വാഷിങ്ടണ്‍: ന്യൂട്ടെല്ലയുടെ ലോകത്തിലെ ഏറ്റവും വലിയ ഫാക്ടടറിയായ അടച്ചു പൂട്ടി. ഉല്പന്നത്തിന്റെ ഗുണനിലവാരത്തിലുള്ള പ്രശ്നത്തെ തുടര്‍ന്നാണ് ഫ്രാന്‍സിലെ ഫാക്ടറി പൂട്ടിയത്. ഫ്രാന്‍സിലെ വില്ലേര്‍സ്-എക്കള്സിലുള്ള ഫാക്ടറിയില്‍ ഭാഗികമായി നിര്‍മാണം പൂര്‍ത്തിയാക്കിയ ന്യൂട്ടെല്ലയുടെ ഉല്പാദനം നിര്‍ത്തിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ പിഴവ് തങ്ങളുടെ ഗുണനിലവാര നയവുമായി യോജിക്കാത്തതിനാലാണ് ഫാക്ടറിയിലെ ഉല്പാദനം താത്കാലികമായി നിര്‍ത്തിയതെന്ന് ന്യൂട്ടെല്ല നിര്‍മാതാവ് ഫെറേറോ പ്രസ്താവനയില്‍ അറിയിച്ചു. ഈ നടപടി കൂടുതല്‍ അന്വേഷണങ്ങള്‍ക്കായുള്ള മുന്‍കരുതല്‍ മാത്രമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു. ഇപ്പോള്‍ കടകളില്‍ ലഭ്യമാകുന്ന ന്യൂട്ടെല്ലയ്ക്ക് യാതൊരു പ്രശ്നവുമില്ലെന്നും അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ഉല്പന്നങ്ങള് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് ന്യൂട്ടെല്ലയുടെ നിര്‍മാണം ആരംഭിക്കുന്നത്. ഈ കാലത്ത് ഇറ്റലിയില്‍ കോക്കോയുടെ ലഭ്യത കുറഞ്ഞത് പേസ്ട്രീ നിര്‍മാണ മേഖലയില്‍ സ്തംഭനത്തിനിടയാക്കി. ഇതാണ് ന്യൂട്ടെല്ലയുടെ വിപണി പ്രവേശനത്തിന് ഇടയാക്കിയത്. ഹേസല്‍ നട്ട്സ്, പഞ്ചസാര, കോക്കോ എന്നിവ ചേര്‍ത്ത് ഷെഫ് പീറ്ററോ ഫെറേറോയാണ് ന്യൂട്ടെല്ല ക്രീം ഉണ്ടാക്കിയത്. ഈ ക്രീമിന് ലോകമെമ്പാടും വന്‍പ്രചാരം ലഭിച്ചു.

ഒരു വര്‍ഷം മുന്‍പ് ഫ്രഞ്ച് ഗ്രോസറി ശൃംഖല ന്യൂട്ടെല്ലയ്ക്ക് 70 ശതമാനം ഇളവ് നല്‍കിയത് ഫ്രാന്‍സിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കായിരുന്നു. ആളുകള്‍ കുറഞ്ഞ വിലയ്ക്ക് ന്യൂട്ടെല്ലകള് വാങ്ങിക്കൂട്ടി. എന്നാല്‍ 2017 നവംബറില്‍ ന്യൂട്ടെല്ല തങ്ങളുടെ രുചിക്കൂട്ട് മാറ്റുകയാണെന്ന വാര്‍ത്ത പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണുണ്ടായത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
