ദില്ലി: രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ സാമൂഹ്യമാധ്യമങ്ങളായ വാട്ട്സ്ആപ്പ്, ട്വിറ്റര്‍, ഫേസ്ബുക് എന്നിവ നിശ്ശബ്ദമായേക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമിതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചുകഴിഞ്ഞു. പോളിംഗ് അവസാനിക്കുന്നതിനു മുമ്പുള്ള 48 മണിക്കൂര്‍ നേരത്തേക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതെന്നാണ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 126 വകുപ്പ് ചൂണ്ടിക്കാട്ടിയാണ് സീനിയര്‍ ഡെപ്യൂട്ടി ഇലക്ഷന് കമ്മീഷണര്‍ ഉമേഷ് സിന്‍ഹ അധ്യക്ഷനായ 10 അംഗം സമിതിയുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പ്രക്രിയയെ ഏതെങ്കിലും രീതിയില്‍ സ്വാധീനിക്കുന്ന ഒന്നുംതന്നെ വാട്ട്സ്ആപ്പ്, ട്വിറ്റര്‍, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ വഴി സര്‍ക്കുലേറ്റ് ചെയ്യാന്‍ പാടില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി.
പോളിംഗ് അവസാനിക്കുന്നതിനു തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ വോട്ടറെ സംബന്ധിച്ചിടത്തോളം വളരെ പവിത്രമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെടുന്നു. ആര്‍ക്കു വോട്ട് ചെയ്യണമെന്ന് സ്വതന്ത്രമായി ഇരുന്ന് ചിന്തിക്കേണ്ട സമയമാണത്. ഈ സമയത്ത് വോട്ടറെ സ്വാധീനിക്കുന്ന ഏതൊരു പ്രവൃത്തിയും നിയമവിരുദ്ധമാണ്.
തെറ്റായ വാര്‍ത്തകള്‍, ഊഹാപോഹങ്ങള്‍, സ്ഥാനാര്‍ഥിയെക്കുറിച്ചോ പാര്‍ട്ടിയെ കുറിച്ചോ ഉള്ള അപകീര്‍ത്തികരമായ വാര്‍ത്തകള്‍, തെറ്റിദ്ധാരണകള്‍, വിദ്വേഷ പ്രചാരണങ്ങള്‍ എന്നിവയിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടാന്‍ സാധ്യത ഏറെയാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജനുവരിയിലാണ് ഇതമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചത്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരമൊരു നിയന്ത്രണം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടതായും സമിതി ചൂണ്ടിക്കാട്ടി. നിയമ കമ്മീഷനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
2000ത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടില്‍ പറയുന്ന മധ്യവര്‍ത്തികളെ കൂടി ഉള്‍പ്പെടുത്തി ജനപ്രാതിനിധ്യ നിയമത്തിന്റെ 126 വകുപ്പ് ഭേദഗതി ചെയ്യണമെന്നാണ് കമ്മിറ്റിയുടെ നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഉടനെ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
