മാക്‌സ് ഇന്ത്യ ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖല വിടുന്നു; മാക്‌സ് ഭൂപയുടെ ഓഹരികള്‍ ട്രൂ നോര്‍ത്തിന് 510 കോടിക്ക് ഓഹരികള്‍ വിറ്റു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: മാക്‌സ് ഭൂപ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ 51 ശതമാനം ഓഹരികള്‍ 510 കോടി രൂപയ്ക്ക് ട്രൂ നോര്‍ത്ത് ഫണ്ടിന് വിറ്റതായി മാക്‌സ് ഇന്ത്യ അറിയിച്ചു. ഫെബ്രുവരി 26ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കമ്പനിയുടെ ഓഹരി ഉടമസ്ഥാവകാശ വിഹിതം (മാക്‌സ് ഭൂപ്പയുടെ ഓഹരി മൂലധനത്തിന്റെ 51 ശതമാനം) സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായി. യോഗത്തില്‍ മാക്‌സ് ഇന്ത്യ സ്വതന്ത്ര ഡയറക്ടറായി ഷര്‍മ്മിള ടാഗോറിനെ നിയമിച്ചു.

 
മാക്‌സ് ഇന്ത്യ ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖല വിടുന്നു; മാക്‌സ് ഭൂപയുടെ ഓഹരികള്‍ ട്രൂ നോര്‍ത്തിന് 510 കോടി

മാക്‌സ് ഇന്ത്യ ലിമിറ്റഡും ബ്രിട്ടനിലെ ഹെല്‍ത്ത്‌കെയര്‍ സര്‍വീസ് വിദഗ്ധരുമായ ഭൂപ്പയുമൊന്നിച്ചുള്ള സംയുക്ത സംരംഭമാണ് മാക്‌സ് ബുപ്പ. മാക്‌സ് ഭൂപ്പയുടെ ഡയറക്ട് ബോര്‍ഡ് അംഗങ്ങളില്‍ നിലവിലുള്ളവരെ മാറ്റി പുതിയ ആളുകളെ നിയമിക്കുമെന്ന് ട്രൂ നോര്‍ത്തും മാക്‌സ് ലൈഫ് ഇന്ത്യയും പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. നിലവില്‍ മാക്‌സ് ഭൂപയുടെ പങ്കാളിയായ ഭൂപ നേരത്തെയുള്ളത് പോലെ തന്നെ സജീവമായി പുതിയ കമ്പനിയിലും ഉണ്ടായിരിക്കും. മാക്‌സ് ബ്രാന്‍ഡിന്റെ പേര് രണ്ടു വര്‍ഷത്തേക്ക് നിലനിര്‍ത്തുകയും അനുയോജ്യമായ പുതിയ പേര് തെരഞ്ഞെടുക്കുകയും ചെയ്യും.

ആകർഷകമായ പ്ലാനുകളോട് കൂടി ടാറ്റ സ്കൈയുടെ ബ്രോഡ് ബാൻഡ് സേവനങ്ങൾ 17 നഗരങ്ങളിലേക്ക്.

ഇന്ത്യയിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് മേഖല വളരുമ്പോള്‍ ഏറ്റവും വിശ്വസനീയമായ ബ്രാന്‍ഡ് നിര്‍മ്മിക്കാനാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്ന് ട്രൂ നോര്‍ത്ത് ഇന്ത്യ പാര്‍ട്ണര്‍ ദിവ്യ സെഗാള്‍ പറയുന്നു. ഈ മേഖലയിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളില്‍ ഒന്നാണ് മാക്‌സ് ഭൂപ്പ. മാക്‌സിലെയും ഭൂപ്പയിലെയും ജീവനക്കാരുമായും ഓഹരി ഉടമകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പ് വരുത്തുകയാണ് മുന്‍ഗണനയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മാക്‌സ് ഇന്ത്യ ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖല വിടുന്നു; മാക്‌സ് ഭൂപയുടെ ഓഹരികള്‍ ട്രൂ നോര്‍ത്തിന് 510 കോടി

റെഗുലേറ്ററി അതോറിറ്റിയുടെ സഹായത്തോടെ മാക്‌സ് ഇന്ത്യയിലെ ഓഹരി ഉടമകളില്‍ നിന്നുള്ള നിശ്ചിത കരാറുകളും അനുമതിയും 2020ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. 1999-ല്‍ സ്ഥാപിതമായ ട്രൂ നോര്‍ത്ത് (നേരത്തെ ഇന്ത്യ വാല്യു ഫണ്ട് അഡൈ്വസര്‍മാര്‍) ശരാശരി ലാഭം നേടുന്ന കമ്പനികളില്‍ നിക്ഷേപം നടത്തി അവരെ ലോകനിലവാരമുള്ള വ്യവസായ നേതാക്കളായി രൂപപ്പെടുത്തുന്നു. സഹകരണ നിക്ഷേപം ഉള്‍പ്പെടെ, 2.8 ബില്യണ്‍ യുഎസ് ഡോളറിന്റെ ആറു പ്രത്യേക നിക്ഷേപ ഫണ്ടുകള്‍ ട്രൂ നോര്‍ത്ത് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.

English summary

max sells major shares of health insurance coorporation

max sells major shares of health insurance coorporation
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X