റിലയന്‍സ് ജിയോയുടെ ടവര്‍ സ്ഥാപിക്കാനെന്ന വ്യാജേന തട്ടിപ്പ് നടത്തുന്ന സംഘത്തെ നേരിടാന്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം (ആര്.ജെ.ഇ) തീരുമാനിച്ചു. റിലയന്‍സ് ജിയോ പ്രതിനിധികളെന്ന് തെറ്റിദ്ധരിപ്പിച്ച സംഘം മൊബൈല്‍ ടവര്‍ സ്ഥാപിക്കാനായി ഭൂവുടമകളില്‍ നിന്ന് പണം ശേഖരിക്കുകയാണ് ചെയ്തത്. പ്രതിമാസം 10,000 രൂപ മുതല്‍ 50,000 രൂപ വരെ വാടക നല്‍കാമെന്നുറപ്പ് നല്കി ഇവര്‍ കര്‍ഷകരില്‍ നിന്നും രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ട് വാങ്ങിയതായും കമ്പനി കണ്ടെത്തി.
ഇതിന് രജിസ്ട്രേഷന് ഫീസായി ഒരാള്‍ 7,000 രൂപ മുതല്‍ 14,000 രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കണം. കര്‍ഷകര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ഈ ബാങ്ക് അക്കൗണ്ട് ഒരു മാസത്തോളം ഉപയോഗിച്ചു. പിന്നിട് അക്കൗണ്ടിലെ തുക പിന്‍വലിക്കുകയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അപ്രത്യക്ഷമായതായും കമ്പനി കമ്പനി കണ്ടെത്തി.

നിരവധി കര്‍ഷകരാണ് ഈ കുഭകോണത്തിന് ഇരയായത്. ജബല്‍പൂര്‍, പൂനെ ജില്ലയിലെ ഖദക്ക്, നാസിക്, ഇന്‍ഡോര്‍, പ്രയാഗ് രാജ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യമെമ്പാടുമായി ഒരു മാസത്തിനിടെ 100 എഫ്ഐആറുകളാണ് റിലയന്‍സ് ജിയോ വ്യാജന്മാര്ക്കെതിരെ ഫയല്‍ ചെയ്തത്. കൂടാതെ വ്യാജ വെബ്സൈറ്റുകള്‍ക്കെതിരെയും വ്യാജ ആപ്പുകള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ബോധവത്കരണവും ആരംഭിച്ചു. മുന്നറിയിപ്പുകള്‍ വരിക്കാര്‍ക്ക് ടെക്സ്റ്റ് മെസേജുകളായും കമ്പനി അയക്കുന്നുണ്ട്.
'മൊബെല്‍ ടവര്‍ ഇന്‍സ്റ്റാളുചെയ്യാന്‍ വരുമ്പോള്‍ പണം ആവശ്യപ്പെട്ടാല്‍ നല്‍കരുതെന്നും ചോദിക്കുന്നവരുടെ വിവരങ്ങള്‍ അന്വേഷിക്കണമെന്നും കമ്പനി അറിയിച്ചു. റിലയന്‍സ് ഒരു തരത്തിലുള്ള ചാര്‍ജുകളും ടവര്‍ ഇന്‍സ്റ്റലേഷനായി ഈടാക്കുന്നില്ലെന്നും വരിക്കാര്ക്കയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ, ഇന്റര്‍നെറ്റ് കോര്പ്പറേഷന് ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്റ് നമ്പര്സുമായി (ICANN) ചേര്‍ന്ന് റിലയന്‍സ് ജിയോ പരസ്യങ്ങള്‍ വഴി മുന്നറിയിപ്പും നല്‍കുന്നുണ്ട്.

ബില്‍ അഴിമതി
കമ്പനിയുടെ തുടക്കത്തില്‍ തന്നെ മറ്റൊരു കുംഭകോണത്തിനെതിരെയും റിലയന്‍സ് ജിയോ പൊരുതിയിട്ടുണ്ട്. കമ്പനി ലെറ്റര്‍ ഹെഡ് ഉപയോഗിച്ച് വന്‍ ബില്ലുകള്‍ വരിക്കാര്‍ക്ക് മെയില്‍ വഴി അയച്ച് പണം തട്ടിയെടുത്തിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications