ചൈനീസ് ടെലികോം രംഗത്തെ പ്രമുഖ കമ്പനിയായ ഹുവായിയുടെ അഭിപ്രായമനുസരിച്ച് വരുന്ന 10 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ 5 ജി വിപണിയായി രാജ്യം മാറും. വളര്‍ന്നു വരുന്ന ഒരു വിപണിയാണ് ഇന്ത്യയുടേത്. ദീര്‍ഘ കാലത്തേക്ക് വിലയിരുത്തുമ്പോള്‍ ചൈനയ്ക്ക് ശേഷം രണ്ടാമതായി ഇന്ത്യയുടെ 5ജി വിപണി മാറുമെന്ന് വിശ്വസിക്കുന്നതായി ഹുവായ് ടെക്നോളജിയിലെ തെക്കു-കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ പ്രസിഡന്റ് ജെയിംസ് വൂ പറഞ്ഞു. ദീര്‍ഘകാല വിലയിരുത്തലിനായി 10 വര്‍ഷത്തെ കാലയളവാണ് കണക്കാക്കുന്നത്.
തെക്കു കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ ഒന്നാമത്തെ 5 ജി വിപണിയായി ഹോങ്കോങ്ങാണ് കണക്കാക്കുന്നത്, തായ്ലന്ഡും ഇന്ത്യയും വിയറ്റ്നാമും ഹോങ്കോങ്ങിനെ പിന്തുടരുകയും 5 ജിയില്‍ ചുവടുറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാരുമായി ഭാവിയില്‍ ഇതിനായി പ്രവര്‍ത്തിക്കുമെന്നും അതൊടൊപ്പം തന്നെ പ്രാദേശിക ടെലികോം ഓപ്പറേറ്റര്‍മാരുമായി ഈ വര്‍ഷം പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ടെലികോം ഓപ്പറേറ്റര്‍ പങ്കാളികളോടൊപ്പം കമ്പനി സ്പെക്ട്രം അനുവദിക്കുന്നതിനുള്ള അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയിലെ എല്ലാ ഓഹരിയുടമകളോടും സംസാരിക്കാനും വിപുലമായ ചര്‍ച്ചകള്‍ വഴി അവരുമായി ആശയവിനിമയം നടത്താനും കമ്പനി തയ്യാറാണ്. ഇന്ത്യന്‍ ഓഹരി വിപണി വെല്ലുവിളികള്‍ നിറഞ്ഞതും സവിശേഷ സ്വഭാവമുള്ളതാണെങ്കില്‍ കൂടി ഹുവായുടെ പ്രധാന വിപണിയാണ് കണക്കാക്കുന്നത്. കാരണം ഇന്ത്യയിലെ വലിയ ജനസംഖ്യ നിരക്കും ഉയര്‍ന്ന ടെലികോം ഡിമാന്റും ഹുവായെ സംബന്ധിച്ചിടത്തോളം ആകര്‍ഷകമായ ഘടകങ്ങളാണ്. ഹുവായിക്ക് ദീര്‍ഘകാല പദ്ധതിയാണ് ഇന്ത്യയിലുള്ളതെന്നതിനാല് സര്‍ക്കാര്‍ സഹായിച്ചാല്‍ സാമ്പത്തിക മേഖലയില്‍ വന്‍ നിക്ഷേപം ഹുവായ് നടത്തുമെന്നും വുഇ പറഞ്ഞു
യുഎസ് പോലുള്ള പാശ്ചാത്യ വിപണികളില്‍ നിന്നും ഉയര്‍ന്നു വരുന്ന സുരക്ഷാ സംബന്ധമായ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഹുവായ് പ്രാദേശിക സംഘങ്ങള്‍ ഇന്ത്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ടെലികോം ഓപ്പറേറ്ററുകളുമായി ബന്ധപ്പെട്ടുവെന്നും വു കൂട്ടിച്ചേര്‍ത്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
