ന്യൂഡല്‍ഹി: സാമ്പത്തിക പ്രശ്നങ്ങളില്‍ പെട്ടുഴലുന്ന ജെറ്റ് എയര്‍വെയ്സിന് പുതിയ വെല്ലുവിളിയായി പൈലറ്റുമാരുടെ ഭീഷണി. തങ്ങള്‍ക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക ഫെബ്രുവരി 28നകം നല്‍കിയില്ലെങ്കില്‍ വിമാനം പറത്തില്ലെന്നാണ് ഡല്‍ഹി കേന്ദ്രത്തിലെ ഒരു വിഭാഗം പൈലറ്റുമാര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന പൈലറ്റുമാരും പണിമുടക്കുമെന്ന് മുന്നറിയിപ്പ് നല്കിയവരില് പെടും.

ജെറ്റ് എയര്‍വെയ്സിന്റെ രണ്ടാമത്തെ ഹബ്ബായ ഡല്‍ഹിയില്‍ നിന്ന് 100ഓളം ആഭ്യന്തര സര്‍വീസുകളും 40 അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നുണ്ട്. കൂടുതല്‍ പൈലറ്റുമാര്‍ പണിമുടക്കുകയാണെങ്കില്‍ പ്രതിദിനം ൂറു കണക്കിന് സര്‍വീസുകള്‍ തടസ്സപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നല്‍കാനുള്ള കുടിശ്ശികയെല്ലാം ഏപ്രില്‍ മാസത്തോടെ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ഡിസംബറില്‍ പൈലറ്റുമാര്‍ക്ക് ജെറ്റ് എയര്‍വെയ്സ് ഉറപ്പു നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു പെയ്മെന്റ് ഷെഡ്യൂളുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു.
എന്നാല്‍ ഈ വാഗ്ദാനം മുഖവിലക്കെടുക്കാന്‍ പൈലറ്റുമാര്‍ തയ്യാറായിട്ടില്ല. ജെറ്റ് എയര്‍വെയ്സില്‍ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ആഗസ്ത് മുതല്‍ ശമ്പളത്തിന്റെ കാല് ഭാഗം മാത്രമാണ് പൈലറ്റുമാര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴും ഈ അവസ്ഥയില്‍ മാറ്റമില്ല. കമ്പനിയുടെ സാമ്പത്തിക സ്ഥിതിയിലും വലിയ പുരോഗതിയുണ്ടായിട്ടില്ല. എന്നിരിക്കെ ഒരു സുപ്രഭാതത്തില്‍ ശമ്പളവും കുടിശ്ശികയും ഒന്നിച്ചു നല്‍കാമെന്ന് പറഞ്ഞാല്‍ അതെങ്ങനെയാണ് വിശ്വസിക്കുകയെന്നാണ് പൈലറ്റുമാരുടെ ചോദ്യം. പൈലറ്റുമാരുടെ പണിമുടക്ക് ഭീഷണിയോട് ജെറ്റ് എയര്‍വെയ്സ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
