വാട്ട്‌സ്ആപ്പിലൂടെ വ്യാജപ്രചരണങ്ങള്‍ നടത്തിയാല്‍ മൊബൈല്‍ നമ്പര്‍ ബ്ലോക്കാവും! പുതിയ നടപടി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: വാട്ട്‌സ്ആപ്പിലൂടെ വ്യാജവാര്‍ത്തകളും വിദ്വേഷ പ്രചാരണങ്ങളും നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്; അത്തരം സന്ദേശങ്ങള്‍ അയക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ബ്ലോക്കാവാന്‍ അധികം സമയം എടുത്തുവെന്നു വരില്ല.

 

വാട്ട്‌സ്ആപ്പിനെ നിയമവിരുദ്ധമായി ഉപയോഗിക്കുന്നവരുടെ മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് തീരുമാനമെടുത്തു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം എല്ലാ മൊബൈല്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും ഇതിനകം നല്‍കിക്കഴിഞ്ഞതായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിലെ ടെലികമ്മ്യൂണിക്കേഷന്‍സ് കണ്‍ട്രോളര്‍ ആശിഷ് ജോഷി അറിയിച്ചു.

മൊബൈല്‍ കമ്പനികള്‍ അനുസരിക്കും

മൊബൈല്‍ കമ്പനികള്‍ അനുസരിക്കും

വാട്ട്‌സ്ആപ്പിനെ നിയമവിരുദ്ധമായി ഉപയോഗിക്കുന്നവര്‍ക്കെതിരേ നടപടി കൈക്കൊള്ളാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അശ്ലീല സന്ദേശങ്ങളുടെ പ്രചാരണം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ മൊബൈല്‍ കണക്ഷന്‍ ഉപയോഗിക്കില്ലെന്ന നിബന്ധനയിലാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് മൊബൈല്‍-ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത് എന്നതിനാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നമ്പറുകള്‍ ബ്ലോക്ക് ചെയ്യാതിരിക്കാന്‍ അവര്‍ക്കാവില്ല. അല്ലാത്ത പക്ഷം അത് ലൈസന്‍സ് വ്യവസ്ഥകളുടെ ലംഘനമാവുകയും അതുവഴി ലൈസന്‍സ് റദ്ദാക്കപ്പെടുന്നതിന് കാരണമാവുകയും ചെയ്യും.

ശക്തമായ നടപടി

ശക്തമായ നടപടി

നേരത്തേ വാട്ട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്തി അവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ പുതിയ തീരുമാനത്തോടെ വാട്ട്‌സ്ആപ്പ് ആക്ടിവേറ്റ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്യപ്പെടുന്ന സ്ഥിതിയാണ് വരാന്‍ പോകുന്നത്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്ത വാട്ട്‌സ്ആപ്പുകള്‍ മാത്രമല്ല, വൈഫൈ കണക്ഷനിലൂടെ ആക്ടിവേറ്റ് ചെയ്ത അക്കൗണ്ടുകള്‍ക്കും പണി കിട്ടും. ഇന്റര്‍നെറ്റ് കണക്ഷനു വേണ്ടി ഉപയോഗിച്ച നമ്പറാണ് ഇവിടെ ബ്ലോക്ക് ചെയ്യപ്പെടുക.

സ്‌ക്രീന്‍ ഷോട്ട് അയക്കണം

സ്‌ക്രീന്‍ ഷോട്ട് അയക്കണം

ഇത്തരത്തില്‍ തെറ്റായ സന്ദേശങ്ങള്‍ വാട്ട്‌സ്ആപ്പില്‍ കാണുന്നവര്‍ അത് വന്ന മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് ccaddn-dot@ni-c.in എന്ന അഡ്രസിലേക്ക് ഇമെയില്‍ ചെയ്യാന്‍ ആശിഷ് ജോഷി ട്വിറ്ററിലൂടെ അറിയിച്ചു. ഈ നമ്പര്‍ ഉടന്‍ തന്നെ മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കുകയും അത് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സന്ദേശങ്ങള്‍ കരുതലോടെ മാത്രം

സന്ദേശങ്ങള്‍ കരുതലോടെ മാത്രം

പുതിയ സാഹചര്യത്തില്‍ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നതിനു മുമ്പ് നന്നായി ആലോചിക്കേണ്ടിവരും. ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നതോ, ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്നതോ, മതസ്പര്‍ധ വളര്‍ത്തുന്നതോ, വധഭീഷണി മുഴക്കുന്നതോ, അശ്ലീല സന്ദേശങ്ങള്‍ അടങ്ങിയതോ ആയ മെസേജുകളല്ല എന്ന് പരിശോധിച്ച് ഉറപ്പുവരുത്തി വേണം അവ അയക്കാന്‍. കിട്ടുന്നതെല്ലാം അശ്രദ്ധമായി മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നവരും ജാഗ്രത പാലിക്കണം. കാരണം സന്ദേശം കിട്ടുന്ന ആര്‍ക്കും അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് അയക്കാം. പിന്നീട് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.

Read more about: whatsapp
English summary

abuse through WhatsApp may cause number block

abuse through WhatsApp may cause number block
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X