നിങ്ങളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്നുമുതല്‍ ചെലവ് കുറയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ഇന്‍ഷൂറന്‍സ് പ്രീമിയം തുക ഈ സാമ്പത്തിക വര്‍ഷം (2019 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച്) കുറയും. 22നും 50നും ഇടയിലുള്ളവരുടെ ടേം ഇന്‍ഷൂറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്നു മുതല്‍ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ഓരോ ഇന്‍ഷൂറന്‍സ് കമ്പനിയുടെയും പ്രീമിയം അവയുടെ ബിസിനസ് മേഖലയിലെ എക്‌സ്പീരിയന്‍സിനെ ആശ്രയിച്ചിരിക്കുന്നു, അതിനാല്‍ തന്നെ അവ താഴേക്ക് വരാനും സാധ്യതയുണ്ട്.

 

പ്രവാസികൾക്ക് വേണ്ടിയുള്ള സ്വാന്തനം പദ്ധതിയെ കുറിച്ചറിയൂപ്രവാസികൾക്ക് വേണ്ടിയുള്ള സ്വാന്തനം പദ്ധതിയെ കുറിച്ചറിയൂ

ചില രാജ്യങ്ങളില്‍ ഇത് ഓരോ വര്‍ഷവും മാറ്റം വരും എന്നാല്‍ ഇന്ത്യയില്‍ ഇത് 5 വര്‍ഷം മുതല്‍ 6 വര്‍ഷത്തിന് ശേഷമാണ് കണക്കാക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഇന്ത്യ പുറത്തിറക്കിയ 2012 മുതല്‍ 14 വരെയുള്ള ഇന്ത്യന്‍ അഷ്വര്‍ഡ് ലിവ്‌സ് മോര്‍ട്ടാലിറ്റി പട്ടിക പ്രകാരം ഇന്‍ഷൂറന്‍സ് ചെയ്യപ്പെട്ടവരുടെ മരണ നിരക്ക് 4-16 ശതമാനം കുറഞ്ഞതായി പറയുന്നു. ഇന്‍ഷൂറന്‍സ് ഏജന്‍സികള്‍ ഈ പട്ടിക ഉപയോഗിച്ചാണ് പ്രീമിയം നിരക്കുകള്‍ തീരുമാനിക്കുന്നത്.

 
നിങ്ങളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്നുമുതല്‍ ചെലവ് കുറയും

മരണ നിരക്കിലെ ഈ കുറവ് ടേം പ്ലാനുകളുടെ നിരക്ക് കുറയ്ക്കാന്‍ ഉപയോഗിക്കാറുണ്ടെന്ന് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് വിദഗ്ധന്‍ അനില്‍ കുമാര്‍ സിംഗ് പറയുന്നു. ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയുടെ തുക കുറയ്ക്കാന്‍ നിര്‍ണായക ഘടകമാണ് പരിഷ്‌കരിച്ച മരണ നിരക്ക് പട്ടിക. എന്നിരുന്നാലും, പ്രായമേറിയ കസ്റ്റമര്‍സിന് പ്രീമിയം തുക വര്‍ദ്ധിപ്പിക്കും. കാരണം 82-105നും ഇടയില്‍ പ്രായമുള്ളവരുടെ മരണനിരക്ക് 3-21% വര്‍ധിച്ചുവെന്നാണ് പട്ടികയില്‍ കാണിക്കുന്നത്.

80 വയസിനു മുകളിലുള്ള പ്രായപരിധിയിലുള്ള പ്ലാനുകളെ ഇത് ബാധിക്കും. നിലവില്‍ വളരെ കുറച്ച് പദ്ധതികള്‍ ഇത്തരം കവറേജ് നല്‍കുന്നുള്ളൂ. ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരുടെ സ്വന്തം അനുഭവത്തില്‍, കമ്പനിയുടെ കണക്കുകളനുസരിച്ചും മരണനിരക്ക് അനുമാനവും കണക്കാക്കിയാണ് പ്രീമിയം റേറ്റ് തീരുമാനിക്കുന്നത്.  ഇന്‍ഷൂറന്‍സ് പോളിസിയെടുക്കുന്ന സ്ത്രീകളുടെ മരണനിരക്ക് കുറഞ്ഞതായും പട്ടികയില്‍ പറയുന്നു. 14-44 പ്രായപരിധിയിലുള്ള ഇന്‍ഷുറന്‍സ് വാങ്ങുന്ന സ്ത്രീകളുടെ മരണ നിരക്ക് 4.5-17 ശതമാനമാണ്.

Read more about: insurance
English summary

insurance premium will reduced from April 1

insurance premium will reduced from April 1
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X