വിപ്ലവകരമായ തീരുമാനവുമായി ജിഎസ്ടി കൗണ്‍സില്‍; നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്ക് നികുതി കുറച്ചു

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്കുള്ള ചരക്കുസേവന നികുതി കുത്തനെ കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സിലിന്റെ വിപ്ലവകരമായ തീരുമാനം. ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലാണ് ഉപഭോക്താക്കള്‍ക്കും ബില്‍ഡല്‍മാര്‍ക്കും വലിയ ആശ്വാസമാവുന്ന ഈ തീരുമാനം കൈക്കൊണ്ടത്.

 

ജിഎസ്ടി കൗണ്‍സിലിന്റെ പുതിയ തീരുമാനം ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ തന്നെ നിലവില്‍ വരും. ഇതോടെ നിലവിലെ അവസ്ഥയില്‍ നിന്ന് വീടുകളുടെ വില ആറോ ഏഴോ ശതമാനം കണ്ട് കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

12ല്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക്

12ല്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക്

സാധാരണ വീടുകള്‍ എന്ന വിഭാഗത്തില്‍ നിലവില്‍ 18 ശതമാനം സ്റ്റാന്‍ഡേര്‍ഡ് നികുതിയില്‍ നിന്ന് ആറു ശതമാനം ഭൂമിവില കുറച്ചുള്ള 12 ശതമാനമാണ് ജിഎസ്ടിയായി ഈടാക്കുന്നത്. എന്നാല്‍ ഇത് 12ല്‍ നിന്ന് അഞ്ച് ശതമാനമായി കുത്തനെ കുറയ്ക്കുകയാണ് ജിഎസ്ടി കൗണ്‍സില്‍ ചെയ്തിരിക്കുന്നത്.

അഫോഡബ്ള്‍ ഹൗസുകള്‍ക്ക് ഒരു ശതമാനം

അഫോഡബ്ള്‍ ഹൗസുകള്‍ക്ക് ഒരു ശതമാനം

അതേസമയം, അഫോഡബ്ള്‍ ഹൗസ് വിഭാഗത്തില്‍ പെട്ട ചെറുവീടുകള്‍ക്ക് നിലവിലെ എട്ട് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായാണ് ജിഎസ്ടി കുറച്ചിരിക്കുന്നത്. നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്കും നിര്‍മാണം പൂര്‍ത്തിയായി കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുന്ന വീടുകള്‍ക്കും ഈ ഇളവ് ബാധകമാവും.

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹതയില്ല

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹതയില്ല

നികുതിയിളവിന്റെ പശ്ചാത്തലത്തില്‍ ബില്‍ഡര്‍മാര്‍ക്ക് നല്‍കിവന്നിരുന്ന ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന് ഇനി അര്‍ഹതയുണ്ടായിരിക്കില്ലെന്നും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. എന്നാല്‍ ഇത് ബില്‍ഡര്‍മാരെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. നികുതിയിളവിനെ തുടര്‍ന്ന് വ്യാപാരത്തിലുണ്ടാവുന്ന വര്‍ധനവ് ഇതുവഴിയുണ്ടാവുന്ന ബാധ്യതയെ മറികടക്കുമെന്നാണ് വിലയിരുത്തല്‍.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ്

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ്

നികുതിയിളവ് നല്‍കാനുള്ള ജിഎസ്ടി കൗണ്‍സിലിന്റെ പുതിയ തീരുമാനം പൊതുവേ മാന്ദ്യം ബാധിച്ചിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുത്തനുണര്‍വ് സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. പുതിയ നികുതിയിളവ് പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ പേര്‍ വീടുകള്‍ വാങ്ങാന്‍ സന്നദ്ധരായി രംഗത്തുവരുമെന്നതു തന്നെ കാരണം.

ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യം

ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യം

ജിഎസ്ടി കൗണ്‍സിലിന്റെ പുതിയ തീരുമാനം ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ തന്നെ നിലവില്‍ വരും. ഇതോടെ നിലവിലെ അവസ്ഥയില്‍ നിന്ന് വീടുകളുടെ വില ആറോ ഏഴോ ശതമാനം കണ്ട് കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് വില്‍പ്പനയാവാതെ കിടക്കുന്ന ഒട്ടേറെ അപ്പാര്‍ട്ട്‌മെന്റുകള്‍ വിറ്റുപോവുന്നതിന് വഴി തുറക്കും.

മാനദണ്ഡത്തിലും മാറ്റം

മാനദണ്ഡത്തിലും മാറ്റം

അഫോഡബ്ള്‍ ഹൗസിന്റെ മാനദണ്ഡത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കാര്‍പറ്റ് ഏരിയ, വീടിന്റെ വില എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് തീരുമാനിക്കുക. കാര്‍പറ്റ് ഏരിയ ബംഗളൂരു, ചെന്നൈ, ഡല്‍ഹി എന്‍സിആര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നീ മെട്രോ നഗരങ്ങളില്‍ 60 ചതുരശ്ര മീറ്ററും മറ്റിടങ്ങളില്‍ 90 ചതുരശ്രമീറ്ററും ആയിരക്കണമെന്നാണ് ഒരു നിബന്ധന. മെട്രോ നഗരങ്ങളിലാണെങ്കില്‍ 45 ലക്ഷം രൂപയില്‍ താഴെയുള്ളവയും അഫോഡബ്ള്‍ ഹൗസ് വിഭാഗത്തില്‍ വരും.

Read more about: gst
English summary

GST Council slashes tax rate

February 24 slashed tax rate on under-construction residential properties, making the effective tax rate 5 percent for the normal category and 1 percent for the affordable housing category
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X