ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഒരിക്കലും തീരാത്ത സംശയമാണ്, ഏത് 4ജി കണക്ഷനാണ് വേഗത കൂടുതലെന്ന്. എന്നാല്‍ ജനുവരിയിലെ ഇന്റര്‍നെറ്റ് സ്പീഡ് ചാര്‍ട്ട് പ്രകാരം ശരാശരി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ തന്നെയാണ് മുന്നിലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ- ട്രായ് വ്യക്തമാക്കി. അടുത്ത എതിരാളിയായ എയര്‍ടെല്ലിനെക്കാള്‍ ഇരട്ടിയാണ് ജിയോയുടെ വേഗത. ജിയോയുടെ 4ജി നെറ്റ് വര്‍ക്ക് ഡൗണ്‍ലോഡ് വോഗത സെക്കന്റില്‍ 18.8 മെഗാബൈറ്റ് രേഖപ്പെടുത്തിയപ്പോള്‍ എയര്‍ടെല്ലിന്റെ വേഗത 9.5 എംബിപിഎസ് മാത്രമായിരുന്നു. വൊഡാഫോണിന്റെ വേഗത 6.7ഉം ഐഡിയയുടേത് 5.5ഉം എംബിപിഎസ്സാണെന്നും ട്രായിയുടെ കണക്കുകള്‍ പറയുന്നു.
രണ്ട് കമ്പനികളും പരസ്പരം ലയിച്ചിട്ടുണ്ടെങ്കിലും നെറ്റ് വര്‍ക്ക് ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ രണ്ട് കമ്പനികളായിട്ടാണ് ട്രായ് പരിഗണിച്ചത്. 2018ലെ ഏറ്റവും വേഗതയുള്ള 4ജി നെറ്റ്വര്ക്കും ജിയോ തന്നെ ആയിരുന്നു.

അതേസമയം, 4ജി അപ്ലോഡ് വേഗതയില്‍ ഐഡിയ നെറ്റ്വര്‍ക്കാണ് മുന്നിലെന്ന് ട്രായ് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇക്കാര്യത്തില്‍ ഏറെ പിറകിലായിരുന്നുവെങ്കിലും ജനുവരിയില്‍ ഐഡിയ തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞ മാസം 5.8 എംബിപിഎസ് അപ്ലോഡ് വേഗതയാണ് ഐഡിയ രേഖപ്പെടുത്തിയത്. 5.4 സ്പീഡുമായി വൊഡഫോണാണ് തൊട്ടുപിന്നില്‍. എന്നാല്‍ ഇക്കാര്യത്തില്‍ ജിയോയ്ക്ക് 4.4 ഉം എയര്‍ടെല്ലിന് 3.8ഉം എംബിപിഎസ്സാണ് വേഗത.
മൈസ്പീഡ് ആപ്ലിക്കേഷന്‍ വഴി ലഭിക്കുന്ന ഡാറ്റ അവലോകനം നടത്തിയാണ് ട്രായ് ഇന്റര്‍നെറ്റിന്റെ ശരാശരി വേഗത കണ്ടെത്തുന്നത്. ജിയോ 4ജി സേവനം മാത്രം നല്കുമ്പോള് മറ്റു കമ്പനികള്‍ 2ജി, 3ജി, 4ജി സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications