ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്ന മൊബൈല്‍ സേവന ദാതാക്കളായ റിലയന്‍സ് ജിയോ ഈ പോക്ക് പോയാല്‍ അധികം താമസിയാതെ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും 150 ബില്യന്‍ കോടിയുടെ നഷ്ടം കമ്പനിക്കുണ്ടാവുമെന്നാണ് സാമ്പത്തിക വിദഗ്ധരായ സാന്‍ഫോഡ് സി ബേണ്‍സ്റ്റെയിന്‍ ആന്റ് കമ്പനി വിലയിരുത്തുന്നത്.

രാജ്യത്തെ തന്നെ മൊബൈല്‍ കോള്‍ നിരക്കുകള്‍ കുത്തനെ കുറച്ചു കൊണ്ട് ലൈഫ് ലോംഗ് അണ്‍ലിമിറ്റഡ് കോള്‍ സൗകര്യം നല്കിയതും വരിക്കാര്‍ക്ക് സൗജന്യമായി ജിയോ ഹാന്റ്സെറ്റുകള്‍ നല്‍കിയതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എതിരാളികളായ എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ എന്നിവയ്ക്ക് ഉണ്ടായതിനെക്കാള്‍ വലിയ നഷ്ടമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ക്കുണ്ടാവുന്ന ഈ നഷ്ടം അടുത്ത 12 മാസങ്ങള്‍ക്കുള്ളില്‍ നികത്താന്‍ കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. ജിയോ നല്കുന്ന സേവനങ്ങളിലൂടെ ലഭിക്കുന്ന ലാഭത്തിലുടെയാണ് ഇത് പരിഹരിക്കപ്പെടുകയെന്ന് അനലിസ്റ്റുകളായ ക്രിസ് ലെയ്നും സാമുവല്‍ ചെന്നും പറയുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ കമ്പനിയായ ജിയോയ്ക്ക് ഫോണ്‍ സബ്സിഡി ഇനത്തില്‍ 7200 കോടി രൂപയും അതിനു വേണ്ടിയുള്ള മുതല്‍ മുടക്ക് ഇനത്തില്‍ 2.6 ട്രില്യണ്‍ രൂപയുമാണ് ബാധ്യത ഉണ്ടായിരിക്കുന്നത്. എന്നാല്‍ ജിയോ ഫോണ്‍ നിര്‍മാണം സഹോദര സ്ഥാപനമായ റിലയന്‍സ് റീട്ടെയിലിനു കീഴിലായതിനാല്‍ ജിയോയുടെ ലാഭനഷ്ടക്കണക്കുകളില്‍ ഇത് പ്രതിഫലിക്കില്ല എന്നേയുള്ളൂ എന്നും ഇവര്‍ പറയുന്നു.
തിരിച്ചടിയുടെ ആഘാതം കുറയ്ക്കാന്‍ ജിയോ ഫോണ്‍ സബ്സിഡി നിരക്ക് കുറച്ചേ മതിയാവൂക്കന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അടുത്ത കാലത്തായി വന്‍ ലാഭമാണ് ജിയോ രേഖപ്പെടുത്തിയിരുന്നത്.

അതേ സമയം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വരിക്കാറുള്ള വൊഡഫോണ്‍ ഐഡിയ സാമ്പത്തിക വര്‍ഷാവസാനത്തോടെ 3200 കോടി രൂപയുടെയും എയര്‍ടെല്‍ 750 കോടിയുടെയും നഷ്ടം രേഖപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications