നാല് ആഴ്ച്ചക്കുള്ളില്‍ തുകയടച്ചില്ലെങ്കില്‍ അനിൽ അംബാനി ജയിലിലേക്ക്

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനിൽ അംബാനി, റിലയൻസ്​ ചെയർമാൻ സതീഷ്​ സേത്​, റിലയൻസ്​ ഇൻഫ്രാടെൽ ചെയർപേഴ്​സൺ ഛായ വിരാനി, എസ്​.ബി.എ ചെയർമാൻ എന്നിവരർക്കെതിരെ സ്വീഡിഷ്​ ടെലകോം കമ്പനിയായ.എറിക്​സണ് നൽകിയ കോടതിയലക്ഷ്യക്കേസിൽ റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ചെ​യ​ർ​മാ​ൻ അ​നി​ൽ അം​ബാ​നി കുറ്റക്കാരനാണെന്ന്​ സുപ്രീംകോടതി കണ്ടു ദിവസം എം മുൻപ് പറഞ്ഞിരുന്നു . നാലാഴ്ചക്കുള്ളിൽ എ​റി​ക്​​സ​ണ്​ 453 കോടി രൂപ നൽകണമെന്നും ഇല്ലെങ്കിൽ മൂന്നു മാസം ജയിൽ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചിരുന്നു.

 
നാല് ആഴ്ച്ചക്കുള്ളില്‍ തുകയടച്ചില്ലെങ്കില്‍ അനിൽ അംബാനി ജയിലിലേക്ക്

നാല് ആഴ്ച്ചക്കുള്ളില്‍ തുകയടച്ചില്ലെങ്കില്‍ അനില്‍ അംബാനി മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു. ഇത്ര വലിയ തുക നാല് ആഴ്ച്ചക്കുള്ളില്‍ നല്‍കാന്‍ എന്തെല്ലാമായിരിക്കും അനില്‍ അംബാനിക്ക് മുന്നിലുള്ള സാധ്യതകള്‍?

 

അനില്‍ അംബാനിയുടെ ബിസിനസ് സാമ്രാജ്യം തകര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് സുപ്രീംകോടതി വിധി കൂടി തിരിച്ചടിയാകുന്നത്. ഊര്‍ജ്ജമേഖലയിലെ റിലയന്‍സ് ഗ്രൂപ്പിന്റെ ഓഹരികള്‍ വില്‍ക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ 42 ശതമാനം ഓഹരികളും കടക്കാര്‍ക്ക് നല്‍കാന്‍ വ്യാഴാഴ്ച്ച തീരുമാനമായിരുന്നു.

ടെലികോം നിര്‍മ്മാണ കമ്പനിയായ എറിക്‌സണിന് 571 കോടി രൂപയാണ് റിലയന്‍സ് നല്‍കാനുണ്ടായിരുന്നത്. ഇതില്‍ 21 കോടിരൂപ പലിശയാണ്. 118 കോടിരൂപ എറിക്‌സണ് നല്‍കിയെന്ന് വ്യാഴാഴ്ച്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വ്യക്തമാക്കിയിരുന്നു. മറ്റു മാര്‍ഗ്ഗങ്ങളില്‍ നിന്നും കടം വാങ്ങി 260 കോടി നല്‍കുമെന്നും അറിയിച്ചിരുന്നു.

റിലയൻസിന്​ റഫാൽ വിമാനക്കരാറിൽ നിക്ഷേപിക്കാൻ പണമുണ്ടെന്നും എന്നാൽ തങ്ങൾക്ക്​ നൽകാനുള്ള 550 കോടിയുടെ കുടിശ്ശിക ഇതുവരെ തീർത്തിട്ടില്ലെന്നും എറിക്​സൺ ആരോപിച്ചു. ആരോപണങൾ നിഷേധിച്ച റിലയൻസ്​ കുടിശ്ശിക തീർക്കാൻ പണമില്ലാത്തതിനാൽ പാപ്പർ ഹർജി നൽകിയിരിക്കുകയാണെന്നും അറിയിച്ചു. ക​ഴി​ഞ്ഞ ജൂ​ണി​ല്‍ ക​ടം പെ​രു​കി​യ​തോ​ടെ പ​ല പ​ദ്ധ​തി​ക​ളും ക​മ്പ​നി അ​വ​സാ​നി​പ്പി​ച്ചു. ക​ട​ബാ​ധ്യ​ത​ക​ള്‍ തീ​ര്‍ക്കു​ന്ന​തി​ന് നടത്തിയ മറ്റ്​ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. തുടർന്നാണ്​ പാപ്പർ ഹരജി നൽകിയതെന്നും അനിൽ അംബാനി കോടതിയെ അറിയിച്ചു. 2018 ഡി​സം​ബ​ർ 15ന​കം എ​റി​ക്​​സ​ണി​​​​​ന്റെ കു​ടി​ശ്ശി​ക തീ​ർ​ക്ക​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ 23ന്​ ​സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​ത്​ അ​വ​സാ​ന അ​വ​സ​ര​മാ​യി​രി​ക്കു​മെ​ന്നും അ​ന്ന്​ കോ​ട​തി പറഞ്ഞിരുന്നു. .

English summary

Can Anil Ambani save himself from going to jail?

Can Anil Ambani save himself from going to jail?
Story first published: Friday, February 22, 2019, 18:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X