ന്യൂഡല്‍ഹി: 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ കടുത്ത നടപടികളുമായി ഇന്ത്യ മുന്നോട്ട്. പാകിസ്താനില്‍ നിന്ന് രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തി. പാകിസ്താന് ഉത്പന്നങ്ങള്‍ക്കുള്ള കസ്റ്റംസ് തീരുവ 200 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്.

കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുള്ള ഉറ്റ സൗഹൃദ രാഷ്ട്ര (എംഎഫ്എന്‍) പദവി ഇന്ത്യ പിന്‍വലിച്ചതിന് പിന്നാലെയാണ് കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ച നടപടി. തീരുവ വര്‍ധന ഇപ്പോള്‍ തന്നെ നിലവില്‍ വന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.
മോസ്റ്റ് ഫേവേഡ് നാഷന്‍സ് പദവി പിന്‍വലിച്ച ഇന്ത്യയുടെ നടപടി ഇരു രാജ്യങ്ങളുടെയും വ്യാപാരത്തെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇന്ത്യയില്‍ നിന്നെത്തുന്ന പരുത്തിയും പഞ്ചസാരയും കിട്ടാതായാല്‍ പാകിസ്താന്റെ വ്യവസായ മേഖലയില്‍ വന്‍ പ്രത്യാഘാതമായിരിക്കും അത് സൃഷ്ടിക്കുക. 2016ലെ ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഈ പദവി പിന്‍വലിക്കാന്‍ ആലോചിച്ചെങ്കിലും പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ലോക വ്യാപാര സംഘടനയിലെ അംഗം എന്ന നിലയില്‍ 1996ലാണ് ഗാട്ട് കരാറിന്റെ ഭാഗമായി ഉറ്റ സൗഹൃദ രാഷ്ട്രങ്ങളില്‍ ഇന്ത്യ പാകിസ്താനെ കൂടി ഉള്‍പ്പെടുത്തിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
