ഇപിഎഫ്ഒ പെൻഷൻ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തങ്ങളുടെ ജീവനക്കാർ പെൻഷൻ പദ്ധതിയിൽ (ഇപിഎസ്) നിക്ഷേപം തുടരുന്നതിന് കൂടുതൽ ആകർഷകമാക്കാൻ പദ്ധതിയിടുന്നു . നിലവിൽ പ്രതിമാസം 1000 രൂപ ലഭിക്കുന്ന ജീവനക്കാരുടെ മിനിമം പെൻഷൻ പേയ്മെന്റ് ഉയർത്തുവാനും സർക്കാർ ആലോചിക്കുന്നുണ്ട്. റിട്ടയർമെന്റ് സേവിംഗ്സ് ഏജൻസി ഇപിഎസ് കൂടുതൽ ആകർഷണീയമാക്കുന്നതിനു, വഴികൾ കണ്ടെത്താൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജീവനക്കാർ ജോലി മാറുകയാണെങ്കിൽ പോലും അവർ പെൻഷൻ പദ്ധതിയിൽ (ഇപിഎസ്) നിക്ഷേപം നടത്തിനത്തിനായി പദ്ധതികൾ ആവിഷ്കരിക്കാൻ ആണ് തീരുമാനം.

ഇപിഎഫ്ഒ പെൻഷൻ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

പെൻഷൻ പദ്ധതിയിൽ കൂടുതൽ പണം നിക്ഷേപിക്കാൻ അവസരമൊരുക്കാൻ സാധിക്കുമോ എന്നും പരിശോധിക്കുന്നുണ്ട്. കൂടുതൽ ആനുകൂല്യങ്ങൾ നല്കാൻ കഴിമോ എന്നും പരിശോധിച്ച് വരികയാണെന്നും റിപ്പോർട്ടുകളുണ്ട്. തൊഴിലുടമയിൽ നിന്നും വരുന്ന ഉചിതമായ സംഭാവനകളോടെ, അവരുടെ EPF സംഭാവനയുടെ അടിസ്ഥാനത്തിൽ , അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനവും ഡിയർനസ്സ് അലവൻസും തൊഴിലാളികൾക്ക് നൽകണം. തൊഴിലുടമയുടെ സംഭാവനയിൽ 8.33% ഇപിഎസിലേക്ക് പോകുന്നു.10 വർഷമോ അതിലധികമോ അംഗമായിട്ടുള്ള എല്ലാവരും പെൻഷനിൽ അർഹരാണ്.

Read more about: epfo pension പെൻഷൻ
English summary

EPFO explores ways to hike pension payout

EPFO explores ways to hike pension payout
Story first published: Tuesday, February 26, 2019, 11:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X