വളരെ ചുരുങ്ങിയ കാലത്തിനിടെ യുവാക്കള്‍ക്കിടയില്‍ വ്യാപക പ്രചാരം നേടിയ ടിക് ടോക് ആപ്ലിക്കേഷന്‍ രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തിയേക്കും. ടിക് ടോക്കിന്റെ ഉപയോഗം കൗമാരക്കാരിലും യുവാക്കളിലും വലിയ രീതിയിലുള്ള സാംസ്കാരിക അധ:പതനത്തിന് വഴിയൊരുക്കുന്നുവെന്നും അതിനാല്‍ രാജ്യവ്യാപകമായി ആപ്പിന് നിരോധനമേര്പ്പെടുത്തണമെന്നുമാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
നിരോധന ആവശ്യവുമായി തമിഴ്നാട് സര്‍ക്കാര്‍
തമിഴ്നാട്ടില്‍ ടിക് ടോക്ക് നിരോധിക്കാനൊരുങ്ങുകയാണ് പളനിസാമി സര്‍ക്കാരെന്ന് സംസ്ഥാന വിവരസാങ്കേതിക വകുപ്പ് മന്ത്രി എം മണികണ്ഠന് പറഞ്ഞു. നാഗപട്ടണം എംഎല്‍എയും എഐഎഡിഎംകെ നേതാവുമായ തമീമും അന്‍സാരിയാണ് ടിക് ടോക് ആപ്ലിക്കേഷന്‍ നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തിയത്. ടിക് ടോക്ക് നീതിന്യായ വ്യവസ്ഥക്കെതിരെയുള്ള ചൂടന്‍ സംവാദങ്ങള്‍ക്ക് വേദിയൊരുക്കുന്നതായും അശ്ലീല ഉള്ളടക്കങ്ങള്‍ കൈമാറുന്നതായുമടക്കം നിരവധി പരാതികളാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. എന്നിരുന്നാലും, ആപ്ലിക്കേഷന്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍, 'മെച്ചപ്പെട്ട നിയന്ത്രണം തേടാന്‍ ഈ വിഷയം മുന്നോട്ട് വയ്ക്കും' എന്ന് അന്‍സാരി കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കാന്‍ ഒരുങ്ങുന്നത്.
ടിക് ടോക് ഉയര്‍ത്തുന്ന സാമൂഹ്യ പ്രശ്നങ്ങള്‍
ടിക് ടോക്ക് വഴി വ്യാപിക്കുന്ന ദോഷകരവും തീവ്രവുമായ ഉള്ളടക്കത്തെ കുറിച്ചുള്ള ആശങ്ക പുതിയതല്ല. ജൂത വിരുദ്ധ ഉള്ളടക്കങ്ങളും വംശീയതക്കെതിരായ വീഡിയോകളും ടിക് ടോക്ക് വഴി നിര്‍ബാധം ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ടിക് ടോക്കിലെ സൈബര്‍ ഭീഷണിയെ കുറിച്ച് 36 യുവാക്കള്‍ തുറന്നു പറഞ്ഞതായി 2018 ഡിസംബറില്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടിക് ടോക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ ഭീഷണി കാരണം ഒരു യുവാവ് ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായി. ലൈക്ക് കുറഞ്ഞ പോയാല്‍ വീഡിയോകളില്‍ കൂടുതല്‍ സെക്സിയായി എത്താന്‍ പെണ്‍കുട്ടികള്‍ തയാറാകുന്നതും വന്‍ ഭീഷണിയാണ്. ടിക് ടോക്കില്‍ നിന്നുള്ള പല വിഡിയോകളും ഇതിനകം തന്നെ മുന്‍നിര പോണ് വെബ്സൈറ്റുകളിലും യുട്യൂബ്, ഫെയ്സ്ബുക് പോലും പൊതു പോര്‍ട്ടലുകളിലും 'സെക്സ്' ടാഗോടെ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ടിക് ടോക് പോസ്റ്റ് ഉടമയുടെ അനുമതിയോടെയല്ല ഇതുനടക്കുന്നതെന്നാണ് വസ്തുത.
യൂസേഴ്സിലുള്ള വന്‍ വളര്‍ച്ച
ടിക്ക്ടോക്കിന്റെ ഉപയോക്താക്കളില്‍ വലിയൊരു ഭാഗം ഇന്ത്യയിലെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലുമാണുള്ളത്. കണക്കുകള്‍ പ്രകാരം ജനുവരിയില്‍ മാത്രം 20 മില്ല്യന്‍ സജീവ ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. ടിക് ടോക്കിന്റെ 2018 ലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഫെയ്സ്ബുക്കിനും വാട്സാപ്പിനും സ്നാപ്ചാറ്റിനും പോലും കീഴടങ്ങാത്ത കൊച്ചുകുട്ടികള്‍ പോലും രാപ്പകല്‍ ടിക് ടോക്കിലാണ്. ഇതെങ്ങനെ സാധിച്ചെടുത്തു എന്നത് സംബന്ധിച്ച് ഫേസ്ബുക്ക് അടക്കമുള്ള ടെക് വിദഗ്ധര്‍ ഗവേഷണം നടത്തുന്നുണ്ട്.
പ്രധാന ഉപയോക്താക്കള്‍ കുട്ടികള്‍
വിവിധ രാജ്യങ്ങളില്‍ നിന്നായി ടിക് ടോക്കിലെത്തുന്നത് 11 നും 14ലും ഇടയില്‍ പ്രായമുള്ള കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. ഇവരാണ് ഏറ്റവും കൂടുതല്‍ സെല്‍ഫി വിഡിയോകളും പോസ്റ്റ് ചെയ്യുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം മൊത്തം ടിക് ടോക് ഉപയോക്താക്കളില്‍ 38 ശതമാനവും കുട്ടികളാണെന്നാണ്. ഇവരില്‍ തന്നെ ഭൂരിഭാഗവും പെണ്‍കുട്ടികള്‍. ഇവരെല്ലാം പോസ്റ്റ് ചെയ്യുന്ന സെക്സി വിഡിയോകളാണ് വലിയ ചര്‍ച്ചാ വിഷയം. ലൈക്കും ഫോളവേഴ്സും കൂടുതല്‍ ലഭിക്കാനായി അര്‍ധ നഗ്നവിഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണവും കുത്തനെ കൂടിയിട്ടുണ്ട്.
ബ്ലൂവെയില്‍ മാതൃകയില്‍ നിരോധനം
ബ്ലൂവെയിലിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ സ്വീകരിച്ച മാതൃകയില്‍ ടിക് ടോക്ക് നിരോധിക്കണമെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ബ്ലൂവെയില്‍ ഉയര്‍ത്തിയ രീതിയിലുള്ള ഒരു വെല്ലുവിളിയല്ല ടിക് ടോക്കിന്റെ കാര്യത്തിലുള്ളത്. ബ്ലൂവെയില്‍ പൂര്‍ണമായും അപകടകരമായ ഒരു ഗെയിം ആയിരുന്നു. സ്വയം ഇല്ലാതാക്കാന്‍ ആളെ പ്രകോപിപ്പിക്കുന്ന അവസ്ഥ. ഇത് യുവാക്കളെയും കൌമാരക്കാരെയും ലക്ഷ്യം വച്ചതായി റിപ്പോര്‍ട്ടുണ്ട്. വൈകാരികമായി അവരെ ഒറ്റപ്പെടുത്തുകയും ശാരീരികമായി ക്ഷീണിപ്പിച്ച് സ്വയം ഹാനികരം വരുത്താന്‍ അവരെ പ്രേരിപ്പിക്കുന്ന ഒരു കൂട്ടം ചുമതലകള്‍ ചെയ്യാന്‍ അവരെ നയിക്കുമെന്ന് കണ്ടെത്തി. അതേ സമയം ടിക് ടോക്ക് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെങ്കിലും അപകടകരമാകുന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ മാത്രമാണ് അല്ലാതെ ജീവഹാനിയുണ്ടാക്കുന്ന തരത്തിലൊരു വെല്ലുവിളി ഉയര്‍ത്തുന്നില്ല.
More From GoodReturns

ജനുവരിയില്‍ നടന്ന സിഎ ഇന്റര്‍, ഫൗണ്ടേഷന് പരീക്ഷാഫലം പുറത്ത്, പരിശോധിക്കേണ്ട വിധം, ലിങ്ക് ഇതാ

സ്വർണവില റെക്കോർഡിലേക്ക്, കയ്യിൽ എത്ര ഗ്രാം സൂക്ഷിക്കാം എന്നറിയണം, ഇല്ലെങ്കിൽ തടവും പിഴയും ഉറപ്പ്

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി



Click it and Unblock the Notifications