മുംബൈ: മിതമായ വിലയില്‍ മികച്ച ഫീച്ചറുകളോടു കൂടിയ സ്മാര്‍ട്ട് ഫോണുമായി ഷാവോമി റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണിയിലുമെത്തുന്നു. ഷവോമി സ്മാര്‍ട് ഫോണുകളിലെ ഏറ്റവും പുതിയ പതിപ്പായ റെഡ്മി നോട്ട് 7 ഈ മാസം 28ന് ഇന്ത്യയിലെത്തുമെന്ന് കമ്പനി വക്താക്കള്‍ വ്യക്തമാക്കി. ഫോണിനുള്ള ബുക്കിംഗ് ഇതിനകം ആരംഭിച്ചുകഴിഞ്ഞു. റെഡ്മി ഇന്ത്യയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇന്ത്യയിലെ ലോഞ്ചിംഗ് പ്രഖ്യാപനം നടത്തിയത്.
രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വന്‍ മാറ്റത്തിന് വഴിയൊരുക്കുമെന്ന് അവകാശപ്പെടുന്ന ഈ ഫോണിന് 10,000 രൂപയ്ക്കടുത്തായിരിക്കും വില. കഴിഞ്ഞ മാസം റെഡ്മി നോട്ട് 7 ചൈനീസ് വിപണിയിലെത്തിയിരുന്നു. 999 യുവാനാണ് ഫോണിന് ചൈനീസ് വിപണിയിലെ വില. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 10,400 രൂപ വരും. മൂന്ന് ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയുള്ള മോഡലിന്റെ വിലയാണിത്. റെഡ്മി നോട്ട് 7ന് മുമ്പും ശേഷവും എന്ന് സ്മാര്‍ട്ട്ഫോണുകളെ ഇന്ത്യക്കാര്‍ ഓര്‍ത്തുവയ്ക്കുമെന്നാണ് ഇന്ത്യന്‍ വിപണിയിലെ ലോഞ്ചിംഗിനെ കുറിച്ച് ഷാവോമി ഇന്ത്യ മാനേജിംഗ് ഡയരക്ടര്‍ മനു ജെയിന് പറഞ്ഞത്.

നാല് ജിബി റാമിന്റേയും ആറ് ജിബി റാമിന്റേയും രണ്ട് പതിപ്പുകള്‍ കൂടിയുണ്ട് റെഡ്മി നോട്ട് 7ന്. നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 1199 യുവാനാണ് വില (ഏകദേശം 12,400 രൂപ). ആറ് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 1399 യുവാനാണ് വില. അതായത് ഏകദേശം 14,500 രൂപ. ഈ മോഡലുകളെല്ലാം ചൈനയിലെ വിലയ്ക്ക് തുല്യമായ വിലയില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ലോഞ്ച് ചെയ്ത് മൂന്നാഴ്ചകള്‍ക്കകം 10 ലക്ഷം റെഡ്മി നോട്ട് 7 ഫോണുകളാണ് ചൈനയില്‍ വിറ്റുപോയത്. 48 മെഗാപിക്സല്‍ റിയര്‍ കാമറയാണ് ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന്. മറ്റൊരു 5 മെഗാപിക്സല്‍ സെന്‍സറും പിറകുവശത്തുണ്ട്. ഫ്രണ്ടിലാവട്ടെ 13 മെഗാപിക്സല്‍ സെല്‍ഫി കാമറയുമുണ്ട്. 4000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള ഫോണിന് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവുമുണ്ട്. രണ്ട് നാനോ സിം ഉപയോഗിക്കാനാവുന്ന ഫോണിന് 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍ടിപിഎസ് ഡിസ്പ്ലേയാണുള്ളത്. ട്വിലൈറ്റ് ഗോള്‍ഡ്, ഫാന്റസി ബ്ലൂ, ബ്രൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണിയിലെത്തുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
