മുംബൈ: യുപിഐ ഐഡി ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പേയ്മെന്റ് ട്രാന്സാക്ഷന് വര്‍ദ്ധിച്ചു വരുന്ന കാലമാണിത്. എന്നാല്‍ ഈ അവസരം മുതലാക്കാന്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാരും സജീവമായി രംഗത്തുണ്ട്. അത്തരം പുതിയൊരു തട്ടിപ്പിനെതിരേയുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

എനി ഡെസ്ക് എന്ന മൊബൈല്‍ ആപ്പിലൂടെ നിങ്ങളുടെ മൊബൈല്‍ കണ്ട്രോള് ഏറ്റെടുത്താണ് ഈ തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പുകാര്‍ നിങ്ങളോട് ആദ്യം എനി ഡെസ്ക് എന്ന അപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. എനി ഡെസ്കിനു സമാനമായ ഒട്ടേറെ ആപ്പുകളും ലഭ്യമാണ്. ചിലപ്പോള്‍ മറ്റു ചില അപ്ലിക്കേഷന്റെ പേരുകളായിരിക്കും തട്ടിപ്പുകാര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനായി ആവശ്യപ്പെടുക.
ഇതനുസരിച്ച് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ആപ്പ് കണക്ടാകാനുള്ള ഒമ്പതക്ക നമ്പര്‍ ഇരയില്‍ നിന്നു കൈക്കലാക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഇത് നിങ്ങള്‍ ഷെയര്‍ ചെയ്യുന്നതോടെ മൊബൈലിന്റെ നിയന്ത്രണം തട്ടിപ്പു സംഘത്തിന്റെ കൈയിലാകുന്നു. സാധാരണ രീതിയില്‍ ഏത് മൊബൈല്‍ ആപ്പും ചോദിക്കുന്ന പോലെ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുമ്പ് ഏതാനും പെര്‍മിഷനുകള്‍ നല്കാന് ആപ്പ് നമ്മോട് ആവശ്യപ്പെടും. പതിവ് പോലെ നാം ആക്സപ്റ്റ് ടിക്ക് ചെയ്യുന്നതോടെ നമ്മുടെ മൊബൈലില്‍ നുഴഞ്ഞു കയറി മറ്റു അപ്ലിക്കേഷന്‍ സെറ്റിംഗ്സില് മാറ്റങ്ങള്‍ വരുത്താനും അവ ഉപയോഗിക്കാനും തട്ടിപ്പുകാര്‍ക്ക് സാധിക്കും.
ഇതുവഴി നിങ്ങളുടെ പെയ്മെന്റ് ആപ്പില്‍ കയറാനും ഡിജിറ്റല്‍ ട്രാന്സാക്ഷന് നടത്താനും അവര്‍ക്ക് നിഷ്പ്രയാസം കഴിയും. സാങ്കേതികമായി നോക്കുമ്പോള്‍ അത് നിങ്ങളുടെ ഡിവൈസില്‍ നിങ്ങള്‍ ചെയ്ത ട്രാന്‍സാക്ഷനാണ്. പേടിഎം പോലുള്ള വാലറ്റ് ആപ്പുകളില്‍ നിന്നും ഈ രീതിയില്‍ തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നുണ്ട്. എല്ലാ ബാങ്കുകളോടും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തടയുന്നതിനു വേണ്ട നടപടികളും ബോധവല്‍ക്കരണ പരിപാടികളും സ്വീകരിക്കാനാണ് റിസര്‍വ് ബാങ്ക് സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
