ഇന്ത്യന്‍ പഞ്ചസാര ഇറാനിലേക്ക്; തീരുമാനം യുഎസ് ഉപരോധം മറികടക്കാന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: യുഎസ് ഉപരോധം മറികടക്കാന്‍ 5 വര്‍ഷത്തിനിടെ ആദ്യമായി ഇറാന്‍ ഇന്ത്യയില്‍ നിന്നും പഞ്ചസാര വാങ്ങുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ തെഹ്‌റാനിലേക്ക്് പഞ്ചസാര കയറ്റി അയക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. ഇറാനിലേക്ക് ഭക്ഷണ പദാര്‍ഥങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാനാണ് ഇത്തരമൊരു നീക്കം.

 
ഇന്ത്യന്‍ പഞ്ചസാര ഇറാനിലേക്ക്; തീരുമാനം യുഎസ് ഉപരോധം മറികടക്കാന്‍

എണ്ണ വിതരണത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുഎസ് അടക്കമുള്ള ആഗോള സാമ്പത്തിക ശക്തികള്‍ ഇറാന് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നും അസംസ്‌കൃത പഞ്ചസാര വാങ്ങാന്‍ ഇറാന്‍ തീരുമാനിച്ചത്. അതേസമയം, ഇന്ത്യയ്ക്ക് എണ്ണ നല്‍കാമെന്ന് ഇറാന്‍ സമ്മതിച്ചെങ്കിലും ചരക്കുകള്‍ വാങ്ങാന്‍ മാത്രമേ ഇത് ഉപകരിക്കുള്ളുൂ.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 150,000 ടണ്‍ അസംസ്‌കൃത പഞ്ചസാര ഇറാനിലേക്ക് കയറ്റുമതി നടത്താന്‍ കരാര്‍ വ്യാപാരികള്‍ ഒപ്പിട്ടിട്ടുണ്ട്. ടണ്ണിന് 305 ഡോളര്‍ മുതല്‍ 310 ഡോളര്‍ വരെ നല്‍കിയാണ് പഞ്ചസാര വില്‍ക്കുന്നത്. എണ്ണ വില്‍പന വഴി ഇറാന് ലഭിച്ച പണം യൂക്കോ ബാങ്കില്‍ കെട്ടിക്കിടക്കുകയാണ്. ഈ പണമാണ് ഇന്ത്യയില്‍ നിന്നും പഞ്ചസാരയും മറ്റു ഭക്ഷണ പദാര്‍ഥങ്ങളും വാങ്ങാന്‍ ഉപയോഗിക്കുന്നത്.

ഇന്ത്യന്‍ പഞ്ചസാര ഇറാനിലേക്ക്; തീരുമാനം യുഎസ് ഉപരോധം മറികടക്കാന്‍

ഇറാനിലെ സര്‍ക്കാര്‍ ട്രേഡിംഗ് കോര്‍പ്പറേഷന്‍ (ജിടിസി) അടുത്ത മാസങ്ങളിലും ധാരാളം ഭക്ഷ്യധാന്യങ്ങള്‍ ഇന്ത്യയില്‍ നിന്നും വാങ്ങാന്‍ തീരുമാനിച്ചതായും മുംബൈയിലെ വ്യാപാരികള്‍ പറയുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഇറാന്‍ ഒരു ടണ്‍ പഞ്ചസാരയ്ക്ക് 7 ഡോളര്‍ അധികമായി നല്‍കുന്നത് വ്യാപാരികള്‍ക്ക് ലാഭകരമാണ്. കൂടാതെ ഇന്ത്യയില്‍ കെട്ടികിടക്കുന്ന പഞ്ചസാര വിറ്റഴിക്കാന്‍ ഇറാനിലേക്കുള്ള കയറ്റുമതി സഹായകമാകും.

ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉദ്പാദകരായ ബ്രസീലില്‍ നിന്നുമായിരുന്നു ഇറാന്‍ നേരത്തെ പഞ്ചസാര വാങ്ങിയിരുന്നത്. എന്നാല്‍ 2019 ല്‍ ഇന്ത്യയില്‍ നിന്നും 400,000 ടണ്‍ അസംസ്‌കൃത പഞ്ചസാര ഇറാന്‍ ഇറക്കുമതി ചെയ്യാനാണ് പദ്ധതിയിടുന്നത്. കാരണം അവരുടെ പ്രാദേശിക ഉത്പാദനം രാജ്യത്തെ ആവശ്യത്തിനനുസരിച്ച് നിറവേറ്റാനാകുന്നില്ല. യുഎസ് ഉപരോധത്തെ തുടര്‍ന്ന് ബാങ്കിംഗ് മേഖലയില്‍ വന്ന തടസ്സത്തെ തുടര്‍ന്ന് കാര്‍ഗില്‍, ബഞ്ച്, തുടങ്ങിയ ആഗോള കച്ചവടക്കാര്‍ ഇറാനുമായി ഭക്ഷ്യധാന്യ വിതരണ കരാറുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

English summary

iran buying sugar from india for overtake us sanction

iran buying sugar from india for overtake us sanction
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X