ബംഗളൂരു: രണ്ടു കോടിയോളം വരുന്ന ഇക്സിഗോ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനി ഉപയോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇമെയിലുകളും പാസ്വേഡുകളുമാണ് പ്രധാനമായും മോഷണം പോയത്. ആഗോളവ്യാപകമായി നടന്ന ഡാറ്റ മോഷണത്തിന്റെ ഭാഗമായാണിത്. മറ്റ് ഏഴ് ആഗോള കമ്പനികളുടെയും വിവരങ്ങള്‍ ഇതേരീതിയില്‍ ചോര്‍ന്നതായി ബ്രിട്ടീഷ് വാര്‍ത്താ പ്രസിദ്ധീകരണമായ ദി രജിസ്റ്റര്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

ഇക്കാര്യം ഇക്സിഗോ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, പേമെന്റ് ഡാറ്റ പോലുള്ള സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കമ്പനി അറിയിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി തങ്ങളുടെ എല്ലാ ഉപയോക്താക്കളോടും അവരുടെ പാസ്വേഡുകള് റീസെറ്റ് ചെയ്യാന്‍ അറിയിപ്പ് നല്‍കുമെന്ന് ഇക്സിഗോ സ്ഥാപകനും സിഇഒയുമായ അലോക് ബാജ്പേയ് പറഞ്ഞു. 10 കോടിയോളം ഉപയോക്താക്കളുള്ള കമ്പനിയാണ് ഓണ്‍ലൈന്‍ ട്രാവല്‍ പ്ലാനിംഗ് പ്ലാറ്റ്ഫോമായ ഇക്സിഗോ.
ഡാറ്റ ചോര്‍ച്ചയെ പറ്റി കമ്പനി അന്വേഷിച്ചുവരികയാണെന്ന് ബാജ്പേയി അറിയിച്ചു. ഓണ്‍ലൈന്‍ ട്രാവല്‍ മാര്‍ക്കറ്റ്പ്ലെയ്സ് എന്ന നിലയില്‍ ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷിതത്വം വളരെ ഗൗരവത്തോടെയാണ് തങ്ങള്‍ കാണുന്നത്. പേമെന്റ് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയ പ്രധാന ഡാറ്റകള്‍ തങ്ങള്‍ ഓണ്‍ലൈനില്‍ സ്റ്റോര്‍ ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെയായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി പ്ലാറ്റ്ഫോമായ സൊമാറ്റോ, ഫ്രഷ്മെനു തുടങ്ങിയവയുടെ വിവരങ്ങളും ഇതേപോലെ ചോര്‍ന്നിരുന്നു. എസ്ബിഐ ഉപഭോക്താക്കളുടെ സുപ്രധാന വിവരങ്ങള്‍ മോഷണം പോയതായി ഈയിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ എസ്ബിഐ തയ്യാറായിട്ടില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
