ്ങൾ എങ്ങനെയാണു ബാങ്ക് വായ്‌പ്പാ നൽകാനുള്ള സൗകര്യം ഒരുക്കി കൊടുക്കുക? കൃഷിയുടെ എല്ലാ വശങ്ങളും ഡിജിറ്റൽവൽക്കരിച്ചതിനു ശേഷം അതായതു, കാർഷിക മേഖലയെ ഉൾക്കൊണ്ട് കൊണ്ട്, മണ്ണിന്റെ ഗുണനിലവാരം മുതൽ ,ട്രാക്ടർ ഡ്രൈവരുടെ കഴിവ്, ഒരു തണ്ണി മത്തൻ ചന്തയിൽ എത്ര രൂപയ്ക്കു വിൽക്കാം എന്ന് വരെ മനസിലാക്കി കൊണ്ട്, ആ സൗകര്യം ഒരുക്കുന്നതിനെയാണ്, ഡിജിറ്റൽ ട്വിൻ,എന്ന് പറയുന്നത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ഉപയോഗിച്ചുകൊണ്ടാണ്, കൃത്യമായി കാർഷിക വിളകൾ നിർണയിക്കുന്നതിന് ഈ ഡാറ്റ ഉപയോഗിക്കാം. ഇത് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കർഷകർക്കു വിളകൾ വികസിപ്പിക്കുന്നതിനുള്ള വായ്പ ലഭ്യമാക്കാൻ ആവശ്യമായ രേഖകളാണ് നൽകുന്നത്.

 

ബ്ലോക്ക്ചെയിൻ :ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കും

ബ്ലോക്ക്ചെയിൻ :ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കും

ബ്ലോക്ക് ചെയിൻ" എന്ന പദം ഒരു തുടർച്ചയായുള്ള ചങ്ങലയിൽ ക്രമീകരിച്ചിരിക്കുന്ന ഒരു നിരന്തയാണ്, ഓരോ ബ്ലോക്കിലും ചില വിവരങ്ങൾ അടങ്ങിയിരിക്കുന്നു. ലളിതമായി പറഞ്ഞാൽ, ബ്ലോക്കുകളിലേക്ക് വിതരണം ചെയ്യുന്ന ഒരു ഡാറ്റാബേസ് ആണ് ഇത്. പുതിയ ബ്ളോക്കുകൾ കൂട്ടിച്ചേർത്ത് പുതിയ ബ്ലോക്കുകൾ ചേർക്കുന്നതിലൂടെ ഈ ചങ്ങല വികസിപ്പിച്ചു കഴിയും, അവയിൽ ഓരോന്നും മുൻ ബ്ലോക്കുകളിൽ ലഭ്യമാകുന്ന വിവരങ്ങൾ ആവർത്തിക്കുന്നു.

മൈക്രോബയോമി മാപ്പിംഗ് : ബാക്ടീരിയയിൽ നിന്ന് സംരക്ഷിക്കും

മൈക്രോബയോമി മാപ്പിംഗ് : ബാക്ടീരിയയിൽ നിന്ന് സംരക്ഷിക്കും

അഞ്ചു വർഷത്തിനുള്ളിൽ, ലോകമെമ്പാടുമുള്ള ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർമാർക്ക് ഒരു പുതിയ ശക്തിയുണ്ടാകും. നാം കഴിക്കുന്ന ഭക്ഷണത്തെ സംരക്ഷിക്കാൻ ദശലക്ഷക്കണക്കിന് സൂക്ഷ്മജീവികളെ ഉപയോഗിക്കാവുന്നതാണ്. ഈ സൂക്ഷ്മാണുക്കളിൽ ചിലത് ,മനുഷ്യ ശരീരത്തിന് ആവശ്യമുള്ളതാണ്. ഈ സൂക്ഷ്മാണുക്കളെ കൃഷിസ്ഥലങ്ങൾ, ഫാക്ടറികൾ, പലചരക്ക് സ്റ്റോറുകൾ എന്നിവിടങ്ങളിലെ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുതാവുന്നതാണ്.

 രോഗം പിടിപെടുമോ എന്ന് കണ്ടുപിടിക്കാൻ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സെൻസറുകൾ

രോഗം പിടിപെടുമോ എന്ന് കണ്ടുപിടിക്കാൻ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സെൻസറുകൾ

അഞ്ചു വർഷത്തിനുള്ളിൽ, ലോകത്തിലെ കർഷകർക്കു , ഭക്ഷ്യപ്രശ്നങ്ങൾ, രോഗങ്ങൾ , വിഷാംശം തുടങ്ങിയവ അവരുടെ ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ടോ എന്ന് അനായാസമായി കണ്ടെത്തുവാൻ സാധിക്കും. ഒരു സെൽ ഫോൺ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സെന്സറുകളുള്ള ഒരു ഉപകരണം മാത്രമായിരിക്കും അതിനാവശ്യമായ വരുക. ഐബിഎം ഗവേഷകർ ശക്തവും പോർട്ടബിളും ആയ ഇത്തരത്തിലുള്ള ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സെൻസറുകൾ കണ്ടുപിടിക്കാണാൻ ആണ് ഗവേഷണം നടത്തി വരുന്നത് .

പ്ലാസ്റ്റിക് പുനരുത്പാദനം വോൾകാറ്റ് മാറ്റും

പ്ലാസ്റ്റിക് പുനരുത്പാദനം വോൾകാറ്റ് മാറ്റും

വരുന്ന അഞ്ചു വർഷങ്ങളിൽ ട്രാഷും പുതിയ പ്ലാസ്റ്റിക് നിർമ്മാണവും പൂർണമായും രൂപാന്തരപ്പെടുത്തുമെന്ന് ഐബിഎം പറയുന്നു. PET, PPE, ഭക്ഷണം പാക്കേജിംഗ്, പോളിസ്റ്റർ വസ്ത്രങ്ങൾ എന്നിവയിൽ സാധാരണ ഉപയോഗിക്കുന്ന ഒരു പ്ലാസ്റ്റിക്ക്,  പുനരുൽപ്പാദിപ്പിക്കാവുന്ന റിസോർസിലേക്ക് മാറ്റാൻ കഴിയുന്ന ഊർജ്ജകണിക രാസപ്രക്രിയയായ VolCat പോലുള്ള നൂതനതകൾ ഈ പരിവർത്തനത്തിനു സഹായിക്കുന്നതായിരിക്കും .

 

 

Read more about: company growth കമ്പനി
English summary

IBM researchers predict 5 innovations will change our lives

IBM researchers predict 5 innovations will change our lives in 5 years,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X