ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) അടച്ച പണം സംബന്ധിച്ച് സർക്കാർ ജീവനക്കാർ ആശങ്കാകുലരാണ്. തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഇത് സർക്കാരിന് വലിയ ബുദ്ധിമുട്ടുണ്ടാക്കും . ഐഎൽ ആന്റ് എഫ്എഫ്സ് പ്രതിസന്ധി നേരിട്ടപ്പോൾ , ജീവനക്കാരെയും അത് ബാധിച്ചു .ഐഎല്‍ ആന്‍ഡ് എഫ്എസ് കമ്പനിക്ക് 32 ബില്യണ്‍ ഡോളറിന്റെ എയുഎം(അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) ആണുള്ളത്. 163 നിക്ഷേപങ്ങളിലൂടെ 13 സാമ്പത്തിക നിധികളിലേക്കുള്ള നിക്ഷേപ സമാഹരണം ഐഎല്‍ ആന്‍ഡ് എഫ്എസ് കമ്പനി നടത്തിയിട്ടുണ്ട്. 1996ലാണ് ഐഎല്‍ ആന്‍ഡ് എഫ്എസ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകര്‍ 22.9 ബില്യണ്‍ ഡോളറാണ് 2015ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് സംഭാവന ചെയ്തത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കലും സാമ്പത്തിക സേവനങ്ങള്‍ നല്‍കലും ലക്ഷ്യം വച്ച് കേന്ദ്ര പൊതുമേഖലയില്‍ സ്ഥാപിതമായതും പിന്നീട് ഓഹരികള്‍ വിദേശ - ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതുമായ സ്ഥാപനമാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐഎല്‍ ആന്‍ഡ് എഫ്എസ്). ഈ സ്ഥാപനം വന്‍ നഷ്ടത്തിലും കടബാധ്യതയിലും മുന്നോട്ടുപോകുകയാണ്. അതുമായി ബന്ധപ്പെട്ട വിവാദങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങളും കഴിഞ്ഞ കുറച്ചുമാസങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടുവരികയായിരുന്നു. 91,000 കോടി രൂപയുടെ കടബാധ്യതയുള്ള പ്രസ്തുത സ്ഥാപനം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ആറംഗ ഭരണസമിതിയെ നിശ്ചയിക്കുകയും ചെയ്തിരുന്നു .
ഓഹരിപങ്കാളിത്തം
1987ലാണ് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഈ സ്ഥാപനം ആരംഭിക്കുന്നത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഭവന വികസന ധനകാര്യ കോര്‍പ്പറേഷന്‍, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്നിവ ചേര്‍ന്നായിരുന്നു ആരംഭത്തില്‍ പ്രധാന ഓഹരിപങ്കാളികള്‍. പിന്നീട് ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി കൂടുതല്‍ ധനസമാഹരണം ലക്ഷ്യമിട്ട് വന്‍കിട ആഗോള കമ്പനികളായ ജപ്പാന്‍ ആസ്ഥാനമായുള്ള മിത്‌സുബിഷി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവയ്ക്കും കമ്പനിയില്‍ ഓഹരിപങ്കാളിത്തം നല്‍കി. ഇതിന് പുറമേ അനുബന്ധ കമ്പനികളില്‍ മറ്റു ചില വിദേശ - സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഓഹരി പങ്കാളിത്തം നല്‍കുകയുണ്ടായി. 2012 ല്‍ എ2ഇസഡ് എന്ന സ്ഥാപനം ഐഎല്‍ ആന്‍ഡ് എഫ്എസിന്റെ നാല് അനുബന്ധ സ്ഥാപനങ്ങളില്‍ ഓഹരിപങ്കാളിത്തം നേടുകയുണ്ടായി.
മ്യൂച്വൽ ഫണ്ട് നിക്ഷേപകനെന്ന നിലയിൽ, നിങ്ങളുടെ പോർട്ട്ഫോളിയോ മൂല്യം ഇതിനകം തന്നെ താഴ്ന്നിരിക്കാം. ആഗസ്‌റ്റ്-സെപ്‌തംബർ മുതൽ മ്യൂച്വൽഫണ്ട് വ്യവസായത്തിൽ 13 ശതമാനത്തിലേറെ ഇടിവുണ്ടായിട്ടുണ്ട്. ലിക്വിഡ് ഫണ്ട്സ്, നിശ്ചിത വരുമാന ഫണ്ട്‌സ് എന്നിവയെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, അത് നിങ്ങളുടെ നിക്ഷേപങ്ങളെ വില്‍ക്കുന്നതിനോ പുറത്തുപോകുന്നതിനോ ഒരു കാരണമാക്കരുത്.
ഡെബ്റ്റ് സെക്യൂരിറ്റികളിൽ റേറ്റിംഗ്
ഈ കമ്പനിയായി ബന്ധമില്ലെങ്കിലും നിങ്ങളുടെ ഓഹരി പോർട്ട്ഫോളിയോയിൽ ബാങ്കിംഗ് ഇതര ഓഹരികൾ ഉണ്ടെങ്കിൽ അതിന്റെ വിലകുറയാൻ ഇനിയും സാദ്ധ്യതയുണ്ട്.കടബാദ്ധ്യത തീർക്കുക ഐ.എൽ ആൻഡ് എഫ്.എസിന് അത്ര എളുപ്പമാകില്ല. ബാങ്കുകൾ, മ്യൂച്വൽ ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ, ഇൻഷ്വറൻസ് കമ്പനികൾ മുതൽ സാധാരണ നിക്ഷേപകർ വരെ നഷ്‌ടത്തിന്റെ വ്യാപ്‌തി അറിയാതെ പരത്തുകയാണ്. കാരണം കമ്പനിയുടെ ഡെബ്റ്റ് സെക്യൂരിറ്റികളിൽ റേറ്റിംഗ് കുറയുകയും പലിശ നൽകുന്നതിലും മറ്റും വീഴ്ച സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്. 2015ന് ശേഷം കമ്പനി വായ്‌പാ പലിശ ഇത്രയുയർന്ന നിലയിലെത്തിയത് ആദ്യമായാണ്. മൂഡീസ് പോലുള്ള റേറ്റിംഗ് ഏജൻസികൾ കട പത്രങ്ങൾ "ഡീഫോൾട്ടിന് അടുത്ത്" എന്ന് റേറ്റ് ചെയ്‌തതും വളരെ പ്രശ്‌നമുണ്ടാക്കാം. ഐ.എൽ ആൻഡ് എഫ്.എസ് സ്വന്തം യൂണിറ്റുകളിൽ വായ്‌പ എടുത്തിട്ടുണ്ട് എന്നതും നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
കടപ്പത്രങ്ങൾ
ഇന്റർ കോർപ്പറേറ്റ് ഡെപ്പോസിറ്റുകളായി അറിയപ്പെടുന്ന ഹ്രസ്വകാല വായ്‌പകളിലും കമ്പനി വീഴ്‌ചവരുത്തിയിട്ടുണ്ട്. തിരിച്ചടവ് പ്രതിസന്ധി ഇന്ത്യയുടെ ക്രെഡിറ്റ് മാർക്കറ്റിൽ കടമെടുക്കാനുള്ള ചെലവും കൂട്ടും. എങ്കിലും, ഐ.എൽ ആൻഡ് എഫ്.എസിനെ റിസർവ് ബാങ്ക് വ്യവസ്ഥാപിതമായി തരം തിരിച്ചിരിക്കുന്നതിനാൽ, സർക്കാരും നിക്ഷേപകരും ആശങ്കപ്പെടേണ്ടതില്ല. പ്രധാന ഷെയർഹോൾഡറായ എൽ.ഐ.സി ഇതേപ്പറ്റി നേരത്തെ സൂചിപ്പിച്ചിട്ടുമുണ്ട്. എ.എം.സി റിപ്പോർട്ട് പ്രകാരം, ഐ.എൽ ആൻഡ് എഫ്.എസ് ഗ്രൂപ്പിൽ പെട്ട മറ്റു സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഫണ്ടുകൾ അല്ലെങ്കിൽ കടപ്പത്രങ്ങൾ തങ്ങളുടെ കൈവശമുള്ള വിലയിൽ 25 ശതമാനം കുറച്ചു കാണേണ്ടി വരും. വായ്‌പാ ഫണ്ട് നിക്ഷേപകർക്ക് തലവേദന തന്നെയാണിത്. ഇത്രയും വലിയ ഒരു ബാദ്ധ്യത ആദ്യമായാണെങ്കിലും, ഇത് തരണം ചെയ്യേണ്ടത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമാണ്. സാമ്പത്തിക മേഖലയിൽ രൂക്ഷമായ സാഹചര്യങ്ങൾ പലവട്ടം വന്നുപോയിട്ടുണ്ട്. വായ്‌പകൾ സ്വീകരിച്ചും കൊടുക്കൽ വാങ്ങലുകൾ സജീവമാക്കി, പലിശ നിരക്കുകളിൽ മാറ്റം വരുത്തിയുമൊക്കെയുമാണ് അത്തരം സാഹചര്യങ്ങളെ മുമ്പും നേരിട്ടിട്ടുള്ളത്.
More From GoodReturns

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ബംഗളൂരുവിന്റെ രണ്ടാം വിമാനത്താവളം ഹാരോഹള്ളിയിലേക്ക്? സാധ്യതകൾ ഇങ്ങനെ, അറിയേണ്ടതെല്ലാം



Click it and Unblock the Notifications