കണ്ണൂര്‍ ജില്ലയില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം വരുന്നു; ഡല്‍ഹിയിലും ഗള്‍ഫിലും ആയുര്‍വേദ കേന്ദ്രങ്ങള്‍ സ്ഥാപിക്കും

കണ്ണൂര്‍: പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്തിലെ കല്ല്യാട് തട്ടില്‍ രാജ്യത്തിലെ തന്നെ ആദ്യ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ഒരുങ്ങുന്നു. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 300 കോടി രൂപ ചെലവ് കണക്കാക്കുന്ന ഗവേഷണ കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. ഡല്‍ഹിയിലും ഗള്‍ഫ് നാടുകളിലും ആയുര്‍വേദ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

300 കോടി ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. 20 കോടി രൂപ ഇതിനകം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആയുര്‍വേദത്തിന്റെ സമഗ്ര വികസനത്തിനും അമൂല്യമായ ഔഷധ സസ്യങ്ങളെ സംരക്ഷിക്കുന്നതിനും സംസ്ഥാന വികസനത്തിന് ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുമാണ് 311 ഏക്കറില്‍ ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ സമന്വയിപ്പിച്ചുകൊണ്ടുള്ള ക്ലിനിക്കല്‍ റിസര്‍ച്ച്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ആശുപത്രി എന്നിവ ഗവേഷണ കേന്ദ്രത്തിലുണ്ടാവും. ജീവിത ശൈലീ രോഗങ്ങള്‍, വാര്‍ധക്യകാല രോഗ ചികിത്സ എന്നിവയില്‍ ഗവേഷണ പരിപാടികള്‍ ആരംഭിക്കും. വൈദ്യശാസ്ത്ര അറിവുകളാല്‍ അമൂല്യമായ താളിയോലകളും കൈയെഴുത്തു പ്രതികളും സംരക്ഷിക്കുകയും ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യും. ആയുര്‍വേദ ജ്ഞാനങ്ങളും ലോകത്തിലെ വിവിധ പാരമ്പര്യ ചികിത്സാ രീതികളും പ്രദര്‍ശിപ്പിക്കുന്ന അന്താരാഷ്ട്ര മ്യൂസിയം ഇതിന്റെ ഭാഗമായി നിലവില്‍ വരും.

കണ്ണൂര്‍ ജില്ലയില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം വരുന്നു

അത്യാധുനിക സൗകര്യങ്ങളുള്ള റിസര്‍ച്ച് സെന്ററും 100 കിടക്കകളുള്ള ആശുപത്രിയുമാണ് ഒന്നാം ഘട്ടത്തില്‍ നിര്‍മിക്കുക. ആദ്യഘട്ടത്തില്‍ വയോജനങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍, കാന്‍സര്‍ എന്നിവയില്‍ ഗവേഷണം ആരംഭിക്കും. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ശാസ്ത്രജ്ഞന്മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ്, ഫാക്കല്‍റ്റികള്‍ക്കും വിദ്യാര്‍ഥികള്‍ക്കമുള്ള ഹൗസിംഗ് സംവിധാനം എന്നിവ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടാകും. പഴമയും പുതുമയും ചേര്‍ന്ന് അത്യാധുനിക സംവിധാനങ്ങളോടെയാവും സെന്ററിന്റെ നിര്‍മാണം. വലിയൊരു ഹെര്‍ബല്‍ ഗാര്‍ഡന്‍ ഉണ്ടാക്കാനും പദ്ധതിയുണ്ട്.  അയുര്‍വേദ റിസര്‍ച്ച് സെന്ററിനോടനുബന്ധിച്ച് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആയുര്‍വേദം കേരളത്തിന് മാത്രം അവകാശപ്പെട്ടതല്ല, എന്നാല്‍ കേരളത്തിന് മാത്രം അവകാശപ്പെടാവുന്ന ഒത്തിരി കാര്യങ്ങള്‍ ആയുര്‍വേദത്തിലുണ്ട്.

കലാകാലങ്ങളായി നമ്മള്‍ കൊണ്ടു നടന്ന ചികിത്സാരീതിയാണ് ആയുര്‍വേദം. ആയുര്‍വേദത്തിലെ പല അറിവുകളും നമുക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ട്. പണ്ട് പല രോഗങ്ങളുടെയും പ്രതിവിധി നമുക്ക് തന്നെ അറിയാമായിരുന്നു. അത് നമ്മുടെ തോട്ടങ്ങളില്‍ തന്നെയുണ്ടായിരുന്നു. നാട്ടിന്‍പുറങ്ങളിലെ വൈദ്യന്മാര്‍ക്ക് ഒട്ടേറെ രോഗങ്ങള്‍ മാറ്റാന്‍ കഴിയുമായിരുന്നു. തങ്ങള്‍ക്കു മാത്രമറിയാവുന്ന മരുന്നു കൂട്ടുകള്‍ ചിലര്‍ രഹസ്യമായി സൂക്ഷിച്ചു. അവര്‍ മരണപ്പെടുന്നതോടെ ആ അറിവുകള്‍ ഇല്ലാതായി. വലിയ വിജ്ഞാനത്തിന്റെ മേഖലയാണ് ആയുര്‍വേദം. താളിയോലകളിലെ അറിവുകള്‍ പൂര്‍ണ്ണമായും സമാഹരിക്കണം.

കളരി മര്‍മ്മ ചികിത്സയും പദ്ധതിയുടെ ഭാഗമാക്കണം. മസാജ് സെന്ററുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിശ്ചിത യോഗ്യത നിശ്ചയിക്കണം. ഇത് നല്ലൊരു തൊഴില്‍ മേഖലയായി മാറ്റാന്‍ കഴിയും.  ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X