ന്യൂഡല്‍ഹി: കൂടുതല്‍ ആകര്‍ഷകവും മികച്ച കാര്യക്ഷതയുമുള്ള സ്ലിം ബ്യൂട്ടി സ്പെക്ടര് ഫോളിയോ, സ്പെക്ടര് എക്സ് 360 മോഡല്‍ ലാപ്ടോപ്പുകളുമായി എച്ച് പി ഇന്ത്യന്‍ വിപണിയില്‍ സജീവമാകുന്നു. കോഗ്നാക്ക് ബ്രൗണ്‍ നിറത്തില്‍ ലഭ്യമായ സ്പെക്ടര് ഫോളിയോക്ക് 1,99,990 രൂപയാണ് വില. സ്പെക്ടര് എക്സ് 360ന്റെ തുടക്ക വില 1,29,990 രൂപയാണ്. പോസിഡോണ്‍ ബ്ലൂ നിറത്തിലുള്ളതിന് 1,39,990 രൂപ നല്‍കണം.
പുതിയ കാലഘട്ടത്തിന് അനുയോജ്യമായ മികച്ച ലാപ്പുകളുമായാണ് എച്ച് പി എത്തിയിരിക്കുന്നതെന്ന് എച്ച്പി ഇന്ത്യ മാനേജിംഗ് ഡയരക്ടര്‍ സുമീര്‍ ചന്ദ്ര പറഞ്ഞു. ഉപഭോക്താക്കളുടെ താല്പര്യത്തിനും മികച്ച എഞ്ചിനീയറിംഗ്, ഡിസൈന്‍ സാധ്യതകള്‍ക്കും മുന്‍തൂക്കം നല്‍കിയാണ് സ്പെക്ടര് മോഡല്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഇ മേഖലയില്‍ പുതിയ ട്രെന്‍ഡ് സെറ്ററായി ഇവ മാറുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ലാപ്ടോപകുളിലൊന്നാണ് എച്ച് പി സ്പെക്ടര് ഫോളിയോ. അതുകൊണ്ടുതന്നെ ഏറ്റവും വലിപ്പം കുറഞ്ഞ മദര്‍ബോര്‍ഡാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. എട്ടാം തലമുറയില്‍ പെട്ട ഇന്റെല്‍ കോര്‍ ഐ7 പ്രോസസറാണ് ഇതിന്റെ കരുത്ത്.
16 ജിബി മെമ്മറി, 512 ജിബി എസ്എസ്ഡി സ്റ്റോറേജ്, കുറഞ്ഞ ഊര്‍ജ ഉപയോഗം, ഏത് വെളിച്ചത്തിലും കണ്ണിന് പ്രയാസമുണ്ടാക്കാത്ത ഡിസ്പ്ലേ എന്നിവയും ഇതിനെ മറ്റു ലാപ്പുകളില്‍ നിന്ന് മികച്ചതാക്കുന്ന ഘടകങ്ങളാണ്. സമാനമായ ഫീച്ചറുകളാണ് സ്പെക്ടര് എക്സ് 360ലും ഒരുക്കിയിരിക്കുന്നത്. ക്വാഡ്കോര്‍ എട്ടാം തലമുറ ഇന്റെല്‍ കോര്‍ പ്രൊസസറാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. 13.3 ഇഞ്ചാണ് വലുപ്പം. 15 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള മികച്ച ബാറ്ററി ലൈഫാണ് ഇതിന്റെ മറ്റൊരു സവിഷേഷത. ഫാസ്റ്റ് ചാര്‍ജിംഗ് ടെക്നോളജിയുള്ളതിനാല്‍ 30 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 50 ശതമാനം ബാറ്ററി ചാര്‍ജാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
