ന്യൂഡല്‍ഹി: 30 വര്‍ഷമായി തങ്ങളുമായി തുടരുന്ന ടിക്കറ്റിംഗ് കരാര്‍ റദ്ദാക്കി അത് എതിരാളികള്‍ക്കു നല്കിയ എയര്‍ ഇന്ത്യയുടെ നടപടിക്കെതിരേ അമഡ്യൂസ് എന്ന ആഗോള ടിക്കറ്റിംഗ് സ്ഥാപനം കോടതിയില്‍. തങ്ങളുടെ ടുക്കറ്റുകള്‍ വില്‍ക്കുന്നതിന് സ്വന്തമായി ഗ്ലോബല്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (ജിഡിഎസ്) ആരംഭിക്കുന്നത് എയര്‍ ഇന്ത്യയെ ദോഷകരമായി ബാധിക്കുമെന്ന് അമഡ്യൂസിന്റെ ഇന്ത്യന്‍ വിഭാഗം ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. സര്‍ക്കാര്‍ സംരംഭമായ എയര്‍ ഇന്ത്യ ടെണ്ടര്‍ വിളിക്കാതെയാണ് മറ്റൊരു കമ്പനിയായ ട്രാവല്പോര്ട്ടിന് പുതിയ കരാര്‍ നല്‍കിയിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് കരാറിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഇരുകക്ഷികള്‍ക്കും നോട്ടീസ് നല്‍കിയിരിക്കുകയാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വിഭു ബക്റു.
അതേസമയം, അമഡ്യൂസുമായുള്ള കരാര്‍ കഴിഞ്ഞ ജൂണ്‍ നാലിന് അവസാനിച്ചതാണെന്നും അതിന് ശേഷം ആറു മാസത്തെ നോട്ടീസ് കാലയളവിന് ശേഷമാണ് കരാറില്‍ നിന്ന് പിന്മാറിയതെന്നും എയര്‍ ഇന്ത്യ കോടതിയെ ബോധിപ്പിച്ചു. പുതിയ തീരുമാനം വഴി ടിക്കറ്റ് നിരക്ക് 60 ശതമാനം കണ്ട് കുറയ്ക്കാനാവുമെന്നാണ് എയര്‍ ഇന്ത്യയുടെ വാദം. ജിഡിഎസ് സേവനദാതാക്കള്‍ ഓരോ ടിക്കറ്റിനും തങ്ങളുടെ ട്രാവല്‍ ഏജന്റുമാര്‍ക്ക് നല്‍കാനുള്ള വിഹിതം കൂടി ഈടാക്കുന്നുണ്ടെന്നും ഇതാണ് ടിക്കറ്റ് നിരക്ക് കൂട്ടുന്നതെന്നും അവര്‍ പറയുന്നു.

നിലവില്‍ രാജ്യത്ത് അമഡ്യൂസ്, സാബ്രെ, ട്രാവല്‍പോര്‍ട്ട് എന്നീ മൂന്ന് ജിഡിഎസ് സേവനദാതാക്കളാണുള്ളത്. ഇവയില്‍ 400 എയര്‍ലൈനുകളുടെ ടിക്കറ്റ് റിസര്‍വേഷന്‍ കൈകാര്യം ചെയ്യുന്ന അമഡ്യൂസിന്റെയും തൊട്ടുപിന്നാലെയുള്ള സാബ്രെയുടെയും കൈയിലാണ് മാര്‍ക്കറ്റ് ഷെയറിന്റെ 83 ശതമാനവും. ട്രാവല്പോര്ട്ടിനാവട്ടെ 17 ശതമാനം ഉപയോക്താക്കള്‍ മാത്രമാണുള്ളത്.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications