ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രതികൂല കാലാവസ്ഥയും ബംഗളൂരുവിലെ എയര്‍ഷോയും മുംബൈയിലെ റണ്‍വേ ഭാഗികമായി അടച്ചതുമൊക്കെയാണ് രാജ്യത്തെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ തങ്ങളുടെ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കാനുള്ള കാരണമായി പറയുന്നത്. എന്നാല്‍ സര്‍വീസ് കാന്‍സല്‍ ചെയ്തതിനു പിന്നിലെ യഥാര്‍ഥ കാരണം പൈലറ്റുമാരുടെ വലിയ കുറവാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഏഷ്യയിലെ തന്നെ നമ്പര്‍ വണ്‍ ബജറ്റ് വിമാനക്കമ്പനിയായി മാറിയ ഇന്‍ഡിഗോ പുതിയ വിമാനങ്ങള്‍ വാങ്ങിക്കൂട്ടിയപ്പോള്‍ അതിന് ആനുപാതികമായി നല്ല പൈലറ്റുമാരെ റിക്രൂട്ട് ചെയ്തില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതി.
രാജ്യത്തിനകത്തും പുറത്തും നടത്തുന്ന വ്യാപക സര്‍വീസുകളുടെ ഫലമായി ഒരു വര്‍ഷത്തെ പറക്കല്‍ പരിധി പ്രതീക്ഷിച്ചതിനും വളരെ മുമ്പേ തന്നെ ഇന്‍ഡിഗോ പിന്നിട്ടിരുന്നു. ഇങ്ങനെ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരുന്നതില്‍ പൈലറ്റുമാര്‍ക്കിടയില്‍ വലിയ അസംതൃപ്തി നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പൈലറ്റുകളുടെ കുറവിനെ കുറിച്ച് പ്രതികരിക്കാന്‍ ഇന്‍ഡിഗോ തയ്യാറായിട്ടില്ല.

ഇന്ത്യയിലെ ആഭ്യന്തര സര്‍വീസിന്റെ 40 ശതമാനവും കൈകാര്യം ചെയ്യുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ്, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നൂറിലേറെ സര്‍വീസുകളാണ് റദ്ദാക്കിയത്. മാര്‍ച്ച് വരെ ഇത് തുടരുമെന്ന് കമ്പനി അറിയിച്ചിരുന്നു. ചില വിമാനത്താവളങ്ങളിലെ മോശം കാലാവസ്ഥയും നിയന്ത്രണങ്ങളും കാരണം പൈലറ്റുകള്‍ ഏറെ നേരം കാത്തിരിക്കേണ്ടിവരുന്നതിനാലാല് ഇവര്‍ക്കായി നേരത്തേ തയ്യാറാക്കിയ റോസ്റ്ററില്‍ മാറ്റം വരുത്തേണ്ടി വരുന്നതാണ് സര്‍വീസ് കാന്‍സല്‍ ചെയ്യാന്‍ കാരണമെന്നാണ് ഇന്‍ഡിഗോ പറഞ്ഞിരുന്നത്.
210 വിമാനങ്ങളുമായി ഒരു ദിവസം 1300 സര്‍വീസുകള്‍ നടത്തുന്ന ഇന്‍ഡിഗോ ശരാശരി 10 ശതമാനം ഷെഡ്യൂളുകള്‍ റദ്ദാക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച 49ഉം വ്യാഴാഴ്ച 70ഉം സര്‍വീസുകള്‍ റദ്ദാക്കിയ കമ്പനി, വെള്ളിയാഴ്ച 130 വിമാനങ്ങള്‍ കാന്‍സല്‍ ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
