ന്യൂഡല്‍ഹി: ജിഎസ്ടി വെട്ടിപ്പ് തടയാന്‍ കൊണ്ടുവന്ന ഇ-വേ ബില്‍ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തല്‍. വ്യാജ ഇ-വേ ബില്ലുകള്‍ ഉപയോഗിച്ച് വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നതായാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയരക്ട് ടാക്സസ് ആന്റ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. വ്യാജ ഇന്‍വോയ്സുകളെ അടിസ്ഥാനമാക്കിയുള്ള കള്ള ഇ-വേ ബില്ലുകള്‍ കഴിഞ്ഞ കഴിഞ്ഞ ഏപ്രില്‍ മുതല്‍ 5000 കോടിയോളം രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്.

ഇത് തടയുന്നതിന് മുതിര്‍ന്ന ടാക്സ് ഓഫീസര്‍മാരുടെ ഒരു സമിതിക്ക് രൂപം നല്‍കിയിരിക്കുകയാണ് കേന്ദ്ര റവന്യൂ വകുപ്പ്. വ്യാജ ഇ-വേ ബില്ലുകള്‍ എങ്ങനെ തടയാം എന്ന് കണ്ടെത്തുകയാണ് സമിതിയുടെ ചുമതല. നികുതി വെട്ടിപ്പുകള്‍ തടയുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതലാണ് ഇ-വേ ബില്‍ സമ്പ്രദായം കൊണ്ടുവന്നത്. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് സാധനങ്ങള്‍ കൊണ്ടുപോവുമ്പോള്‍ 50,000 രൂപയ്ക്ക് മുകളിലുള്ളവയാണെങ്കില് ഇ-വേ ബില്‍ ഹാജരാക്കണമെന്നാണ് നിയമം.
പിന്നീട് സംസ്ഥാനത്തിനകത്തുള്ള ചരക്കുനീക്കത്തിനും ഇത് ബാധകമാക്കി. ചെക്ക്പോയിന്റുകളില്‍ ജിഎസ്ടി ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടാല്‍ ഇതു കാണിക്കണമെന്നാണ് നിയമം. എന്നാല്‍ മാസങ്ങള്‍ക്കകം തന്നെ വ്യാജ ഇ-വേ ബില്ലുകള്‍ ഉപയോഗിച്ച് വ്യാപകമായ നികുതി വെട്ടിപ്പ് നടക്കുന്നതായാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. ഒരേ ഇ-വേ ബില്‍ ഉപയോഗിച്ച് പലതവണ ചരക്കുനീക്കം നടക്കുന്നതായും അന്വേഷണത്തില്‍ വ്യക്തായി.

ഇത് തടയുന്നതിന്റെ ഭാഗമായി, ഇ-വേ ബില്ലുകളെ നാഷനല്‍ ഹൈവേ അതോറിറ്റിയുടെ വരാനിരിക്കുന്ന ഫാസ്റ്റ്ടാക് സമ്പ്രദായവുമായി ബന്ധിപ്പിക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. ചരക്കുനീക്കം നടത്തുന്ന വാഹനങ്ങള്‍ കണ്ടെത്താനും അവ എത്രതവണ ടോള്‍ പ്ലാസകളിലൂടെ കടന്നുപോയി എന്നും മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ടോള്‍ പിരിക്കുന്ന സമ്പ്രദായമാണ് ഫാസ്റ്റ്ടാഗ് മെക്കാനിസം. ഇത് ഈ വര്‍ഷം ഏപ്രിലോടെ നടപ്പില്‍ വരുമെന്നാണ് കരുതപ്പെടുന്നത്.
2018 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിനിടയില്‍ 15000 കോടിയിലേറെ രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടന്നതായാണ് സെന്‍ട്രല്‍ ടാക്സ് ഓഫീസര്‍മാര്‍ കണ്ടെത്തിയിരുന്നു. വ്യാജ ഇ-വേ ബില്ലുകള്‍ ഉപയോഗിച്ചും മറ്റും നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരേ നടപടി കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications