ബംഗളൂരു: ഉപഭോക്താക്കള്‍ക്കും മൊബൈല്‍ വാലറ്റ് കമ്പനികള്‍ക്കും വലിയ ആശ്വാസം നല്കുന്ന വാര്‍ത്തായണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതായത് കെവൈസി സമര്‍പ്പിക്കാനുള്ള അന്തിമ തിയതി 6 മാസത്തേക്ക് നീട്ടി. നേരത്തെ ഫെബ്രുവരി 28 ആയിരുന്നു അവസാന തിയ്യതി. മൊബൈല്‍ വാലറ്റ് കളിക്കാരും ആഭ്യന്തര ഇന്റര്‍നെറ്റ് ഗ്രൂപ്പുകളും കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്ര ബാങ്കില്‍ നടത്തിയ സമ്മര്‍ദത്തിന്റെ ഫലമായാണ് തീരുമാനം.

മിക്ക ഇ-വാലറ്റ് കമ്പനികളും 70-80% വരെ ഉപഭോക്താക്കളുടെ അടിസ്ഥാന വിവരത്തിലുള്ള കെവൈസി മാനദണ്ഡങ്ങള്‍ മുഴുവനായി പാലിച്ചിട്ടില്ല. മുന്‍നിര വ്യവസായ എക്സിക്യുട്ടീവുകളുടെ അഭിപ്രായത്തില്‍ അത്തരം ഉപയോക്താക്കള്‍ അടുത്ത മാസം മുതല്‍ അസാധുവായി മാറിയേനെ. ആര്‍ബിഐ 2017ല്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം മൊബൈല്‍ വാലറ്റുകള്‍ ഇ-കെവൈസി സമര്‍പ്പിച്ചത് ആധാര്‍ വഴിയാണ്.
എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ ഉപയോഗിക്കുന്നത് സുപ്രീംകോടതി നിരോധിച്ചതിനെ തുടര്‍ന്ന് കമ്പനികള്‍ക്ക് കെവൈസി ബന്ധിപ്പിക്കല്‍ വളരെ ചെലവേറിയതായി. ഒരു വ്യക്തിയുടെ കെവൈസി രേഖപ്പെടുത്താന്‍ 15 രൂപ വേണ്ടിടത്ത് 80 മുതല്‍ 100 രൂപ വരെയായി ചെലവ്.

കാലാവധി നീട്ടിയത് സൗകര്യമായെങ്കിലും കമ്പനികളെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. നിരവധി ഇ- വാലറ്റുകള്‍ ലഭ്യമായതിനാല്‍ പലര്‍ക്കും ഒന്നിലധികം വാലറ്റുകള്‍ ഉണ്ടായിരിക്കും. പേപ്പര്‍ ഉപയോഗിച്ച് ഓരോ ഇ- വാലറ്റിനും കെ.വൈ.സികള്‍ ചെയ്യേണ്ടി വരുന്നതില്‍ ഉപഭോക്താക്കള്‍ക്ക് എതിര്‍പ്പുണ്ട്. ഉദാഹരണത്തിന് പേ ടിഎം കെ വൈ സികള്‍ പൂരിപ്പിച്ച ഒരാള്‍ക്ക് ആമസോണ്‍ പേ, ഓല മണി തുടങ്ങിയ കമ്പനികളുടേതും പൂരിപ്പിക്കാന്‍ താത്പര്യമില്ലെന്ന് വ്യവസായ ലോബിയിസ്റ്റുകള്‍ പറയുന്നു.

അതേസമയം മൊബൈല്‍ വഴി ഒ.ടി.പി അനുസരിച്ച് വിവരങ്ങള്‍ നല്കിയ ഉപഭോക്താക്കള്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡ്, മേല്‍വിലാസം തെളിയിക്കുന്നതടക്കമുള്ള രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ നടത്തുന്ന യുപിഐ പോലുള്ള സംവിധാനങ്ങള്‍ ഇ വാലറ്റ് ലോഡ് ചെയ്യാതെ ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
