അനിൽ അംബാനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി; എറിക്​സണ് 453 കോടി നൽകണം എന്ന് സുപ്രീംകോടതി

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനിൽ അംബാനി, റിലയൻസ്​ ചെയർമാൻ സതീഷ്​ സേത്​, റിലയൻസ്​ ഇൻഫ്രാടെൽ ചെയർപേഴ്​സൺ ഛായ വിരാനി, എസ്​.ബി.എ ചെയർമാൻ എന്നിവരർക്കെതിരെ സ്വീഡിഷ്​ ടെലകോം കമ്പനിയായ.എറിക്​സണ് നൽകിയ കോടതിയലക്ഷ്യക്കേസിൽ റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ചെ​യ​ർ​മാ​ൻ അ​നി​ൽ അം​ബാ​നി കുറ്റക്കാരനാണെന്ന്​ സുപ്രീംകോടതി. നാലാഴ​്​ചക്കുള്ളിൽ എ​റി​ക്​​സ​ണ്​ 453 കോടി രൂപ നൽകണമെന്നും ഇല്ലെങ്കിൽ മൂന്നു മാസം ജയിൽ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

 
അനിൽ അംബാനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി; എറിക്​സണ് 453 കോടി നൽകണം എന്ന് സുപ്രീംകോടതി

റി​ല​യ​ൻ​സിന്റെ ദേ​ശീ​യ നെ​റ്റ്​​വ​ർക്കിന്റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്​ സ്വീഡിഷ്​ ടെലകോം കമ്പനിയായ എ​റി​ക്​​സ​ണു​മാ​യു​ള്ള കേ​സ്. ഏ​ഴു വ​ർ​ഷ​ത്തെ ക​രാ​ർ ല​ഭി​ച്ച കമ്പനിക്ക് ​ അ​തു​പ്ര​കാ​ര​മു​ള്ള പ​ണം ന​ൽ​കി​യി​ല്ലെ​ന്നായിരുന്നു എറിക്​സണ് ആരോപിച്ചത് . കു​ടി​ശ്ശി​ക തീ​ർ​ക്കാ​ൻ ര​ണ്ടു ത​വ​ണ റി​ല​യ​ൻ​സി​ന്​ കോ​ട​തി സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു. എന്നാൽ കുടിശ്ശിക അടക്കാത്തതിനാൽ കോടതിയലക്ഷ്യമായി അതിനെ കണക്കാക്കാൻ എറിക്​സൺ ആവശ്യപ്പെട്ടു. ​. റിലയൻസിന്​ റഫാൽ വിമാനക്കരാറിൽ നിക്ഷേപിക്കാൻ പണമുണ്ടെന്നും എന്നാൽ തങ്ങൾക്ക്​ നൽകാനുള്ള 550 കോടിയുടെ കുടിശ്ശിക ഇതുവരെ തീർത്തിട്ടില്ലെന്നും എറിക്​സൺ ആരോപിച്ചു. ആരോപണങൾ നിഷേധിച്ച റിലയൻസ്​ കുടിശ്ശിക തീർക്കാൻ പണമില്ലാത്തതിനാൽ പാപ്പർ ഹർജി നൽകിയിരിക്കുകയാണെന്നും അറിയിച്ചു. ക​ഴി​ഞ്ഞ ജൂ​ണി​ല്‍ ക​ടം പെ​രു​കി​യ​തോ​ടെ പ​ല പ​ദ്ധ​തി​ക​ളും ക​മ്പ​നി അ​വ​സാ​നി​പ്പി​ച്ചു. ക​ട​ബാ​ധ്യ​ത​ക​ള്‍ തീ​ര്‍ക്കു​ന്ന​തി​ന് നടത്തിയ മറ്റ്​ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. തുടർന്നാണ്​ പാപ്പർ ഹരജി നൽകിയതെന്നും അനിൽ അംബാനി കോടതിയെ അറിയിച്ചു. 2018 ഡി​സം​ബ​ർ 15ന​കം എ​റി​ക്​​സ​ണി​​​​​ന്റെ കു​ടി​ശ്ശി​ക തീ​ർ​ക്ക​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ 23ന്​ ​സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​ത്​ അ​വ​സാ​ന അ​വ​സ​ര​മാ​യി​രി​ക്കു​മെ​ന്നും അ​ന്ന്​ കോ​ട​തി പറഞ്ഞിരുന്നു. . ഡി​സം​ബ​ർ 15ന്​ ​പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ റിലയൻസിനെതിരെ വീ​ണ്ടും കോ​ട​തി​യ​ല​ക്ഷ്യ അ​പേ​ക്ഷ ന​ൽ​കാ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു

English summary

Supreme Court Holds Anil Ambani Guilty of Contempt

Supreme Court Holds Anil Ambani Guilty of Contempt
Story first published: Wednesday, February 20, 2019, 13:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X