യുവ സംരംഭകര്‍ക്ക് പ്രോല്‍സാഹനമായി സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ ഒരുങ്ങുന്നു

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും കേരള ക്ലെയ്‌സ് ആന്‍ഡ് സെറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡിന്റെയും നേതൃത്വത്തില്‍ മാങ്ങാട്ടുപറമ്പില്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ഒരുങ്ങുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ മലബാറിലെ പരമ്പരാഗത വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും യുവസംരഭകരുടെ സ്റ്റാര്‍ട്ട് അപ്പ് ആശയങ്ങള്‍ക്ക് അവസരമൊരുക്കുകയും പരിചയ സമ്പന്നരുടെ സേവനം ലഭ്യമാക്കുകയുമാണ് സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യൂബേഷന്‍ സെന്ററിലൂടെ ലക്ഷ്യമിടുന്നത്. മലബാര്‍ ഇനൊവേഷന്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് സോണിനാണ് സെന്ററിന്റെ നടത്തിപ്പ് ചുമതല.

ടിക് ടോക്കിനെതിരെ വ്യാപക പരാതികള്‍; ഇന്ത്യയില്‍ നിരോധിച്ചേക്കുംടിക് ടോക്കിനെതിരെ വ്യാപക പരാതികള്‍; ഇന്ത്യയില്‍ നിരോധിച്ചേക്കും


നഷ്ടത്തിലായ ക്ലെയ്‌സ് ആന്റ് സെറാമിക്‌സിന്റെ വൈവിധ്യ വല്‍ക്കരണത്തിന്റെ ഭാഗമായാണ് സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യുബേഷന്‍ സെന്ററിന് തുടക്കം കുറിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അനുവദിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.  300 സീറ്റുകളുള്ള ഇന്‍ക്യുബേഷന്‍ സെന്ററിന്റെ 60 ശതമാനം സീറ്റുകളും ഇതിനകം ബുക്ക് ചെയ്യപ്പെട്ടതായി മലബാര്‍ ഇനൊവേഷന്‍ സോണ്‍ ചെയര്‍മാന്‍ ശീലന്‍ സുഗുണന്‍ അറിയിച്ചു. കേരളത്തില്‍ നിന്നും ബംഗളൂരുവില്‍ നിന്നുമുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണ് ഇവയിലേറെയും.

യുവ സംരംഭകര്‍ക്ക് പ്രോല്‍സാഹനമായി  സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ ഒരുങ്ങുന്നു

ഇന്‍ക്യുബേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 22ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിക്കും. ഇതിന്റെ മുന്നോടിയായി ഉദ്ഘാടന ദിവസം രാവിലെ 9.30 മുതല്‍ 4.30 വരെ സ്റ്റാര്‍ട്ടപ്പ് മലബാര്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ മാങ്ങാട്ടുപറമ്പ് കാംപസില്‍ നടക്കുന്ന സെമിനാര്‍ ബാംഗ്ലൂര്‍ ഐഐഎമ്മിലെ ഡോ. ശബരീനാഥ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, ഇന്ത്യ എയ്ഞ്ചല്‍ നെറ്റ് വര്‍ക്കിന്റെ നാഗരാജ പ്രകാശന്‍, ബാങ്ക് ഓഫ് ന്യുയോര്‍ക്ക് എംഡി അനീഷ് കുമാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ സംസാരിക്കും.

ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന് ടി വി രാജേഷ് എംഎല്‍എ ചെയര്‍മാനും കെസിസിപിഎല്‍ ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍ കണ്‍വീനറുമായി സംഘാടക സമിതിക്ക് രൂപം നല്‍കി.

Read more about: kerala start up കേരള
English summary

The incubation centre set up under the aegis of Kerala Start Up Mission and Malabar Innovation and Entrepreneurship Zone has 300 seats

The incubation centre set up under the aegis of Kerala Start Up Mission and Malabar Innovation and Entrepreneurship Zone has 300 seats
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X