ആധാർ വിവരങ്ങൾ ചോർത്തുന്നവർക്ക് കടുത്ത ശിക്ഷ.18 കഴിഞ്ഞാൽ ബയോമെട്രിക് തിരിച്ചറിയൽ രേഖയിൽ നിന്നു പിൻവാങ്ങാം.
ദില്ലി: ആധാറുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. മൊബൈല്‍ സിം, ബാങ്ക് അക്കൗണ്ട് എന്നിവയ്ക്കുള്ള രേഖയായി ആധാര്‍ അംഗീകരിച്ചുകൊണ്ട് പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത്തരം കാര്യങ്ങളില്‍ ആധാര്‍ ആവശ്യമില്ലെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് പുതിയ നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
ടെലഗ്രാഫ് ആക്ട്, കള്ളപണം വെളുപ്പിക്കന്‍ നിരോധനം എന്നീ നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് മൊബൈല്‍ സിം കാര്‍ഡ് എടുക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനുമുള്ള രേഖയായി ആധാറിനെ അംഗീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട ബില്ല് ലോകസഭ പാസ്സാക്കിയിരുന്നുവെങ്കിലും രാജ്യസഭയില്‍ അത് കുടുങ്ങിക്കിടക്കുകയായിരുന്നു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബില്ല് കാലഹരണപ്പെടും എന്നതിനാലാണ് ധൃതി പിടിച്ച് ഓര്‍ഡിനന്‍സിലൂടെ പുതിയ നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ ഈ രണ്ട് സന്ദര്‍ഭങ്ങളിലും ആധാര്‍ നിര്‍ബന്ധമാണെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നില്ല.

മറിച്ച് സ്വമേധയാ ഒരാള്‍ ആധാര്‍ ഹാജരാക്കുകയാണെങ്കില്‍ അത് അംഗീകരിക്കണമെന്നാണ് ആധാര്‍ നിയമത്തിലെ പുതിയ ഭേദഗതി. അതേസമയം, ആധാര്‍ ഹാജരാക്കിയില്ല എന്ന കാരണത്താല്‍ ഒരു സേവനവും നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും ഓര്‍ഡിനന്‍സ് വ്യക്തമാക്കി.
അതോടൊപ്പം, ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കുള്ള ശിക്ഷ പുതിയ ഭേദഗതിയോടെ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ആധാര്‍ ആക്ടിലെ നിയമങ്ങള്‍ ലംഘിച്ച് വ്യക്തിയുടെ സ്വകാര്യത ഹനിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു കോടി രൂപയാണ് പിഴ. നിയമലംഘനം തുടരുകയാണെങ്കില്‍ ഒരോ ദിവസത്തിനും 10 ലക്ഷം രൂപ വച്ച് അധിക പിഴ ചുമത്തുകയും ചെയ്യും. അനധികൃതമായി ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. കമ്പനിയാണെങ്കില്‍ ഒരു ലക്ഷം രൂപ പിഴ നല്‍കണം.
18 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ ആധാര്‍ വഴിയുള്ള ബയോമെട്രിക് തിരിച്ചറിയല്‍ രേഖയില്‍ നിന്ന് പിന്മാറാന് വ്യക്തികള്‍ക്ക് അധികാരം നല്കുന്നതു കൂടിയാണ് പുതിയ ഭേദഗതി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
