തിരുവനന്തപുരം: കാല് നൂറ്റാണ്ടിലേറെയായി കേരളം കാത്തിരിക്കുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷനിംഗ് പ്രഖ്യാപിച്ചതു പോലെ ഈ വര്‍ഷം ഉണ്ടാവില്ല. അടുത്ത വര്‍ഷം ഒക്ടോബറോടെ മാത്രമേ പദ്ധതി പൂര്‍ത്തിയാവുകയുള്ളൂ എന്ന് വിഴിഞ്ഞം തുറമുഖ അധികൃതര്‍ അറിയിച്ചു. 2019 ഡിസംബര്‍ നാലിന് ആദ്യഘട്ടം പൂര്‍ത്തിയാക്കി കമ്മിഷന് ചെയ്യാനായിരുന്നു നേരത്തേയുള്ള ധാരണ. ആവശ്യമായ പാറ യഥാസമയം കിട്ടാത്തതിനാല്‍ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാവില്ലെന്ന് ഉറപ്പായപ്പോഴാണ് പുതിയ തീയതി പ്രഖ്യാപിക്കുന്നതെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ രാജേഷ് ഝാ അറിയിച്ചു.
2015 ഡിസംബര്‍ അഞ്ചിന് അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ പ്രവൃത്തി ആരംഭിച്ചപ്പോള്‍ 2018 സപ്തംബര്‍ ഒന്നോടെ വിഴിഞ്ഞം തീരത്ത് കപ്പലടുക്കുമെന്ന് ഗൗതം അദാനി പറഞ്ഞിരുന്നു. 2017ലുണ്ടായ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ തിരമാലകളില്‍ പെട്ട് തുറമുഖത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടം സംഭവിച്ചതാണ് നിര്‍മാണം വൈകാന്‍ കാരണം. അന്ന് തകര്‍ന്ന ഭാഗങ്ങളുടെ പുനര്‍നിര്‍മാണം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ നിര്‍മാണത്തിനാവശ്യമായ പാറകളുടെ ലഭ്യതക്കുറവും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ 21 ക്വാറികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. തുറമുഖത്തിന്റെ 70 ശതമാനം ജോലികള്‍ കഴിഞ്ഞു. ബെര്‍ത്തിനുള്ള 615 പൈലുകളില്‍ 90 ശതമാനവും പൂര്‍ത്തിയായി. ആധുനിക മത്സ്യബന്ധന തുറമുഖം, കണ്ടെയ്നര്‍, കാര്‍ഗോ യാര്‍ഡ്, വൈദ്യുതി സബ് സ്റ്റേഷന് എന്നിവയുടെ നിര്‍മാണവും ഡ്രഡ്ജിംഗും പുരോഗമിക്കുന്നു. ബാലരാമപുരം-വിഴിഞ്ഞം തുറമുഖ ഭൂഗര്‍ഭ റെയില്‍പാതയ്ക്കായി പദ്ധതി റിപ്പോര്‍ട്ട് കൊങ്കണ്‍ റെയില്‍വേ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും 2022ഓടോ ഇത് പൂര്‍ത്തിയാവുമെന്നും അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
360 ഏക്കര്‍ സ്ഥലത്ത് 7525 കോടി രൂപ ചെലവിലാണ് വിഴിഞ്ഞം പോര്‍ട്ടിന്റെ നിര്‍മാണം നടക്കുന്നത്. 40 കൊല്ലത്തേക്ക് അദാനി ഗ്രൂപ്പിനായിരിക്കും ഇതിന്റെ നടത്തിപ്പ്. പിന്നീട് 20 കൊല്ലത്തേക്കു കൂടി നീട്ടാം. 15 കൊല്ലത്തിനു ശേഷം ലാഭവിഹിതത്തില്‍ നിന്ന് നിശ്ചിത ശതമാനം കേരള സര്‍ക്കാരിന് നല്‍കണമെന്നാണ് കരാര്‍. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന് വിവിധ തലത്തിലുള്ള സാമ്പത്തിക, സാമൂഹിക നേട്ടങ്ങളാണ് ഉണ്ടാകുക. നേരിട്ടും അല്ലാതെയും നിരവധി തൊഴിലവസരങ്ങള്‍ തുറമുഖം തുറന്നിടും. വിനോദസഞ്ചാര, മല്‍സ്യബന്ധന, കാര്‍ഷിക മേഖലകളില്‍ പുതിയ അവസരങ്ങളും നേട്ടങ്ങളും സാധ്യമാകും. 140 ലധികം കോടി രൂപയുടെ സാമൂഹിക വികസന പരിപാടികളാണ് തുറമുഖവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
