ന്യൂഡല്‍ഹി: ഒന്നാമത്തെ ട്രെയിന്‍ വൈകിയോടിയത് കാരണം കണക്ടിംഗ് ട്രെയിന്‍ പിടിക്കാന്‍ പറ്റിയില്ലേ? എങ്കില്‍ കാശ് പോയല്ലോ എന്നോര്‍ത്ത് ടെന്‍ഷന്‍ വേണ്ട. കാന്സലേഷന് ചാര്‍ജൊന്നുമില്ലാതെ രണ്ടാമത്തെ ട്രെയിനിന്റെ ടിക്കറ്റ് ചാര്‍ജ് മുഴുവന്‍ യാത്രക്കാര്‍ക്കും എളുപ്പത്തില്‍ തിരികെ നല്കാന് ഇന്ത്യന്‍ റെയില്‍വേ നടപടി ആരംഭിക്കുന്നു. ഇതിനായി രണ്ട് ട്രെയിനുകളുടെയും പിഎന്‍ആറുകള്‍ (പാസഞ്ചര്‍ നെയിം റെക്കോര്‍ഡ്) പരസ്പരം ബന്ധിപ്പിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഇ-ടിക്കറ്റുകളുടെയും സാധാരണ ടിക്കറ്റുകളുടെയും പിഎന്ആറുകളും പരസ്പരം ബന്ധിപ്പിക്കും.
ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയം ഇറക്കിയ പുതിയ സര്‍ക്കുലറില്‍ 2019 ഏപ്രില്‍ 1 മുതല്‍ പുതിയ റീഫണ്ടിംഗ് സമ്പ്രദായം ഏര്‍പ്പെടുത്താനാണ് റെയില്‍വേയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിന് ആവശ്യമായ സോഫ്റ്റ്വെയര് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കും. ഇതോടെ ഒന്നാമത്തെ ട്രെയിന്‍ വൈകിയെത്തിയത് കാരണം കണക്ടിംഗ് ട്രെയിനില്‍ കയറാന്‍ സാധിക്കാതെ വന്നാല്‍ രണ്ടാമത്തെ ട്രെയിനിന്റെ ടിക്കറ്റ് ചാര്‍ജ് തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ട് ഇല്ലാതാകും.

കാന്സലേഷന് ചാര്‍ജോ ക്ലറിക്കേജ് ചാര്‍ജോ ഈടാക്കാതെ രണ്ടാമത്തെ ടിക്കറ്റിന് നല്കിയ തുക മുഴുവനായും തിരികെ ലഭിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. മാത്രമല്ല, ക്ലാസ് വ്യത്യാസമില്ലാതെ റിസര്‍വേഷന്‍ ടിക്കറ്റായാലും അല്ലാത്ത സാധാരണ ടിക്കറ്റായാലും റീഫണ്ട് ലഭിക്കും. ആദ്യ ട്രെയിന്‍ ഇറങ്ങിയ സ്റ്റേഷനിലെ കൗണ്ടറില്‍ നിന്നു തന്നെ ടിക്കറ്റ് ചാര്‍ജ് തിരികെ ലഭിക്കുമെന്ന സൗകര്യവുമുണ്ട്. പക്ഷെ മൂന്നു ട്രെയിനിറങ്ങി മൂന്ന് മണിക്കൂറിനകം ടിക്കറ്റ് ഹാജരാക്കണം. രണ്ട് ടിക്കറ്റിലെയും പേരുകള്‍ ഒരു പോലെയായിരിക്കണമെന്നും നിബന്ധനയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
