വാട്‌സ്ആപ്പില്‍ 'ഗ്രൂപ്പ്' കളിയ്ക്കുന്നവരെ നിങ്ങള്‍ക്കുള്ള പണി വരുന്നു; പുതിയ പ്രൈവസി ഓപ്ഷന്‍ ഉടന്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലപ്പോഴും നമുക്ക് അറിയുക പോലും ചെയ്യാത്ത പലരും നമ്മളെ വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്ത് ബുദ്ധിമുട്ടിക്കാറുണ്ട്. ഗ്രൂപ്പ് മുതലാളി ആരാ എന്നറിയണമെങ്കില്‍ അയാളോട് അങ്ങോട്ട് ചോദിക്കേണ്ട അവസ്ഥയാവും പലപ്പോഴും. മാത്രമല്ല നമ്മളുമായി ബന്ധമില്ലാത്ത ഗ്രൂപ്പുകളിലേക്ക് വലിച്ചു കയറ്റുന്നവരുമുണ്ട്. ദുഷ്ടലക്ഷ്യങ്ങളോടെയും വ്യാപാര താല്‍പര്യങ്ങളോടെയും ഗ്രൂപ്പിലാക്കുന്നവരും കുറവല്ല. പിന്നെ ചറപറാ മെസേജുകളായിരിക്കും. അവസാനം ഗത്യന്തരമില്ലാതെ ആ ഗ്രൂപ്പില്‍ നിന്ന് നമുക്ക് ലെഫ്റ്റ് അടിയ്‌ക്കേണ്ട സ്ഥിതിയാവും.

 


പുതിയ നിയന്ത്രണം വരുന്നു

പുതിയ നിയന്ത്രണം വരുന്നു

ഇത്തരം ഒരു സാഹചര്യത്തിനു പ്രധാനകാരണം ആര്‍ക്കു വേണമെങ്കിലും ആരെയും ഗ്രൂപ്പില്‍ ആഡ് ചെയ്യാന്‍ നിലവില്‍ വാട്ട്‌സ്ആപ്പ് നല്‍കുന്ന സൗകര്യമാണ്. എന്നാല്‍ അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഇക്കാര്യത്തില്‍ പുതിയ നിയന്ത്രണങ്ങളുമായി വാട്‌സ്ആപ്പ് വരുന്നു. പുതിയ ഓപ്ഷന്‍ നിലവില്‍ വരുന്നതോടെ നമ്മുടെ അനുവാദമില്ലാതെ ആര്‍ക്കും നമ്മെ ഗ്രൂപ്പില്‍ ആഡ് ചെയ്യാന്‍ പറ്റില്ല. അതിനുള്ള ഓപ്ഷന്‍ നാം സെറ്റ് ചെയ്യണമെന്നു മാത്രം.

പ്രൈവസി ഓപ്ഷനില്‍ മാറ്റം

പ്രൈവസി ഓപ്ഷനില്‍ മാറ്റം

നിലവില്‍ വാട്ട്‌സ്ആപ്പ് സെറ്റിംഗ്‌സില്‍ പോയി 'അക്കൗണ്ട്' സെലക്ട് ചെയ്താണ് നമ്മള്‍ സ്വകാര്യത, സുരക്ഷ, നമ്പര്‍ മാറ്റം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാറ്. ഇതിലെ പ്രൈവസി ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ നമ്മുടെ പ്രൊഫൈല്‍ ഫോട്ടോ ആരൊക്കെ കാണണം, ആരെയൊക്കെ ബ്ലോക്ക് ചെയ്യണം, നമ്മള്‍ അവസാനമായി ഓണ്‍ലൈനില്‍ വന്നതെന്ന് മറ്റുള്ളവര്‍ കാണണമോ വേണ്ടയോ, ഒരാള്‍ അയച്ച സന്ദേശം നമ്മള്‍ കണ്ടോ ഇല്ലയോ എന്ന് മറ്റുള്ളവര്‍ അറിയണമോ തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ നമുക്ക് സൗകര്യമുണ്ട്.

ഗ്രൂപ്പ് നിയന്ത്രണങ്ങള്‍

ഗ്രൂപ്പ് നിയന്ത്രണങ്ങള്‍

ഈ പ്രൈവസി ഓപ്ഷനില്‍ ഗ്രൂപ്പ് എന്നൊരു കാറ്റഗറി കൂടി ചേര്‍ക്കാനാണ് വാട്ട്‌സ് ആപ്പിന്റെ തീരുമാനം. ഇത് സെലക്ട് ചെയ്താല്‍ ഗ്രൂപ്പില്‍ ആഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മൂന്ന് ചോയ്‌സുകള്‍ നമുക്ക് വാട്ട്‌സ് ആപ്പ് നല്‍കും. എവരിവണ്‍, മൈ കോണ്ടാക്റ്റ്‌സ്, നോബഡി എന്നിവയാണിവ. ഇവിടെയാണ് നമ്മെ ആര്‍ക്കൊക്കെ എങ്ങനെയൊക്കെ ഗ്രൂപ്പില്‍ കയറ്റാം എന്ന കാര്യത്തില്‍ നമുക്ക് നിയന്ത്രണം വരുന്നത്. നിലവില്‍ ഇക്കാര്യത്തില്‍ നാം നിസ്സഹായരാണ്.

എല്ലാവര്‍ക്കും കയറ്റാം

എല്ലാവര്‍ക്കും കയറ്റാം

ആദ്യത്തെ ഓപ്ഷന്‍ എവരിവണ്‍ എന്നതാണ്. അതായത് എല്ലാവര്‍ക്കും നിങ്ങളെ ഗ്രൂപ്പില്‍ ആഡ് ചെയ്യാം. അക്കാര്യത്തില്‍ നിങ്ങള്‍ക്ക് നിയന്ത്രണമൊന്നുമില്ല. ഡിഫോള്‍ട്ടായി എവരിവണ്‍ എന്ന ഓപ്ഷനായിരിക്കും വാട്ട്‌സ് ആപ്പില്‍ ഉണ്ടാവുക. ഇതില്‍ മാറ്റം വരുത്തേണ്ടവര്‍ മറ്റ് രണ്ട് ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കണം. അല്ലാത്തപക്ഷം നിലവിലെ സ്ഥിതി തുടരും.

പരിചയമുള്ളവര്‍ക്കു മാത്രം

പരിചയമുള്ളവര്‍ക്കു മാത്രം

രണ്ടാമത്തെ ഓപ്ഷന്‍ മൈ കോണ്‍ടാക്റ്റ്‌സ് എന്നതാണ്. അതായത് നമുക്ക് പരിചയമുള്ളവര്‍ക്ക് നമ്മെ ഗ്രൂപ്പില്‍ ആഡ് ചെയ്യാന്‍ അനുവദിക്കുന്ന ഓപ്ഷനാണിത്. നമ്മുടെ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ പേരുള്ളവര്‍ അഡ്മിനായ ഗ്രൂപ്പുകളിലേക്ക് നമ്മെ ആഡ് ചെയ്യാന്‍ അവര്‍ക്ക് അനുവാദമുണ്ടായിരിക്കും എന്നര്‍ഥം. നമുക്ക് പരിചയമില്ലാത്തവരും നമ്മുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ പേര് സേവ് ചെയ്യാത്തവരുമായ ആളുകള്‍ക്ക് നമ്മെ ആഡ് ചെയ്യാന്‍ കഴിയില്ല.

അനുവാദം ചോദിച്ച് കയറ്റാം

അനുവാദം ചോദിച്ച് കയറ്റാം

മൂന്നാമത്തെ ഓപ്ഷനാണ് ഏറ്റവും പ്രധാനം- നോബഡി. ഇത് സെലക്ട് ചെയ്താല്‍ ആര്‍ക്കും നമ്മുടെ അനുവാദമില്ലാതെ നമ്മെ ഗ്രൂപ്പില്‍ കയറ്റാന്‍ ആവില്ല. ആര്‍ക്കെങ്കിലും നമ്മെ ഗ്രൂപ്പിലേക്ക് ആഡ് ചെയ്യണമെങ്കില്‍ അനുവാദം ചോദിച്ച് കൊണ്ട് ഒരു മെസേജ് അയക്കാം. അത് സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. ആക്‌സെപ്റ്റ് സെലക്ട് ചെയ്ത് ഗ്രൂപ്പില്‍ അംഗമാവുകയോ ഡിക്ലൈന്‍ സെലക്ട് ചെയ്ത് അംഗമാവാതിരിക്കുകയോ ചെയ്യാം. 72 മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുത്താല്‍ മതി. അല്ലാത്തപക്ഷം മെസേജ് കാലഹരണപ്പെടും.

ഇന്‍വൈറ്റ് ലിങ്ക് ഉപയോഗിക്കാം

ഇന്‍വൈറ്റ് ലിങ്ക് ഉപയോഗിക്കാം

അതേസമയം, നിങ്ങള്‍ ഏത് ഗ്രൂപ്പ് ഓപ്ഷന്‍ തെരഞ്ഞെടുത്താലും ഒരാള്‍ക്ക് നിങ്ങളെ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ മാന്യമായ വഴിയുണ്ട്. ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്ക് ഉപയോഗിക്കുക എന്നതാണത്. ആ ഓപ്ഷന്‍ ഇപ്പോഴും ഉണ്ടെങ്കിലും അങ്ങനെ മുന്‍കൂട്ടി ക്ഷണിക്കുന്ന സമ്പ്രദായം പൊതുവെ കുറവാണ്. അതുകൊണ്ടാണ് പുതിയ നിയന്ത്രണങ്ങളുമായി വാട്ട്‌സ്ആപ്പ് രംഗത്തുവന്നിരിക്കുന്നത്.

പരീക്ഷണാര്‍ഥം ഐ ഫോണില്‍

പരീക്ഷണാര്‍ഥം ഐ ഫോണില്‍

ഗ്രൂപ്പ് നിയന്ത്രണം ഐഫോണിലാണ് ആദ്യമായി പരീക്ഷിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇതിനകം പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു. ഇതില്‍ എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നു വിലയിരുത്തിയ ശേഷം ആണ്‍ഡ്രോയിഡ് ഫോണുകളിലേക്കും ഇത് വ്യാപിപ്പിക്കും. അതോടെ ഗ്രൂപ്പില്‍ കയറ്റല്ലേ എന്ന് വാട്ട്‌സാപ്പ് സ്റ്റാറ്റസ് ഇടേണ്ട ഗതികേട് വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഒഴിവായിക്കിട്ടും.

Read more about: whatsapp
English summary

whatsapp group invitation system

whatsapp group invitation system
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X