കോട്ടയം: ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയിക്കു ലഭ്യമാക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പറേഷന് ഗൃഹോപകരണ വിപണന രംഗത്തേക്കും. അത്യാവശ്യ ഗൃഹോപകരണങ്ങള്‍ വന്‍ വിലക്കുറവില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോയുടെ പുതിയ സംരംഭം. സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുകയോ ഉപയോഗശൂന്യമാവുകയോ ചെയ്ത കുടുംബങ്ങള്‍ അമിതവില നല്കി അവ വീണ്ടും വാങ്ങേണ്ടി വരുന്ന സാഹചര്യത്തിലാണ് സപ്ലൈകോ വീട്ടുപകരണങ്ങള്‍ കുറഞ്ഞ വിലക്ക് വിപണിയിലെത്തിക്കുന്നത്.

ഹാവെല്‍സ്, ബജാജ്, ഐ ബെല്‍ എന്നീ കമ്പനികളുടെ മിക്സി, മിക്സര്‍ ഗ്രൈന്‍ഡന്‍, വെറ്റ് ഗ്രൈന്‍ഡര്‍, പ്രഷര്‍ കുക്കര്‍, സീലിംഗ് ഫാന്‍, ഗ്യാസ് സ്റ്റൗ, എയര്‍ കൂളര്‍, എഫ്എം റേഡിയോ, ഇന്‍ഡക്ഷന്‍ കുക്കര്‍, ഇലക്ട്രിക് കെറ്റില്‍, തെര്‍മല്‍ ഫ്ളാസ്ക്, അയേണ്‍ ബോക്സ്, ഡിന്നര്‍ സെറ്റ്, ഫ്രൈ പാന്‍, കാസ്സെറോള്‍, മോപ്പുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് സപ്ലൈകോ വിപണനത്തിനായി സജ്ജമാക്കിയിട്ടുള്ളത്.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങി അതേവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് സപ്ലൈകോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പൊതു വിപണിയേക്കാള്‍ 40-45 ശതമാനം വിലക്കുറവിലാണ് സപ്ലൈകോ ഇവ വില്പന നടത്തുന്നത്.
ആദ്യഘട്ടത്തില്‍ കോട്ടയം, തിരുവനന്തപുരം, കരുനാഗപ്പള്ളി, എറണാകുളം എന്നിവിടങ്ങളിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും കൊട്ടാരക്കര, ചേര്‍ത്തല പുത്തനമ്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും തൃശൂര്‍ പീപ്പിള്‍സ് ബസാറിലുമാണ് സപ്ലൈകോ ഗൃഹോപകരണ വിപണനം ആരംഭിച്ചിരിക്കുന്നത്. താമസിയാതെ കൂടുതല്‍ ഔട്ട് ലെറ്റുകളിലേക്ക് ഇത് വ്യാപിപ്പിക്കും.

കോട്ടയം ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഭക്ഷ്യ-പൊതു വിതരണ വകുപ്പു മന്ത്രി പി തിലോത്തമന് ആയിരുന്നു ഗൃഹോപകരണ വിപണനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സപ്ലൈകോയുടെ പ്രവര്‍ത്തനം വൈവിധ്യമാക്കാനുളള നീക്കത്തിന്റെ ഭാഗമായി കൂടിയാണ് പുതിയ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് മാര്‍ച്ച് 15വരെ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളില്‍ നിന്നും നറുക്കെടുപ്പ് വഴി പത്ത് വില്‍പ്പനശാലയില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഉപഭോക്താവിന് 1,200 രൂപ വിലമതിക്കുന്ന ഗൃഹോപകരണം സമ്മാനമായി നല്‍കുമെന്ന് സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എസ് ജയ അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications